ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
1
പ്രവേശനോത്സവം

സെൻറ് സെബാസ്റ്റ്യൻസ് എ യു പി എസ് പാടിച്ചിറ സ്കൂൾതല പ്രവർത്തനങ്ങൾ.

പ്രവേശനോത്സവം

2025- 26 അക്കാദമി വർഷത്തിലെ പ്രവർത്തനോത്സവം ജൂൺ മൂന്നാം

എല്ലാവരും എഴുതുന്നു. എല്ലാവരും വായിക്കുന്നു.....

തീയതി നടത്തപ്പെട്ടു .മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി മോളി ആകാന്തിരിയിൽ ഈ വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കുരുന്നുകൾക്കും, രക്ഷിതാക്കൾക്കും, അതിഥികൾക്കും സ്കൂളിൻറ സാരഥി ബഹുമാനപ്പെട്ട ശ്രീ സാബു പി.ജോൺ സ്വാഗതമേകി സംസാരിച്ചു പ്രസ്തുത യോഗത്തിൽ സ്കൂൾ മാനേജർ റവ.ഫാ. സജി ഇളയിടത്ത് പ്രവർത്തന വർഷം പ്രാർത്ഥനാപൂർവ്വം ആരംഭിക്കുകയും കുഞ്ഞുങ്ങൾക്ക് ആശംസ ഏകി സംസാരിക്കുകയും, സമ്മാനങ്ങൾ നൽകുകയും ചെയ്തു. "എല്ലാവരും എഴുതുന്നു. എല്ലാവരും വായിക്കുന്നു "എന്ന പ്രോജക്ട് റിട്ടയർ അധ്യാപകൻ എസ് എം സി കൺവീനറുമായ ശ്രീ ഇമ്മാനുവൽ സി. എം ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡൻറ് ശ്രീ വിനോദ് വാവശ്ശേരി, മദർ പിടിഎ പ്രസിഡൻറ് ശ്രീമതി റില്ല ബിനോയ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിദ്യാർത്ഥികളും അധ്യാപകരും നവാഗതരെ ഏറെ സന്തോഷത്തോടെയും പ്രതീക്ഷയോടെയും താല്പര്യത്തോടെയും സ്വീകരിച്ചു . അധ്യാപക പ്രതിനിധി ശ്രീമതി ജിഷ ജോർജ്, ശ്രീമതി അമൽഡ ഇമ്മാനുവൽ എന്നിവർ ആശംസയും നന്ദിയും അർപ്പിച്ചു സംസാരിക്കുകയുണ്ടായി.

പരിസ്ഥിതി ദിനം ജൂൺ 5

പരിസ്ഥിതി ദിനത്തിൽ സ്കൂൾ മാനേജർ മരം നട്ടു.
മരം -ഫിംഗർ പ്രിന്റ്

ജൂൺ 5 ലോക പരിസ്ഥിതി ദിനം. സെൻ സെബാസ്റ്റ്യൻ യുപിഎസ് പാടിച്ചിറ സ്കൂളിൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാദർ സജി ഇളയിടം പ്രസ്തുത ദിനത്തിന്റെ സന്ദേശം നൽകുകയും മരം ഒരു വരം എന്ന ആശയം മുൻനിർത്തി സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈ നടുകയും ചെയ്തു. പരിസ്ഥിതിയെ നോവി ക്കാതെ ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി ശാസ്ത്ര അധ്യാപിക സിസ്റ്റർ സ്മിത സംസാരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ ശ്രീമതി ഡോണ ടീച്ചർ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ഭൂമിക്കായി ഒരു കയ്യൊപ്പ് പ്രവർത്തനത്തിലൂടെ കുട്ടികൾ തങ്ങളുടെ ഫിംഗർ  പ്രിന്റ് കൊണ്ട് ഒരു വൃക്ഷം രൂപപ്പെടുത്തി. വിദ്യാർത്ഥികൾ തങ്ങളുടെ വീട്ടുവളപ്പിൽ ഓരോ വൃക്ഷത്തൈകൾ നടുകയും അതിന്റെ ഫോട്ടോ അധ്യാപകർക്ക് നൽകുകയും ചെയ്തു.https://photos.app.goo.gl/iY5VUpbNW87jTica6

വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ മത്സരപരിപാടികൾ നടത്തപ്പെട്ടു. കവിതാരചന, പോസ്റ്റർ രചന, പ്രസംഗം, പരിസ്ഥിതി ദിന ക്വിസ് എന്നീ ഇനങ്ങളിൽ എൽപി യുപി വിദ്യാർത്ഥികൾ തങ്ങളുടെ മികവ് പ്രകടിപ്പിച്ചു.

നമ്മളിടം -2025-26 പദ്ധതി

ഭവന സന്ദർശനം

കോളനി സന്ദർശനം

സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ് പാടിച്ചിറ സ്കൂൾ ഹെഡ്മാസ്റ്റർ നേതൃത്വത്തിൽ അധ്യാപകർ കോളനികളും കുട്ടികളുടെ വീടുകളും സന്ദർശിക്കുന്നു. രക്ഷിതാക്കളും കുടുംബവുമായിരുന്നു സ്നേഹ കൂട്ടായ്മയിൽ ഏവരെയും

കോളനി സന്ദർശനം
കോളനി സന്ദർശനം.

നയിക്കുവാനും പരിശ്രമിക്കുന്നു ഒരുപറ്റം അധ്യാപകർ..




 വായനാദിനം ജൂൺ 19

വായനാദിന പ്രവർത്തനങ്ങളിലൂടെ
ലൈബ്രറി പുസ്തകം നൽകുന്നു

ജൂൺ 19 വാത്മീകം 2025 എന്ന പേരിൽ സെബാസ്റ്റ്യൻസ് എയുപിഎസ് പാടിച്ചിറ വായനാദിനം ആഘോഷിച്ചു. വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനും മീഡിയകളുടെ അതിപ്രസരത്തിലും വായനയുടെ പ്രാധാന്യം വളരെ പ്രധാനമാണെന്ന് വിളിച്ചോതുന്നതായിരുന്നു പ്രവർത്തനങ്ങൾ. കബനിഗിരി സ്വദേശി നവ എഴുത്തുകാരൻ ഷിബു കുര്യാക്കോസ് വയനാദിന സന്ദേശം നൽകി. സ്കൂൾ മാനേജർ ഫാദർ സജി ഇള യിടത്തു പി എൻ പണിക്കർ അനുസ്മരണം നടത്തി. തന്റെ ഏറ്റവും ധനമായ എഴുത്തുകൾ അടങ്ങിയ പുസ്തകം സ്കൂൾ ലൈബ്രറിക്ക് ശ്രീ ഷിബു സംഭാവന ചെയ്തു.

ജൂൺ 19 മുതൽ ജൂൺ 25 വരെ വായനാവാരമായ ആഘോഷിച്ചു. ക്വിസ് മത്സരം, പ്രസംഗം,അക്ഷരവൃക്ഷം തയ്യാറാക്കൽ , പുസ്തക ആസ്വാദനം, പുസ്തക കവർ ഡിസൈൻ, കഥാരചന തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് കൂടുതൽ വായിക്കുവാനുള്ള പ്രചോദനം നൽകി. കൂടാതെ ക്ലാസ് ലൈബ്രറികൾ രൂപപ്പെടുത്തുകയും കുട്ടികൾ കൊണ്ടു വന്ന പുസ്തകങ്ങൾ ഉപയോഗിച്ച് പുസ്തക പ്രദർശനം നടത്തുകയും ചെയ്തു.

ലൈബ്രറി പുസ്തകം
മത്സര വിജയികൾ
പുസ്തക പ്രദർശനം

കൂടാതെ നല്ല പാഠം പ്രവർത്തകരുടെയും നേതൃത്വത്തിൽ സ്കൂളിൽ അക്ഷരപ്പച്ചക്ക് തുടക്കം കുറിച്ചു.ഹെഡ്മാസ്റ്റർ സാബു പി ജോൺ ഉദ്ഘാടനം ചെയ്തു.വായിച്ചുകഴിഞ്ഞാൽ പുസ്തകങ്ങൾ നല്ല പാഠം പ്രവർത്തകർ ശേഖരിച്ചു സ്കൂൾ ലൈബ്രറിയിൽ എത്തിക്കുകയും കുട്ടികളുടെ ആവശ്യാനുസരണം അവ വായിക്കുവാൻ ഉപയോഗിക്കുകയും ചെയ്യുക എന്ന നല്ല ആശയത്തോടെ പാടിച്ചറ സ്കൂളിന്റെ വയനാലോകം വിശാലമാക്കുന്നു.

വിദ്യാലയത്തിൽ വായനാവാരം ഉദ്ഘാടന ഉദ്ഘാടനത്തെ തുടർന്ന് വായന പരിപോഷിപ്പിക്കുന്നതിൻറെ ഭാഗമായി മാഞ്ഞു പോകാത്ത അക്ഷരങ്ങൾ ചേർത്ത്, വാക്കുകൾ കൂട്ടി, ഭാഷ നിർമ്മിച്ച് നമ്മുടെ മലയാള സംസ്കാരത്തെ ചേർത്തു പിടിക്കാൻ മാതാപിതാക്കൾക്കും കുട്ടികൾക്കും പാടിച്ചിറ സെൻറ്. സെബാസ്റ്റ്യൻസ് എ യു .പി .സ്കൂൾ ഒരു സുവർണ്ണ അവസരം ഒരുക്കുവാനും,ഈ വർഷം ആരംഭം മുതൽ കുട്ടികൾക്ക് വായിക്കുവാനായി മൂന്നു പ്രസിദ്ധീകരണങ്ങൾ -

കുട്ടികളുടെ ദീപിക-ബാല മാസിക

ചിൽഡ്രൻസ് ഡൈജസ്റ്റ് -ബാല മാസിക ഇംഗ്ലീഷ്

ചോക്ലേറ്റ്-ആഴ്ചപ്പതിപ്പ്. എന്നിവ കുട്ടികളുടെ ആവശ്യാനുസരണം വരുത്തി വിതരണം ചെയ്യുവാനും സ്കൂൾ തീരുമാനിച്ചു.

ദീപിക നമ്മുടെ ഭാഷാ പദ്ധതി

ദീപിക നമ്മുടെ ഭാഷാ പദ്ധതി 2025

‘ദീപിക നമ്മുടെ ഭാഷാ പദ്ധതി’ പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ സ്കൂളിൽ മാനേജർ ഫാദർ സജി ഇലയിടത്ത് സാമൂഹിക പ്രവർത്തകൻ സിജു മറ്റത്ത്തു മാനയ്ക്ക് ദീപിക പത്രം നൽകി ഉദ്ഘാടനം ചെയ്തു.


ലോക ലഹരി വിരുദ്ധ ദിനം ജൂൺ- 26

ലഹരിക്കെതിരെ വിദ്യാർത്ഥികളും അധ്യാപകരും ഒന്ന് ചേർന്ന്

വിവിധ പ്രവർത്തനങ്ങളിലൂടെ ശബ്ദമുയർത്തുന്ന,

അണിനിരക്കുന്ന,പട പൊരുതുന്ന സുന്ദര

മുഹൂർത്തങ്ങൾ ആയിരുന്നു ലഹരി

വിരുദ്ധദിനത്തിന്റെ ആചരണം.

പാടിച്ചിറയിലെ ലഹരി വിരുദ്ധ ദിനം.
പാടിച്ചിറയിലെ ലഹരി വിരുദ്ധ ദിനം.


ലഹരി വിരുദ്ധ ദിനത്തിന്റെ സന്ദേശം

ഹെഡ്മാസ്റ്റർ ശ്രീ സാബു പി. ജോൺ കുട്ടികളുമായിപങ്കുവെച്ചു.

flash mob

ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച്

സന്ദേശം നൽകുന്ന ഫ്ലാഷ് മോബ്

യുപി വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

മനുഷ്യ ചങ്ങല

ലഹരിക്കെതിരെയുള്ള പ്ലക്കാടുകൾ

നിർമ്മിക്കുകയും ,

നല്ല പാഠം കുട്ടികളുടെ നേതൃത്വത്തിൽ

മനുഷ്യച്ചങ്ങല ചേർക്കുകയും ചെയ്തു.

ലഹരി ഇല്ലാത്ത ലോകത്തിനായി

കൈകോർത്ത് കുട്ടികൾ സൂമ്പ ഡാൻസ് അവതരിപ്പിച്ചു.

പോസ്റ്റർ നിർമ്മാണം, പ്രസംഗം, അലഹരി ദിന ക്വിസ് എന്നീ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി നടത്തപ്പെട്ടു.


ലഹരിക്കെതിരെ.....








കളി ഉപകരണങ്ങൾ വിതരണം ചെയ്തു

കളി ഉപകരണങ്ങൾ വിതരണം ചെയ്തുൂ.

പാടിച്ചിറയിലെ കുരു ന്നു കൾക്കായി കളി ഉപകരണം ഉപകരണങ്ങൾ വിതരണം ചെയ്തുകൊണ്ട് പാടിച്ചിറ സ്വദേശികൾ....



ഡോക്ടേഴ്സ് ഡേജൂലൈ-1

ഡോക്ടേഴ്സ് ഡേ

ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി പാടിച്ചിറ സെൻസൻസ് യുപി സ്കൂൾ നല്ലപാഠം പ്രവർത്തകർ ഹോമിയോ ക്ലിനിക്കിലെ ഡോക്ടർ സിസ്റ്റർ സ്മിതയെ ആദരിച്ചു. കോഡിനേറ്റർ മഞ്ജു ജോർജ് എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥി പ്രതിനിധി കുമാരി മിഷൻ റോബിൻ ചെറിയ ഉപഹാരം നൽകി തങ്ങളുടെ സന്തോഷവും കടപ്പാടും അറിയിച്ചു.



ജനറൽ ബോഡി ജൂലൈ -5

ജനറൽ ബോഡി
പിടിഎ പ്രതിനിധികൾ
ബോധവൽക്കരണ ക്ലാസ്

2025 -26 അധ്യായന പക്ഷത്തെ ജനറൽ ബോഡിയും, പിടിഎ മീറ്റിംഗും ജൂലൈ അഞ്ചാം തീയതി നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സാബു പി ജോൺ ആമുഖ സംഭാഷണത്തിലൂടെ ഏവരെയും സ്വാഗതം ചെയ്തു. ഈ വർഷത്തെ പാഠ്യപാഠ്യേതര വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു. ശ്രീമതി ജിഷ ജോർജ് വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.  ശ്രീ. ബി നോജ് പി.ജെ. ഈ വർഷത്തെ  പി ടി എ പ്രസിഡന്റായും, ശ്രീമതി റില്ല ബിനോയ് എം പി ടി എ പ്രസിഡന്റ് ആയും

തിരഞ്ഞെടുക്കപ്പെട്ടു.

സ്കൂൾ മാനേജരും ഹെഡ്മാസ്റ്ററും അധ്യാപകരും,

പ്രതിനിധികളായ രക്ഷിതാക്കളും ഉൾപ്പെടുന്ന

എക്സിക്യൂട്ടീവ്  അംഗങ്ങളെയും സെന്റ് സെബാസ്റ്റ്യൻസ്

പാടിച്ചിറ സ്കൂളിൽ തെരഞ്ഞെടുക്കപ്പെട്ടു.

കല്ലോടിയുപി സ്കൂൾ പ്രധാന അധ്യാപകൻ

ശ്രീ ജോസ് പള്ളത്ത് സാർ അന്നേദിവസം

രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. സ്റ്റാഫ് പ്രതിനിധി സിസ്റ്റർ ജെയ്സി ഏവർക്കും നന്ദി പറഞ്ഞു സംസാരിച്ചു.