ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| Home | 2026-27 |
പ്രവർത്തനങ്ങൾ
യു.പി, ഹൈസ്കൂൾ, ഹയർസെക്കന്ററി , വോക്കേഷണൽ ഹയർസെക്കന്ററി തുടങ്ങി നാലു വിഭാഗങ്ങൾ ഇവിടെ പ്രവർത്തിച്ചു വരുന്നു. ഈ വിഭാഗങ്ങളിലെല്ലാം വിവിധങ്ങളായ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു.
യു പി വിഭാഗം - പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ
മികവുത്സവം
പഠനോത്സവം
വീട് ഒരു വിദ്യാലയം
ലാബ് അറ്റ് ഹോം
മക്കൾക്കൊപ്പം
അതിജീവനം
സുരീലി ഹിന്ദി
ഹലോ ഇംഗ്ലീഷ്ഹൈസ്കൂൾ വിഭാഗം
പ്രധാനാധ്യാപിക
ശ്രീമതി .കല.ജെ.എൽ ടീച്ചറാണ് ഹൈസ്കൂൾ വിഭാഗത്തിന്റെ ചുക്കാൻ പിടിക്കുന്നത്.
ഹൈസ്കൂൾ വിഭാഗം അധ്യാപകർ (2022-2023)
| നമ്പർ | പേര് | വിഷയം | റിമാർക്ക്സ് |
|---|---|---|---|
| 1 | ശ്രീ. ബിവിൻ കുമാർ ടി കെ | ഇംഗ്ലീഷ് | സീനിയർ അസ്സിസ്റ്റന്റ് |
| 2 | ശ്രീ. വിജയൻ ജി | സോഷ്യൽ സയൻസ് | എസ് ആർ ജി കൺവീനർ |
| 3 | ശ്രീ.ഷാബു.കെ.ഷിൻ | ഗണിതം | ഗണിത ക്ലബ് |
| 4 | ശ്രീ. രാജേഷ് എം വി | ബയോളജി | എസ് പി സി ചാർജ്ജ് (സി പി ഒ), ഇക്കോക്ലബ് |
| 5 | ശ്രീ. ജാസിം കെ എ | ബയോളജി | എസ് ഐ റ്റി സി |
| 6 | ശ്രീമതി. സൂര്യ .എസ്. ജെ | കെമിസ്ട്രി | ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്, ജോയിന്റ് എസ് ഐ ടി സി |
| 7 | ശ്രീമതി. ലൈലാബീവി .എസ് | അറബി | |
| 8 | ശ്രീമതി.സന്ധ്യ. വി | ഫിസിക്സ് | സയൻസ് ക്ലബ്, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് |
| 9 | ശ്രീമതി. സുജ അഗസ്റ്റസ് മേബൽ .എ എസ്. | സോഷ്യൽ സയൻസ് | ഗാന്ധിദർശൻ ക്ലബ്, എസ് പി സി (എ സി പി ഒ) |
| 10 | ശ്രീമതി. പ്രമീള | ഇംഗ്ലീഷ് | ഇംഗ്ലീഷ് ക്ലബ് |
| 11 | ശ്രീമതി. റീജ വൈ എസ് | മലയാളം | വിദ്യാരംഗം, ലൈബ്രറി ചാർജ്ജ്, ജെ ആർ സി കൗൺസിലർ |
| 12 | ശ്രീമതി.രജനി.പി.ദാസ് | പി.റ്റി | |
| 13 | ശ്രീമതി. സൗമ്യ.കെ.എസ് | മലയാളം |
ഹൈസ്കൂൾ വിഭാഗം അനധ്യാപകർ
| നമ്പർ | പേര് | |
|---|---|---|
| 1 | ശ്രീ. നിസ്സാറുദ്ദീൻ | ക്ലർക്ക് |
| 2 | ശ്രീ. മഹേശ്വരൻ | ആഫീസ് അറ്റന്റന്റ് |
| 3 | ശ്രീ. ഷബീർ | ആഫീസ് അറ്റന്റന്റ് |
| 4 | ശ്രീ. ബാബു എസ് | എഫ് ടി എം |
പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ
വിവിധ ക്ലബ് പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്
ഭാഷാനൈപുണ്യ പ്രവർത്തനങ്ങൾ
മലയാളത്തിളക്കം
- പൊതുവിദ്യാഭ്യസസംരക്ഷണയജ്ഞത്തിന്റെ ഭാഗമയി കുട്ടികളുടെ മലയാള ഭാഷാശേഷി വികാസം ലക്ഷ്യമിട്ട് സർവശിക്ഷാ അഭിയാൻ നടത്തുന്ന പരിശീലന പരിപാടിയാണ് മലയാളത്തിളക്കം . കഥകൾ, സംഭാഷണങ്ങൾ, പാട്ടുകൾ, വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, തുടങ്ങി വിവിധങ്ങളായ പഠനോപകരണങ്ങൾ പ്രയോജനപ്പെടുത്തി ക്ലാസ് കൈകാര്യം ചെയ്യുന്നത്. രണ്ടുദിവസം കൊണ്ടു തന്നെ മാതൃഭാഷ എഴുതുന്നതിലും വായിക്കുന്നതിലും അത് സർഗാത്മകമായി ഉപയോഗിക്കുന്നതിലും പ്രകടമായ മാറ്റമാണ് കാണുന്നത് എന്നത് അതിന്റെ പ്രാധാന്യം വിളിച്ചോതുന്നു. നമ്മുടെ സ്കൂളിലും മലയാളത്തിളക്കം എന്ന പദ്ധതിയിലൂടെ പിന്നോക്കം നിന്ന കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായി.
സുരീലി ഹിന്ദി
നേട്ടങ്ങൾ
- തുടർച്ചയായ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷയിൽ മികവാർന്ന വിജയങ്ങൾ കൊയ്തു മുന്നേറിയ നാം 2020-2021 അധ്യയന വർഷത്തിൽ നൂറു ശതമാനമെന്ന ചരിത്ര വിജയം നേടിയത് അഭിമാനാർഹമായ നേട്ടമായിരുന്നു. 11 കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും ചെയ്തു.
- നാഷണൽ മീറ്റ് കം മെരിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ വിജയം നേടിയ അർജ്ജുൻ എസ് വി സ്കൂളിന്റെ അഭിമാനതാരമായി ..
- എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അനന്ദു എസ് അന്താരാഷ്ട്ര റെക്കോർഡുകളുടെ പട്ടികയിൽ ഇടം നേടിയത് മറ്റൊരു പൊൻതൂവലായി. തുലാസന യോഗയിലാണ് അനന്ദു ഇന്റർനാഷണൽ ബുക്ക്ഓഫ് റെക്കോർഡും നാഷണൽ ബുക്ക് ഓഫ് റെക്കോർഡും സ്വന്തമാക്കിയത്.
- 2019-2020 അധ്യയന വർഷത്തിൽ സംസ്ഥാന കലോത്സവത്തിൽ കോൽക്കളിയ്ക്ക് ഒന്നാംസ്ഥാനം നേടി.
- അന്താരാഷ്ട്ര അറബി ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആമിന രണ്ടാം സ്ഥാനം നേടി.
എസ് പി സി
- 2020-2021 അധ്യയന വർഷത്തിൽ എസ് പി സി ആരംഭിച്ചു. അതിന്റെ പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു,. നിലവിൽ രണ്ട് ബാച്ചുകളാണുള്ളത്
ഹൈസ്കൂൾ വിഭാഗം- പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ
നവപ്രഭ
ശ്രദ്ധ
വിദ്യാജ്യോതി
ഹയർസെക്കന്ററി -പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ
ഹയർസെക്കന്ററി വിഭാഗം
നമ്മുടെ സ്കൂളിൽ ഹയർസെക്കന്ററി വിഭാഗം അനുവദിച്ചത് 2014ൽ ആണ്. ബയോളജിക്കൽ സയൻസ്, കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളാണ് ഉള്ളത്.
പ്രിൻസിപ്പാൾ
2014 ൽ ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചുവെങ്കിലും പ്രിൻസിപ്പാൾ പദവിയിലേയ്ക്ക് സ്ഥിരമായൊരാൾ എത്തുന്നത് 2017 ൽ ആണ്. ടീച്ചർ തന്നെയാണ് ഇപ്പോഴും പ്രിൻസിപ്പാളായി തുടരുന്നത്.
പ്രിൻസിപ്പാൾ- ശ്രീമതി. ഹേമപ്രിയ ആർ എസ്
ഹയർസെക്കന്ററി വിഭാഗം അധ്യാപക- അനധ്യാപകർ
| നമ്പർ | പേര് | വിഷയം |
|---|---|---|
| 1 | ശ്രീമതി. സാഹിതി എസ് | ഇംഗ്ലീഷ് |
| 2 | ശ്രീമതി. ലേഖാ റാണി സി എസ് | കെമിസ്ട്രി |
| 3 | ശ്രീമതി. ലക്ഷ്മി എസ് | കമ്പ്യൂട്ടർ ആപ്ലിക്കേഷൻ |
| 4 | ശ്രീമതി. ലാലി എൽ | മാത്തമറ്റിക്സ് |
| 5 | ശ്രീമതി. റംല എസ് ആർ | കൊമേഴ്സ് |
| 6 | ശ്രീ. ബോബൻ | ഇക്കണോമിക്സ് |
| 7 | ശ്രീമതി. സന്ധ്യ എസ് | സുവോളജി |
| 8 | ശ്രീമതി. സ്മിത എസ് എൽ | ഹിന്ദി |
| 9 | ശ്രീമതി. ദൃശ്യനാഥ് പി എസ് | മലയാളം |
| 10 | ശ്രീമതി. സുമലത വി കെ | കൊമേഴ്സ് |
| 11 | ശ്രീമതി. ബിജിമോൾ | ബോട്ടണി |
| നമ്പർ | പേര് | റിമാർക്ക്സ് |
|---|---|---|
| 1 | ശ്രീമതി. സജീദ എൻ എം | ലാബ് അസിസ്റ്റന്റ് |
| 2 | ശ്രീ. മിഥുൻ ജി സതീഷ് | ലാബ് അസിസ്റ്റന്റ് |
നേട്ടങ്ങൾ
- ഹയർസെക്കന്ററി വിഭാഗത്തിൽ പരീക്ഷയ്ക്ക് മികച്ച വിജയങ്ങൾ നേടാനാകുന്നത് അഭിമാനകരമായ കാര്യമാണ്. 2019-2020 അധ്യയനവർഷത്തിൽ സയൻസിന് 86% വും കൊമേഴ്സിൽ 83%വും വിജയം നേടി. സയൻസിൽ 87% മാർക്ക് നേടി അമൃതശ്രീയും കൊമേഴ്സിൽ 89% മാർക്ക് നേടി ശീതൾ ദാസും തിളക്കമാർന്ന നേട്ടം കൊയ്തു..
- 2020-2021 അധ്യയനവർഷത്തിൽ സയൻസിന് 75% വും കൊമേഴ്സിന് 82% വിജയം നേടാനായി. സയൻസ് വിഭാഗത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് ലഭിച്ചു. ഇതിൽ ഐശ്വര്യ ജയൻ 98.5% മാർക്ക് നേടിയത് എടുത്തു പറയേണ്ട കാര്യമാണ്. കൊമേഴ്സ് വിഭാഗത്തിൽ സ്കൂൾ ചരിത്രത്തിൽ ആദ്യമായാണ് ഫുൾ എ പ്ലസ് നേടിക്കൊണ്ട് ഭഗത് വിജയിച്ചത്.
പാഠ്യേതര പ്രവർത്തനങ്ങൾ
എൻ എസ് എസ്
- സെപ്റ്റംബറിൽ എൻ എസ് എസ് അനുവദിച്ചു. വിദ്യാർത്ഥികളുടെ സജീവമായപങ്കാളിത്തത്താൽ സ്കൂൾ പുരോഗതിയ്ക്ക് കരുത്തേകുന്നു.
- ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ഡ്രഗ് ഫ്രീ സോൺ എന്ന പരിപാടി സംഘടിപ്പിച്ചു.
- പ്ലാസ്റ്റിക് മുക്ത വിദ്യാലയം എന്ന ആശയം മുൻനിർത്തി സ്കൂളും പരിസരം ശുചിയാക്കി, ഹയർസെക്കന്ററി ക്ലാസ് റൂമിനു സമീപത്തായി പൂന്തോട്ടം നട്ടു പിടിപ്പിച്ചു
- കള്ളോട് അംഗൻവാടി കെട്ടിടം പെയിന്റ് ചെയ്ത് മനോഹരമാക്കി.
കരിയർ ഗൈഡൻസ്
സൗഹൃദ ക്ലബ്
- സൗഹൃദ ക്ലബിന്റെ ഓൺ ലൈൻ ഉദ്ഘാടനം 2020 നവംബർ 24 ന് ഡോ.രാജി വി ആർ (ഫോർമർ സൈക്കോളഹിസ്റ്റ്- സോഷ്യൽ ഹസ്റ്റിസ് ഡിപ്പാർട്ട്മെന്റ്) നിർവഹിച്ചു.
- ക്ലബ് ആക്റ്റിവിറ്റീസിമായി ബന്ധപ്പെട്ട് ഉപന്യാസ രചനാമത്സരം, ഫോട്ടോഗ്രാഫ്, ചിത്രരചനാ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.