ഉള്ളടക്കത്തിലേക്ക് പോവുക

ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം (02-06-2025)

2025 - 26 അധ്യയന  വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു.പുതിയ അധ്യയന വർഷത്തിൽ സ്കൂളിലേക്ക് കടന്നുവന്ന എല്ലാ വിദ്യാർത്ഥിനികളെയും അധ്യാപകരെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചന്ദനം ചാർത്തി സ്വീകരിച്ചു.സ്കൂളിൻ്റെ കറസ്പോണ്ടൻൻ്റും ലോക്കൽ മാനേജരുമായ റവ.സിസ്റ്റർ എൽസി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചിയുടെ എം.എൽ.എ. കെ. ജെ. മാക്സി ഉദ്ഘാടനം നിർവഹിച്ചു.ഹയർസെക്കൻഡറി പ്രിൻസിപ്പൽ റവ. സിസ്റ്റർ മോളി ദേവസി, ഹൈസ്കൂൾ എച്ച്. എം. സിസ്റ്റർ മിനി പി. എ. , എൽ .പി .എച് . എം .സിസ്റ്റർ റീന,ഹയർസെക്കൻഡറി അൺ എയ്ഡഡ്  പ്രിൻസിപ്പൽ ശ്രീമതി. ഡെൽന അരുജ,പി.ടി.എ. പ്രസിഡൻറ് ശ്രീ. റോണി റാഫേൽ എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു.

എൽ. എസ്. എസ്. സ്കോളർഷിപ്പ്, യു. എസ്. എസ്. സ്കോളർഷിപ്പ്, എൻ. എം .എം .എസ് . സ്കോളർഷിപ്പ്, സംസ്കൃത സ്കോളർഷിപ്പ് എന്നിവ കരസ്ഥമാക്കിയവർക്ക് സമ്മാനം നൽകുകയുണ്ടായി. നവാഗതർക്ക് പുത്തൻ ബാഗും നോട്ടുബുക്കുകളും മധുര പലഹാരങ്ങളും നൽകി.

ലോക പരിസ്ഥിതി ദിനം (05-06-2025)

#Beat Plastic Pollution

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിന ആഘോഷങ്ങളിൽ മുഖ്യാതിഥിയായി എത്തിയത് പ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ ശ്രീമതി ചിത്ര കുസുമം ആയിരുന്നു.ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്ത് പ്ലാസ്റ്റിക് മലിനീകരണം ആണെന്നുംഇത് നിയന്ത്രിക്കുന്നതിനായിഓരോ വിദ്യാർത്ഥിയും ഏറെ ശ്രദ്ധ ചെലുത്തേണ്ടതാണെന്നും പരിസ്ഥിതി ദിന സന്ദേശത്തിലൂടെ ശ്രീമതി ചിത്ര വ്യക്തമാക്കുകയും വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

സീഡ് ക്ലബ്പ്രവർത്തനങ്ങളുടെ ഭാഗമായിആരംഭിച്ച തുളസി വനം പദ്ധതിയുടെ ഉദ്ഘാടനം സോഷ്യൽസയൻസ് അധ്യാപികയായ സിസ്റ്റർ ഷീല മാത്യു തുളസിത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.തുളസിയുടെ ഔഷധഗുണങ്ങളെക്കുറിച്ചും തുളസി വനം പദ്ധതിയെക്കുറിച്ചും സീഡ് ക്ലബ് കാർഡിനേറ്റർ സിസ്റ്റർ റാണിമോൾ അലക്സ് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി പി. എ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.ഒമ്പതാം ക്ലാസിലെ കുട്ടികൾ മനോഹരമായ പരിസ്ഥിതി ഗാനം ആലപിക്കുകയുണ്ടായിഎല്ലാ വിദ്യാർത്ഥിനികളും പരിസ്ഥിതി സംരക്ഷിക്കുന്നതിനായുള്ള പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികളുടെ 'ക്ലാസ് മുറിയിലേക്ക് ഒരു ചെടി' എന്ന പദ്ധതിയുടെ ഭാഗമായി തങ്ങളുടെ ക്ലാസുകളിലേക്ക് ഓരോ ചെടികൾ നൽകുകയും അത് പരിപാലിക്കുന്നതിനുള്ള നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു.