സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര
തിരിച്ചുവിടൽ താൾ
തിരിച്ചുവിടുന്നു:
| സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര | |
|---|---|
| വിലാസം | |
നെയ്യാറ്റിന്‍കര തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 21 - June - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 25-01-2017 | 44039 |
ചരിത്രമുറങ്ങുന്ന നെയ്യാറ്റിന്‍കര വിദ്യാഭ്യാസ രംഗത്ത് ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് |വിദ്യാലയമാണ് സെന്റ് തെരേസാസ് കോണ്‍വെന്റ് ഗേള്‍സ് എച്ച്.എസ്.എസ്.നെയ്യാറ്റിന്‍കര. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങള്
ശിശു സൗഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബുകള്‍, മികച്ച ലൈബ്രറി, , ഇന്റര്‍നെറ്റ് സൗകര്യം, സ്മാര്‍ട്ട് ക്ലാസ്സുകള്‍ എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.ഹൈസ്കൂളിനും UP ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. HS ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്
വാഹനസൗകര്യം
കുട്ടികള്‍ക്ക് സ്ക്കൂളില്‍ എത്തിച്ചേരുന്നതിന് വാഹനസൗകര്യം നിലവിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങള് ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങള് തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി. തുടങ്ങി നിരവധി പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വളരെസജീവമായിപ്രവ൪ത്തിക്കുന്നു
കൗണ്‍സിലിംഗ്
കുട്ടികളുടെ കൗമാരപ്രശ്നങ്ങള്‍ , മാനസികപിരിമുറുക്കം ഇവ പരിഹരിക്കുന്നതിനുവേണ്ടക്ലാസുകള് നല്കുന്നു
വ്യക്തിത്വവികസനത്തിനുവേണ്ട ക്ളാസുകളും നല്കി വരുന്നു. കുട്ടികളുടെ വിവിധ തരത്തിലുള്ള ആരോദ്യപ്രശ്നങ്ങളുംവര്ദ്ധിച്ചുവരുന്നസ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകര്‍ തിരിച്ചറിഞ്ഞ് വിദഗ്ദരുടെ നേതൃത്വത്തില്‍ ക്ളാസുകള്‍ നടത്തിവരുന്നു
ശാസ് ത്രമേള ,കലോല്‍സവം ,കായികമേള
സ്ക്കൂള്‍തലം, സബ് ജില്ല, ജില്ല , സംസ്ഥാന തലങ്ങളില്‍ സ്ക്കൂളിലെ കുട്ടികള്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കുന്നു.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
ക്ലാസ് മാഗസിന്. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളില്‍ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂള്‍ മാഗസിനുമുണ്ട്.. വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു൰ ശില്പശാലകള് നടത്തിവരാറുണ്ട്.

വിവിധ ക്ളബുകള്‍
- ഐ. ടി. ക്ലബ്ബ്:
- ശാസ്ത്ര ക്ലബ്ബ്:
- ഗണിത ക്ലബ്ബ്:
- സോഷ്യല്‍ സയന്‍സ് ക്ലബ്ബ്:
- പ്രവര്‍ത്തി പരിചയ ക്ലബ്ബ്:
സയന്‍സ് ക്ളബ് ഇകോ ക്ളബ്
ഗാന്ധിദര്‍ശന്‍ സോഷ്യല്‍ സയന്‍സ് ക്ലബ്
ഹെല്‍ത്ത് ക്ളബ് തുടങ്ങി നിരവധി ക്ളബ്ബുകള്‍ വളരെസജീവമായിപ്രവ൪ത്തിക്കുന്നു
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ .
എല്ലാ വിദ്യാര്‍ത്ഥികളെയും പങ്കാളികളാക്കി കൊണ്ട് മെച്ചപ്പെട്ട ക്ളബ് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. =='സയന്‍സ് ക്ളബ് == സയന്‍സ് ക്ളബിലെ അംഗങ്ങള്‍ക്കായി വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,സെമിനാര്‍ എന്നിവ സംഘടിപ്പിച്ചു.ഓസോണ്‍ ദിനം ആചരിച്ചു.
' സോഷ്യല്‍ സയന്‍സ് ക്ലബ്
ആഗസ് റ്റ് 15 സ്വാതന്ത്യദിനസന്ദേശം, ഉപന്യാസരചന,ക്വിസ്, ചാര്‍ട്ട് പ്രദര്‍ഷനം എന്നുവ സംഘടിപ്പിച്ചു. ഹിരോഷിമദിനം,നാഗസാക്കി ദിനം എന്നിവ സമുചിതമായി ആഘോഷിച്ചു.
ഇകോ ക്ളബ്.
കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു ജൈവകൃഷിക്ക്ഊന്നല്‍ നല്‍ികികൊണ്ട് സ്കൂള്‍ ചുറ്റുവളപ്പില്‍ ജൈവപച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. വാഴ, ചീര , വെണ്ട, പയര്‍ ,തക്കാളി എന്നിവ കൃഷിചെയ്യുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 19 മുതല്‍ ഒരാഴ്ച വായനാവാരം ആഘോഷിച്ചു.
ലൈബ്രറി
സ്ക്കൂളിലെ എല്ലാ കുട്ടികള്‍ക്കും പ്രയോജനപ്പെടുത്താുന്ന വിശാലമായ ഒരു ലൈബ്രറി ഉണ്ട്.
ഏകദേശം 100,000 ത്തോളം പസ്തകങ്ങളും ആനുകാലികങ്ങളും വിദ്യാര്‍ത്ഥികളുടെ വായനാശീലം വളര്‍ത്തുന്നതിന് സഹായിക്കുന്നു.
ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്.
ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു
സ്ക്കൂള് അസംബ്ളി
എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും നെള്ളിയാഴ്ചയും സ്ക്കൂള് അസംബ്ളി യു പി മുതല്‍ ഹയര്‍സെക്കന്ററി വരെയുളളകുട്ടികളെ ഉള്‍പ്പെടുത്തി ഇംഗ്ളീഷിലും മലയാളത്തിലും ഹിന്ദിയിലും സംഘടിപ്പിക്കുന്നു .
കളിസ്ഥലം
ഫുട്ബോള്‍, ,വോളിബോള്‍ , ഷട്ടില്‍ ,ബാഡ്മിന്റന്‍ തുടങ്ങിയവയ്ക്ക് പരിശീലനം വല്‍കുന്ന്തിനുവേണ്ട സൗകര്യങ്ഹളും വിശാലമായ കളിസ്ഥലും സ്ക്കൂളിനുണ്ട്.
ഹായ് സ്ക്കൂള് കുട്ടിക്കൂട്ടം
സൈബര്‍കുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുകയും കമ്പ്യൂട്ടരില്‍ പ്രാവീണ്യം നല്‍കുകയും ചെയ്യുന്നതിനുവേണ്ടി ആരംഭിച്ച ഈസംരംഭത്തില്‍ സ്ക്കൂളിലെ ഇരുപത്തിയൊന്ന് കുട്ടികള്‍ അംഗങ്ങളാണ്.
ഗ്യാലറി
-
റെഡ്ക്രോസ്
മാനേജ്മെന്റ്
പ്രിന്‍സിപ്പല്‍ : Rev. Sr.Mary Alice
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
താരതമ്യേന ഹ്രസ്വമായ ഒരു കാലയളവു മാത്രം തിരശ്ശീലയില്‍ തിളങ്ങി നിന്നിട്ടു് അരങ്ങൊഴിഞ്ഞ ഒരു അഭിനേത്രിയാണു് നെയ്യാറ്റിൻകര കോമളം എന്ന കോമളാ മേനോൻ. മലയാള സിനിമയിലെ നിത്യനിതാന്ത വിസ്മയമായിരുന്ന നിത്യഹരിതനായകന് പ്രേംനസീറിന്റെ ആദ്യത്തെ നായിക എന്ന ബഹുമതിക്കു് അവകാശിയാണു് ശ്രീമതി കോമളം. നെയ്യാറ്റിൻകരയിൽ ശ്രീ പങ്കജാക്ഷമേനോന്റെയും കുഞ്ഞിയമ്മയുടെയും ഏഴുമക്കളിൽ അഞ്ചാമത്തെ കുട്ടിയായിരുന്നു അവർ. അച്ഛൻ പൊതുമരാമത്തു വകുപ്പിൽ ഉദ്യോഗസ്ഥനും അമ്മ അദ്ധ്യാപികയുമായിരുന്നു. കോമളത്തിനു് അഞ്ചു വയസ്സായപ്പോൾ അച്ഛൻ മരിച്ചു. പിന്നീടു് അമ്മാവന്മാരുടെ സംരക്ഷണയിൽ ആയിരുന്നു ആ കുടുംബം കഴിഞ്ഞുകൂടിയിരുന്നതു്. പഠിക്കാന്‍ മിടുക്കിയായിരുന്ന കോമളം നെയ്യാറ്റിൻകര സെന്റ് തെരേസാസ് ഇംഗ്ലീഷ് കോൺവെന്റ് സ്കൂളിൽ നിന്നു് പത്താംക്ലാസ് കഴിഞ്ഞു നിൽക്കുന്ന സമയത്താണു് സിനിമാതീയേറ്റർ മാനേജരായി ജോലി ചെയ്തിരുന്ന തന്റെ സഹോദരീ ഭർത്താവു വഴി ‘നല്ല തങ്ക’ എന്ന സിനിമയിൽ നായികയായി അഭിനയിക്കാനുള്ള ക്ഷണം ലഭിക്കുന്നതു്. പക്ഷെ, ഒരു യാഥാസ്ഥിതിക കുടുംബത്തിലെ അംഗമായിരുന്ന കോമളത്തിനു് തന്റെ ബന്ധുക്കളിൽ നിന്നുള്ള എതിർപ്പുകൾ മൂലം ആ ക്ഷണം സ്വീകരിക്കുവാൻ കഴിഞ്ഞില്ല. താമസിയാതെ തന്നെ വീണ്ടും മലയാളത്തിലെ ആദ്യത്തെ വനചിത്രമായ 'വനമാല' എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുവാനുള്ള ക്ഷണം ലഭിച്ചപ്പോൾ എല്ലാ എതിർപ്പുകളെയും അവഗണിച്ചു് അഭിനയിക്കുവാന്‍ തന്നെ തീരുമാനിക്കുകയും, അങ്ങിനെ ആദ്യമായി അഭിനയരംഗത്തേക്കു് പ്രവേശിക്കുകയും ചെയ്തു. രണ്ടാമതായി അഭിനയിച്ച ചിത്രമാണു് 'ആത്മശാന്തി'. നായികയുടെ അനുജത്തിയുടെ വേഷമായിരുന്നു അതിൽ. അതോടെ നെയ്യാറ്റിൻകര കോമളം എന്ന നടി വളരെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടു് ശ്രീ പ്രേംനസീറിന്റെ ആദ്യനായികയായി 'മരുമകള്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചു. ആ സമയത്തു് കോമളത്തിനു് പതിനാറു വയസ്സു മാത്രമായിരുന്നു പ്രായം. മരുമകൾക്കു ശേഷം എഫ്.നാഗൂർ തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഒരുക്കിയ ‘സന്ദേഹം’ എന്ന ചിത്രത്തിൽ എം.ജി.ആറിന്റെ സഹോദരൻ എം.ജി.ചക്രപാണിയുടെ നായികയായി അഭിനയിച്ചു. അതിനെത്തുടർന്നു് പി. രാംദാസ് സംവിധാനം ചെയ്ത, ഒരുകൂട്ടം കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണസംരംഭമായിരുന്ന, ‘ന്യൂസ് പേപ്പർ ബോയ്‘ എന്ന ചിത്രത്തിലും അഭിനയിച്ചു.


മികവുകള്‍
കഴിഞ്ഞ അദ്ധ്യയന വര്‍ഷങ്ങളില്‍ നൂറ് ശതമാനം വിജയം കൈവരിക്കാന്‍ കഴിഞ്ഞു. അര്‍പ്പണമനോഭാവത്തോടുകൂടി പ്രവര്‍ത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങള്‍ ,ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍, കുട്ടികളുടെ പഠനകാര്യങ്ങളില്‍ താല്‍പ്പര്യമുള്ള രക്ഷകര്‍ത്താക്കള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളാണിതിന് സഹായകമായത്.
.
.
.