ജി.എഫ്.എൽ.പി.എസ് പള്ളിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
21:25, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24506 (സംവാദം | സംഭാവനകൾ) (കൂട്ടിച്ചേർക്കൽ)
ജി.എഫ്.എൽ.പി.എസ് പള്ളിപ്പുറം
വിലാസം
കഴിമ്പ്രം
സ്ഥാപിതം01 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201724506





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

=സ്ക്കൂള്‍ ചരിത്രം= തൃശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ (പഴയ മലബാർ പ്രദേശം )തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൽ വലപ്പാട് ഗ്രാമപഞ്ചായത് കഴിമ്പ്രം ദേശത്ത് കടലിനോട് ഏകദേശം 100 മീറ്റർ അടുത്ത് സ്ഥിതി ചെയ്യുന്ന ജി എഫ് എൽ പി സ്കൂൾ പള്ളിപ്രം ,കഴിമ്പ്രം പ്രവർത്തനം തുടങ്ങിയത് 1942 ജൂൺ 15 നാണ് .

               എൽ പി സ്കൂൾ ആണെങ്കിലും 5 -ാംതരം വരെയുണ്ട് .ഇത്തരത്തിലുള്ള വേറെ ഒരു സ്‌കൂൾ മാത്രമേ ഈ ഉപജില്ലയിൽ ഉള്ളൂ .തീരദേശങ്ങളിൽ സാക്ഷരതാ ശതമാനം ഉയർത്തുന്നതിന് ബ്രിട്ടീഷ് മദ്രാസ് സംസ്ഥാനത്തിലെ ഫിഷറീസ് വകുപ്പ് മേധാവിയായിരുന്ന സർ ഫ്രെഡറിക് നിക്കോൾസൺ പ്രഭുവിന്റെയും അന്നത്തെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ റാവുബഹദൂർ വി .വി .ഗോവിന്ദന്റേയും പ്രൊജക്ട് ആയിരുന്നു ,ഫിഷറീസ് സ്കൂളുകൾ പ്രത്യേക സിലബസ് പ്രകാരം ഫിഷറീസ് വകുപ്പിന് കീഴിൽ തന്നെ ആരംഭിച്ചു പ്രവർത്തിക്കുക എന്നത് .അപ്രകാരം കഴിമ്പ്രത്ത് ഒരു സ്കൂൾ ലഭിക്കാൻ നെടിയിരുപ്പിൽ രാമൻ മകൻ കുഞ്ഞിവേലു ,മക്കളായ കുഞ്ഞിരാമൻ ,അറുമുഖൻ എന്നിവരുടെ സഹായത്തോടെ അപേക്ഷിച്ചു .പിന്നീട് നെടിയിരുപ്പിൽ രാമകൃഷ്ണന്റെ അധ്യക്ഷതയിൽ നാട്ടിൽ രൂപംകൊണ്ട വിദ്യാപോഷിണി സഭ ഈ ദൗത്യം പൂർത്തീകരിച്ചു .സെക്രട്ടറി ടി .വി .നടരാജൻ മാസ്റ്ററുടെ ഇംഗ്ലീഷ് പരിജ്ഞാനവും പരിശ്രമവും ഈ ദൗത്യംവിജയപ്രദമാക്കുന്നതിന് ഏറെ സഹായിച്ചു .സഭ കെട്ടിടനിർമ്മാണത്തിന് ആവശ്യമായ വിഭവം കണ്ടെത്തി .കുറുപ്പത്ത് വേലു മകൻ താഞ്ചു കെട്ടിടനിർമ്മാണത്തിന് തന്റെ കുടിയിരിപ്പുപറമ്പിൽ  തന്നെ സ്ഥലം വിട്ടുകൊടുത്തു .കെട്ടിടത്തിന്റെ നിർമാണമേൽനോട്ടം നെടിയിരുപ്പിൽ അയ്യര് മക്കൾ രാമനും ശേഖരനും ,കുറുപ്പത്ത് വേലു മകൻ രാമനും ആയിരുന്നു .
               പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ അദ്ധ്വാനഫലത്തിൽനിന്നും അവർ നീക്കിവെച്ച വിഹിതമായിരുന്നു വിദ്യാപോഷിണിസഭയുടെ മൂലധനം .ഈ മൂലധനമാണ് സ്കൂൾ നിർമാണത്തിന് ഉപയോഗിച്ചത് .സർക്കാർ നിശ്ചയിച്ച പ്രതിമാസ നിരക്കിൽ സഭ സ്കൂളിന് ഈ കെട്ടിടം വാടകയ്ക്ക് നൽകി .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.37212,76.10388|zoom=15}}