ജി.എച്ച്.എസ്.തേനാരി/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26

{{Yearframe/Pages}
പരിസ്ഥിതി ദിനം ജൂൺ 5

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബിൻെറ നേതൃത്വത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ നടന്നു.മാഗസിൻ നിർമ്മാണം,പോസ്റ്റർ നിർമ്മാണം,വൃക്ഷത്തെെ നടൽ,പരിസ്ഥിതി ദിന ക്വിസ് എന്നിവ നടന്നു.
ജൂൺ 8 സമുദ്ര ദിനം
ലോകത്തിലെ പ്രധാന സമുദ്രങ്ങളെ കുറിച്ച് വിഡീയോ പ്രദർശനം ക്ലാസുകളിൽ നടത്തി.
ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനം
ലോക ബാലവേല വിരുദ്ധ ദിനം എൽ.പി, യു.പി. ഹെെസ്ക്കൂൾ തലത്തിൽ സോഷ്യൽ,മലയാളം ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.സ്കിററ്, പ്രതിജ്ഞ,പ്രസംഗം എന്നിവ നടന്നു.


ജൂലെെ 1 ഡോക്ടേഴ്സ് ദിനം
ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ഡോ.ബൽവന്ത് റോയിയെ കുറിച്ച് അസംബ്ലിയിൽ പ്രസംഗവും ക്ലാസിൽ വിഡിയോ പ്രദർശനവും നടന്നു.
ജൂലെെ 11 ജനസംഖ്യാദിനം
ജനസംഖ്യാദിനത്തോടനുബന്ധിച്ച് പ്രസംഗം,ജനസംഖ്യാദിന ക്വിസ് മത്സരം നടന്നു.
18.07.2025 സോഷ്യൽ സയൻസ് ക്ലബിൻെറ ഉദ്ഘാടനം
സോഷ്യൽ സയൻസ് ക്ലബിൻെറ ഉദ്ഘാടനം ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ നിർവഹിച്ചു. ക്ലബ് ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ ലോക രാജ്യങ്ങൾ എന്ന സോഷ്യൽ സയൻസ് മാഗസിനും സമകാലിക വാർത്തകൾ ഉൾപ്പെടുത്തിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം നടത്തി. യു.പി തലത്തിൽ ക്ലബ് ഉദ്ഘാടനത്തോടനുബന്ധിച്ച് പഠനപ്രവർത്തനങ്ങളായ പുഷ്പോൽസവവും ഭക്ഷ്യമേളയും നടന്നു. പ്രസ്തുത പരിപാടി ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു


06.08.25
ഹിരോഷിമ ദിനം
ഹിരോഷിമ ദിനം വിവിധ പരിപാടികളോടെ സോഷ്യൽ ക്ലബിൻെറ നേതൃത്വത്തിൽ ആചരിച്ചു. യുദ്ധ ഭീകരത കാണിക്കുന്ന കൊളാഷ്,പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം, ക്വിസ്, സഡാക്കോ നിർമ്മാണം എന്നിവ നടത്തി.
08.08.25
ക്വിറ്റിന്ത്യ ദിനം
ക്വിറ്റിന്ത്യ സമരത്തെ കുറിച്ചും അതിന് സ്വാതന്ത്യ സമരത്തിലുളള പ്രധാന്യത്തെ കുറിച്ചും സ്കൂൾ അസംബ്ലിയിൽ വായിച്ചു.
09.08.25
നാഗസാക്കി ദിനം
നാഗസാക്കി ദിനം ഹോളിഡേ ആയതിനാൽ അടുത്ത പ്രവൃത്തി ദിനം നാഗസാക്കി ദിനത്തിൻെറ ചരിത്രത്തിലുളള പ്രധാന്യം വായിച്ചു.
14.08.2025
സ്കൂൾ പാർലമെൻറ് ഇലക്ഷൻ


സ്കൂൾ പാർലമെൻറ് ഇലക്ഷൻ രാവിലെ 10 മണിക്ക് ആരംഭിച്ച് 11.30 മണിക്ക് അവസാനിച്ചു.കുട്ടികളിൽ ജനാധിപത്യബോധം വളർത്തുന്നതിനു വേണ്ടി സാധാരണ പാർലമെൻറ് ഇലക്ഷൻ പോലെയുളള ഇലക്ഷൻ പ്രക്രിയയിലുടെ തന്നെ നടത്തി.അന്നു തന്നെ സ്കൂൾ ലീഡറിനെയും തിരഞ്ഞെടുത്തു. ഇലക്ഷൻ പ്രക്രിയകളെല്ലാം ലിറ്റിൽ കെെറ്റ്സ് കുട്ടികൾ ഡിജിറ്റൽ ക്യാമറയിൽ പകർത്തി.