എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
20:27, 21 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19112LK (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫലകം:Frame/Pages

വായന ലഹരിയാക്കാൻ റീഡിംഗ് തീയേറ്റർ

ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്റി സ്ക്കൂളിലെ സ്ക്കൂൾ ലൈബ്രറി കൗൺസിൽ '63 ലൈബറി 2000ത്തിൽ പരം പുസ്തകങ്ങൾ 2800 വിയനക്കാർ' എന്ന സന്ദേശവുമായി ജൂലൈ 11 ന് മെഗാലൈബ്രറി -റീഡിംഗ് തിയേറ്ററിന് തുടക്കം കുറിച്ചു.പരിപാടിയുടെ ഉദ്ഘാടനം സ്ക്കൂൾ ഹെഡ്മാസ്റ്റർ അഷ്റഫലി കെ നിർവ്വഹിച്ചു.ഉദ്ഘാടനത്തോടന്നു ബന്ധിച്ച് ക്ലസ്റൂം റീഡിംഗ് തിയേറ്റർ ഉദ്ഘടന റീൽസ് മത്സരം സംഘടിപ്പിച്ചു.തുടർന്ന് നല്ല വായനാക്കുറിപ്പ്മത്സരം ,ക്വിസ് മത്സരം എന്നിവ നടത്തും.സ്ക്കൂൾ ലൈബറി കൗൺസിൽ ചുമതലയുളള അധ്യാപകരായ മനു മാത്യൂ ,അനിത.സി,നസീബ .പി.കെ,അബ്ദുൽ ഷമീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

പുസ്തക പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചു

ഇരിമ്പിളിയം:വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ സ്വന്തമാക്കാനും വായനാശീലം പ്രോത്സാഹിപ്പിക്കാനും വേണ്ടി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചു.പുസ്തകമേള പി.ടി.എ പ്രസിഡൻ്റ് സുരേഷ് മലയത്ത് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പിൾ നജ്മുദ്ധീൻ .കെ.കെ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ അഷ്റഫലി കെ മുഖ്യ പ്രഭാഷണം നടത്തി.എം.പി.ടി.എ  പ്രസിഡൻ്റ് സമീഹ അലി ,ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് ഷമീമ പിടി,സ്റ്റാഫ് സെക്രട്ടറി അജിത്ത് ഇ, എസ്. ആർ ജി. കൺവീനർ റംസി ,മലയാളം അധ്യാപകരായ ഷിബ എം,മനുമാത്യൂ,അനിത.സി,ദേവി,നവാസ്,അനീഷ,സബീന എന്നിവർ ആശംസകൾ അറിയിച്ചു..വിദ്യാരംഗം കൺവീനർ അനൂപ് എൻ.എം ചടങ്ങിന് നന്ദി പറഞ്ഞു

സുകൃതം വായനമൂല ഉൽഘാടനം ചെയ്തു.

വായന പ്രോൽസാഹിപ്പിക്കുന്നതിനായി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻ്റി സ്ക്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ആരംഭിച്ച സുകൃതം വായനമൂല ഹെഡ്മാസ്റ്റർ അഷ്‌റഫലി കെ ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കൺവീനർ അനൂപ് .പി.എം വായനയുടെ സാധ്യതകൾ കുട്ടികളുമായി പങ്ക് വെച്ചു. സ്‌റ്റാഫ് സെക്രട്ടറി അജിത്ത് ആശംസകൾ അറിയിച്ചു.അധ്യാപകരായ ഷീബ,അനിത,ദേവി,നവാസ്,അനീഷ ,സബീന എന്നിവർ പ്രസംഗിച്ചു.

ഇരിമ്പിളിയം MES HSS ൽ 2002 ജൂണിൽ ഒരു ലൈബ്രറി ഹാൾ ഉദ്ഘാടനം ചെയ്തു.ഈ ലൈബ്രറിയിലേക് ഒരു ലൈബ്രറിയനെ നിയമിച്ചു.ഇവിടെ ഏകദേശം 2000 ത്തിലേറെ ബുക്കുകൾ ഉണ്ട്.കുട്ടികൾക്കു ഇരുന്ന് വായിക്കാൻ ത രത്തിൽ ടേബിളുകളും ബെഞ്ചുകളും സജ്ജമാക്കിയിട്ടുണ്ട്.നോവൽ,ചെറുകഥ,കവിതകൾ,ലേഖനങ്ങൾ,ആത്മകഥകൾ എല്ലാത്തരത്തിലുള്ള ബുക്കുകളും ഇവിടെയുണ്ട്.കുട്ടികൾക്കു റഫറൻസ് ബുക്‌സും ലഭ്യമാണ്.ഈ ലൈബ്രറിയുടെ ചുമരുകളിൽ കുട്ടികളെ ആകർഷിക്കുന്ന വിധത്തിൽ ചിത്രങ്ങൾ വരച്ചിട്ടുണ്ട്.(സാഹിത്യകാരന്മാർ ). എല്ലാവർക്കും വായിക്കാനുള്ള സൗകര്യത്തിന് വേണ്ടി ഒരു പീരിയഡ് ലൈബ്രറിപീരിയഡ് ആയി കൊടുക്കുന്നുണ്ട്.