സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
പ്രവേശനോത്സവം 2025-2026
അറിവിന്റെ ആദ്യാക്ഷരം നുകരുവാൻ പുത്തൻ പ്രതീക്ഷകളുടെ കുട ചൂടി വിദ്യാർത്ഥികൾ സെന്റ് :ജോസഫ്സ് എൽ പി & യു പി സ്‌കൂളിന്റെ പടിവാതിൽ കടന്നെത്തി. നീണ്ട രണ്ടുമാസത്തെ വേനലവധി കാലത്തിനു വിട പറഞ്ഞു ഒരു പുതിയ അധ്യായന വർഷത്തിന്റെ തുടക്കം കുറിക്കുവാൻ വർഷത്തെ പ്രേവേശനോത്സവം ആവേശഭരിതമായ കലാപരിപാടികളോട് കൂടി സ്‌കൂൾ മുറ്റത്തു കൊണ്ടാടി.
സെന്റ് ജോസഫ് എൽ പി & യു പി സ്‌കൂളിന്റെ പ്രവേശനോത്സവം 2025 ജൂൺ 2ന് രാവിലെ കൃത്യം 10 മണിക്ക് തുടക്കം കുറിച്ചു. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ 85 - ഓളം കുട്ടികളെ സ്വീകരിച്ചു. പ്രാർത്ഥനയോടുകൂടി കാര്യപരിപാടികൾക്ക് തുടക്കം കുറിച്ചു. ബഹുമാനപ്പെട്ട പ്രധാന അധ്യാപിക Rev Sr അന്നാ ലിസി ഏവരേയും സ്വാഗതം ചെയ്‌തു. Rev Fr ആന്റണി രഞ്ജിത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ഗ്രേസി ജസ്റ്റിൻ നവാഗതരായ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രതീകാത്മകമായ പാഠപുസ്‌തക വിതരണം പിടിഎ വൈസ് പ്രസിഡന്റ് ശ്രീമതി മേരി അഞ്ചു നിർവഹിക്കുകയുണ്ടായി. കലാകാരികളായ വിദ്യാർത്ഥികളുടെ നൃത്തച്ചുവടുകൾ നവാഗതരായ കുട്ടികളുടെ ആദ്യദിനത്തെ കൂടുതൽ മനോഹരവും ആവേശകരവും ആക്കി. നവാഗതരായ എല്ലാ കുട്ടികൾക്കും മിഠായിയും സമ്മാനങ്ങളും നൽകി. മാസ്റ്റർ അദ്നാൻ പോൾ നന്ദി അർപ്പിച്ചു. 11:30ന് പ്രവേശനോത്സവം പരിപാടികൾ ദേശീയ ഗാനത്തോടെ പര്യവസാനിച്ചു.