ഉള്ളടക്കത്തിലേക്ക് പോവുക

ജിഎച്ച്എസ്എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രധാന അധ്യാപിക ശ്രീമതി ശാരദാദേവി  എം വൃക്ഷ തൈകൾ  നട്ട്  ഉദ്ഘാടനം  നിർവഹിച്ചു.

ലോക പരിസ്ഥിതി ദിനം ജൂൺ 5 ന് പ്രധാന അധ്യാപിക ശ്രീമതി ശാരദാദേവി  എം വൃക്ഷ തൈകൾ  നട്ട്  ഉദ്ഘാടനം  നിർവഹിച്ചു. ശേഷം കുട്ടികൾക്ക് വൃക്ഷ തൈകൾ  വിതരണം  ചെയ്തു. പ്രത്യേക അസംബ്ലി നടത്തുകയും, പരിസ്ഥിതി  സംരക്ഷണത്തെ  കുറിച്ച്  കുട്ടികൾക്ക്  ബോധവൽക്കരണ ക്ലാസ്സ്‌ നടത്തുകയും ചെയ്തു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്  കുട്ടികൾ അവതരിപ്പിച്ച നൃത്താവിഷ്‌ക്കാരം ശ്രദ്ധേയമായി. പരിസ്ഥിതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കാൻ വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ തയ്യാറാക്കി . പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്  ചിത്രരചന മത്സരം, ക്വിസ് മത്സരം  എന്നിവ നടത്തുകയും ,  വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും  ചെയ്തു.

പരിസ്ഥിതി ദിനം

ഐക്യത്തിന്റെ വിസ്മയ കാഴ്ച
75 മത് സ്വാതന്ത്ര്യദിനാഘോഷങ്ങൾ പൂർവാധികം ഭംഗിയായി GHSS ചിറ്റൂരിൽ ആഘോഷിച്ചു.
75 മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് നിറം പകർന്ന് ജി എച്ച് എസ് എസ് ചിറ്റൂരിലെ വിദ്യാർത്ഥികൾ

ജൂൺ 26ന് പ്രത്യേക അസംബ്ലി നടത്തി ലഹരിവിരുദ്ധ ദിനം ആചരിച്ചു.സ്കൂൾ ലീഡർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ ലഹരി വിരുദ്ധ സന്ദേശം നൽകി. തിരുവനന്തപുരത്തു  വെച്ചു നടന്ന എസ് പി സി സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത സീനിയർ കേഡറ്റ് അജിത്തിനെ ലഹരി വിരുദ്ധ പ്രചരണ അംബാസിഡറായി തിരഞ്ഞെടുത്തു. ജീവിതമാണ് ലഹരി എന്ന സന്ദേശത്തേടെ വിദ്യാർത്ഥികളും അധ്യാപകരും സുംബ ഡാൻസ് അവതരിപ്പിച്ചു.

ജൂൺ 26ന് പ്രത്യേക അസംബ്ലി നടത്തി ലഹരിവിരുദ്ധ ദിനം ആചരിച്ചു.സ്കൂൾ ലീഡർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ ലഹരി വിരുദ്ധ സന്ദേശം നൽകി.

ലഹരി വിരുദ്ധ ദിനം