എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ/ലിറ്റിൽകൈറ്റ്സ്/2024-27

16:08, 5 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17022 (സംവാദം | സംഭാവനകൾ) (L)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

ലിറ്റിൽ കൈറ്റ്സ് അവധിക്കാല ഏകദിന ക്യാമ്പ് നടത്തി


17022-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്17022
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജാസിർ പി.കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജസീല പി.കെ
അവസാനം തിരുത്തിയത്
05-07-202517022

ലിറ്റിൽ കൈറ്റ്സ് അവധിക്കാല ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് നടത്തി. കൈറ്റ് തയ്യാറാക്കിയ പ്രത്യേക മൊഡ്യൂൾ പ്രകാരമായിരുന്നു ക്യാമ്പ് നടന്നത്. കുട്ടികളുടെ ആത്മവിശ്വാസവും പൊതു സംസാരവൈദഗ്ധ്യവും വളർത്തുക,മാധ്യമ സംബന്ധിയായ കരിയറുകളിൽ അഭിരുചി ജനിപ്പിക്കുക ,വിവിധ ആശയങ്ങളെ ദൃശ്യപരമാക്കുവാൻ കുട്ടികളെ സജ്ജരാക്കുക എന്നിവയാണ് ക്യാമ്പിന്റെ ലക്ഷ്യം.

കുട്ടികൾ റീലുകൾ നിർമ്മിക്കുകയും കേടെൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അത് എഡിറ്റ് ചെയ്യുകയും ചെയ്തു.

ക്യാമ്പ് സ്കൂൾ Head master E Riyas master ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ്മാരായ K P JASEELA, JINSHA TEACHER CALICUT എന്നിവർ നേതൃത്വം നൽകി.

CAMP PHOTO
CAMP GROUP PHOTO

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഉണ്ടാക്കിയ സ്കൂൾ പ്രവേശനോത്സവ വീഡിയോ

https://youtu.be/IIoGmiLRY44?si=5ZQWJWGrHWIPUdpm

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വീഡിയോ തയ്യാറാക്കി.

ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും പ്ലാസ്റ്റിക് മലിനീകരണത്തിന്റെ അപകടങ്ങളും ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി. വീഡിയോ നിർമ്മാണത്തിനും എഡിറ്റിങ്ങിനും ലിറ്റിൽ കൈറ്റ്സ് സമ്മർ ക്യാമ്പ് പരിശീലനം സഹായകരമായി. വീഡിയോ സ്കൂളിൻ്റെ യൂട്യൂബ് ചാനലിൽ പങ്കുവെക്കുകയും ചെയ്തു.

https://youtube.com/shorts/iybXxq-AghU?si=UcotceCm5fFupXSl

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി സൈബർ സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഇൻറർനെറ്റ് ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് സൈബർ ഭീഷണികളെക്കുറിച്ചും അതിൽ നിന്ന് ആത്മസംരക്ഷണം കൈവരിക്കാനുള്ള മാർഗങ്ങളെയുംക്കുറിച്ചുള്ള അവബോധം നൽകുന്നതിനായിരുന്നു ഈ ക്ലാസിന്റെ പ്രധാന ഉദ്ദേശം.ജൂലായ് 2 നായിരുന്നു

കോഴിക്കോട് സിറ്റി  സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ ബീരജ് സർ ക്ലാസിന് നേതൃത്വം നൽകി

വളരെ ലളിതവും ആകർഷകവുമായ രീതിയിൽ ക്ലാസ് അവതരിപ്പിച്ചു.വിദ്യാർത്ഥികൾക്ക് തങ്ങൾ നേരിട്ട് അനുഭവിച്ച പ്രായോഗിക പ്രശ്നങ്ങളും സംശയങ്ങളും പങ്കുവെക്കാൻ അവസരം ലഭിക്കുകയും അതിന് ലളിതമായ വിശദീകരണങ്ങൾ ലഭിക്കുകയും ചെയ്തു.വിദ്യാർത്ഥികളിൽ നിന്നും ഈ ക്ലാസിന് വലിയ പ്രതികരണമായിരുന്നു. കൈറ്റ് മെന്റേഴ്സ് ആയ ജാസിർ പി.കെ , പി.കെ ജസീല, എസ് ഐ ടി സി പി ടി ഷബ്ബിറ എന്നിവർ നേതൃത്വം നൽകി

പ്രധാന വിഷയങ്ങൾ:

  • സൈബർ ആക്രമണങ്ങളുടെയും ഹാക്കിംഗിന്റെയും രൂപങ്ങൾ
  • സോഷ്യൽ മീഡിയയിൽ സുരക്ഷിതമായി ഇടപെടാനുള്ള മാർഗങ്ങൾ
  • പാസ്‌വേഡിന്റെ സുരക്ഷിതത്വം
  • ഫിഷിങ് ഇമെയിലുകളും അതിനുള്ള പ്രതിരോധ മാർഗങ്ങളും
  • ലൈസൻസില്ലാത്ത സോഫ്റ്റ്വെയറുകളുടെ അപകടങ്ങൾ

https://youtube.com/shorts/itx-kxU64Y8?si=ybxz3CGq6R_xwDfM