എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ/2025-26

30 യു.എസ്. എസ് അവാർഡ് നേട്ടവുമായി പരപ്പിൽ എം.എം ഹൈസ്കൂൾ
=======================
കോഴിക്കോട്: പരപ്പിൽ എം.എം ഹൈസ്കൂളിൽ 2024-25 അധ്യയന വർഷത്തെ യു.എസ്.എസ് പരീക്ഷയിൽ അവാർഡ് കരസ്ഥമാക്കിയ 30 വിദ്യാർത്ഥികളെ അനുമോദിച്ചു.പി. ടി.എ പ്രസിഡണ്ട് സി.എൻ ഇമ്പിച്ചിക്കോയ,ഉപാധ്യക്ഷ ആമിനബി,ഹെഡ്മാസ്റ്റർ ഇ. റിയാസ്, സ്കൂൾ മാനേജ്മെന്റ് ട്രഷറർ നജീബ്, സെക്രട്ടറി പി.വി ഹസ്സൻ കോയ,അബ്ദുറഷീദ്,സ്റ്റാഫ് സെക്രട്ടറി കെ.എം.എ നാസർ, പി. അർജിഷ തുടങ്ങിയവർ സംസാരിച്ചു.

ലിറ്റിൽ കൈറ്റ്സ് അവധിക്കാലപ്രൊഡക്ഷൻ ക്യാമ്പ് നടത്തി
ലിറ്റിൽ കൈറ്റ്സ് അവധിക്കാല ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് നടത്തി. കൈറ്റ് തയ്യാറാക്കിയ പ്രത്യേക മൊഡ്യൂൾ പ്രകാരമായിരുന്നു ക്യാമ്പ് നടന്നത്. കുട്ടികളുടെ ആത്മവിശ്വാസവും പൊതു സംസാരവൈദഗ്ധ്യവും വളർത്തുക,മാധ്യമ സംബന്ധിയായ കരിയറുകളിൽ അഭിരുചി ജനിപ്പിക്കുക ,വിവിധ ആശയങ്ങളെ ദൃശ്യപരമാക്കുവാൻ കുട്ടികളെ സജ്ജരാക്കുക എന്നിവയാണ് ക്യാമ്പിന്റെ ലക്ഷ്യം.
കുട്ടികൾ റീലുകൾ നിർമ്മിക്കുകയും കേടെൻ ലൈവ് സോഫ്റ്റ്വെയർ ഉപയോഗിച്ച് അത് എഡിറ്റ് ചെയ്യുകയും ചെയ്തു.

ക്യാമ്പ് സ്കൂൾ Head master E Riyas master ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ്മാരായ K P JASEELA, JINSHA TEACHER CALICUT എന്നിവർ നേതൃത്വം നൽകി.
പരപ്പിൽ എം.എം ഹൈസ്കൂളിൽ വിപുലമായ പ്രവേശനോത്സവം സംഘടി പ്പിച്ചു
====================

കോഴിക്കോട്: പരപ്പിൽ എം.എം ഹൈസ്കൂളിൽ, കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിക്കുന്ന "സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം" ലക്ഷ്യമാക്കി കൊണ്ട് 2025-26 അധ്യയന വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾക്ക് ജൂൺ രണ്ട് (തിങ്കളാഴ്ച) തുടക്കമായി.പ്രവേശനോൽസവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്കായി മെയ് 31 (ശനിയാഴ്ച)അദ്ധ്യാപകർ സ്കൂളിലെത്തിച്ചേർന്ന് പ്രവേശനോത്സവത്തിനനായ് വിദ്യാലയം അണിയിച്ചൊരുക്കിയിരുന്നു.സ്കൂളിലെത്തിച്ചേർന്ന നവാഗതരായ കുരുന്നുകളെ സ്വാഗതം ചെയ്യാനായി ബാൻ്റ് മേളം ഒരുക്കിയിരുന്നു.പ്രവേശനോൽസവത്തിന് കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.മൊയ്തീൻ കോയ മുഖ്യാതിഥിയായി പങ്കെടുത്തു.സ്കൂൾ ഹയർസക്കണ്ടറി പ്രിൻസിപ്പാൾ കെ.കെ ജലീൽ, വോക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ ഹനീഫ പാലാഴി,ഹൈസ്കൂൾ വിഭാഗം ഹെഡ്മാസ്റ്റർ ഇ.റിയാസ്,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.എ മുഹമ്മദ് കല്ലുരുട്ടി,പ്രൈമറി വിഭാഗം ഹെഡ്മിസ്ട്രസ് പി. ജസീഖ,പി.ടി.എ പ്രസിഡണ്ട് സി.എൻ ഇമ്പിച്ചിക്കോയ,ഉപാധ്യക്ഷ ആമിനബി,മദർ പി.ടി.എ ചെയർപേഴ്സൻ സി.എച്ച് ആയിശ മെറീന,മറ്റ് പി.ടി.എ പ്രതിനിധികൾ,മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. പ്രവേശനോൽസവത്തിൻ്റെ ഭാഗമായി മുഴുവൻ വിദ്യാർത്ഥികൾക്കും പായസം വിതരണം ചെയ്തു.
https://youtube.com/shorts/iybXxq-AghU
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വീഡിയോ തയ്യാറാക്കി.
ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും പ്ലാസ്റ്റിക് മലിനീകരണത്തിന്റെ അപകടങ്ങളും ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി
https://studio.youtube.com/video/iybXxq-AghU/edit
പരപ്പിൽ എം.എം ഹൈസ്കൂളിൽ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനവും, "വായന മാസാചരണ പ്രവർത്തനങ്ങൾക്കും തുടക്കമായി

കോഴിക്കോട് : പരപ്പിൽ എം.എം സ്കൂൾ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം മലയാള സാഹിത്യകാരനും കോഴിക്കോടിന്റെ എഴുത്തുകാരനുമായ എൻ.പി ഹാഫിസ് മുഹമ്മദ് നിർവ്വഹിച്ചു.ജൂൺ 19 വായന ദിനത്തോട് കൂടി ആരംഭിക്കുന്ന സ്കൂൾതല വായനമാസ പ്രവർത്തനങ്ങളുടെയും ഉദ്ഘാടന കർമ്മം ഇതോടനുബന്ധിച്ച് നടന്നു. കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിന്റെ ആവശ്യകതയും വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുന്നതിന് സ്കൂൾ ലൈബ്രറിയുടെ സഹായം അത്യാവശ്യമാണെന്നും ആഫിസ് മുഹമ്മദ് ഉദ്ഘാടന പ്രസംഗത്തിലൂടെ പറഞ്ഞു. പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയത് എഴുത്തുകാരനും നിരൂപകനുമായ ടി.കെ അസീസാണ്.ഡിജിറ്റൽ കാലഘട്ടത്തിലെ വായനയെക്കുറിച്ച് പറയുന്നതോടൊപ്പം ഗ്രന്ഥശാല സ്ഥാപകൻ പി.എൻ പണിക്കരെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ടി.കെ.എ അസീസ് എഡിറ്റ് ചെയ്ത "അതിജീവനത്തിന്റെ പ്രഭാഷണങ്ങൾ" എന്ന പുസ്തകവും, പി വി ഹസീബ് റഹ്മാൻ എഡിറ്റ് ചെയ്ത "പ്രശസ്ത കവി പി.എച്ച് അബ്ദുള്ളയുടെ ജീവചരിത്രവും സ്കൂൾ ലൈബ്രറിക്ക് കൈമാറി". സ്കൂൾ മാനേജ്മെൻറ്,എം.ഇ.എ പ്രസിഡൻറ് പി.എസ് അസ്സൻകോയ അധ്യക്ഷനായി.ഡിജിറ്റൽ ലൈബ്രറിയെ സംബന്ധിച്ചുള്ള റിപ്പോർട്ട് ലൈബ്രറി ഇൻ ചാർജ് സി.അർച്ചന അവതരിപ്പിച്ചു.ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഇ.റിയാസ് സ്വാഗതം ആശംസിച്ചു.ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.എ മുഹമ്മദ് നന്ദി പറഞ്ഞു.എം.ഇ.എ ജോയിൻ സെക്രട്ടറി പി.വി ഹസ്സൻ കോയ,പി.ടി.എ പ്രസിഡണ്ട് സി.എൻ ഇമ്പിച്ചിക്കോയ ,സ്റ്റാഫ് സെക്രട്ടറി കെ.എം.എ നാസർ, സ്കൂൾ മുൻ ഹെഡ്മാസ്റ്റർ സി.സി ഹസ്സൻ എന്നിവരുടെ സാന്നിധ്യം ഉണ്ടായി