ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/പ്രവർത്തനങ്ങൾ

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


യു പി വിഭാഗം - പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ 2022-2023

മികവുത്സവം
പഠനോത്സവം
വീട് ഒരു വിദ്യാലയം
ലാബ് അറ്റ് ഹോം
മക്കൾക്കൊപ്പം
അതിജീവനം

സുരീലി ഹിന്ദി

ഹലോ ഇംഗ്ലീഷ്ഹൈസ്കൂൾ വിഭാഗം

പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ

വിവിധ ക്ലബ് പ്രവർത്തനങ്ങൾ

  • പരിസ്ഥിതി ക്ലബ്

ഭാഷാനൈപുണ്യ പ്രവർത്തനങ്ങൾ

മലയാളത്തിളക്കം
  • പൊതുവിദ്യാഭ്യസസംരക്ഷണയജ്ഞത്തിന്റെ ഭാഗമയി കുട്ടികളുടെ മലയാള ഭാഷാശേഷി വികാസം ലക്ഷ്യമിട്ട് സർവശിക്ഷാ അഭിയാൻ നടത്തുന്ന പരിശീലന പരിപാടിയാണ് മലയാളത്തിളക്കം . കഥകൾ, സംഭാഷണങ്ങൾ, പാട്ടുകൾ, വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, തുടങ്ങി വിവിധങ്ങളായ പഠനോപകരണങ്ങൾ  പ്രയോജനപ്പെടുത്തി ക്ലാസ് കൈകാര്യം ചെയ്യുന്നത്. രണ്ടുദിവസം കൊണ്ടു തന്നെ മാതൃഭാഷ എഴുതുന്നതിലും വായിക്കുന്നതിലും അത് സർഗാത്മകമായി ഉപയോഗിക്കുന്നതിലും പ്രകടമായ മാറ്റമാണ് കാണുന്നത് എന്നത് അതിന്റെ പ്രാധാന്യം വിളിച്ചോതുന്നു. നമ്മുടെ സ്കൂളിലും മലയാളത്തിളക്കം എന്ന പദ്ധതിയിലൂടെ പിന്നോക്കം നിന്ന കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായി.
സുരീലി ഹിന്ദി

നേട്ടങ്ങൾ

  • തുടർച്ചയായ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷയിൽ മികവാർന്ന വിജയങ്ങൾ കൊയ്തു മുന്നേറിയ നാം 2020-2021 അധ്യയന വർഷത്തിൽ നൂറു ശതമാനമെന്ന ചരിത്ര വിജയം നേടിയത് അഭിമാനാർഹമായ നേട്ടമായിരുന്നു. 11 കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും ചെയ്തു.
  • നാഷണൽ മീറ്റ് കം മെരിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ വിജയം നേടിയ അർജ്ജുൻ എസ് വി സ്കൂളിന്റെ അഭിമാനതാരമായി ..
  • എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അനന്ദു എസ് അന്താരാഷ്ട്ര റെക്കോർഡുകളുടെ പട്ടികയിൽ ഇടം നേടിയത് മറ്റൊരു പൊൻതൂവലായി. തുലാസന യോഗയിലാണ് അനന്ദു ഇന്റർനാഷണൽ ബുക്ക്ഓഫ് റെക്കോർഡും നാഷണൽ ബുക്ക് ഓഫ് റെക്കോർഡും സ്വന്തമാക്കിയത്.
  • 2019-2020 അധ്യയന വർഷത്തിൽ സംസ്ഥാന കലോത്സവത്തിൽ കോൽക്കളിയ്ക്ക് ഒന്നാംസ്ഥാനം നേടി.
  • അന്താരാഷ്ട്ര അറബി ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആമിന രണ്ടാം സ്ഥാനം നേടി.

എസ് പി സി

  • 2020-2021 അധ്യയന വർഷത്തിൽ എസ് പി സി ആരംഭിച്ചു. അതിന്റെ പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു,. നിലവിൽ രണ്ട് ബാച്ചുകളാണുള്ളത്

ഹൈസ്കൂൾ വിഭാഗം- പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ

നവപ്രഭ

ശ്രദ്ധ

വിദ്യാജ്യോതി

ഹയർസെക്കന്ററി -പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ

ഹയർസെക്കന്ററി വിഭാഗം

നമ്മുടെ സ്കൂളിൽ ഹയർസെക്കന്ററി വിഭാഗം അനുവദിച്ചത് 2014ൽ ആണ്. ബയോളജിക്കൽ സയൻസ്, കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളാണ് ഉള്ളത്.

നേട്ടങ്ങൾ

  • ഹയ‍ർസെക്കന്ററി വിഭാഗത്തിൽ പരീക്ഷയ്ക്ക് മികച്ച വി‍ജയങ്ങൾ നേടാനാകുന്നത് അഭിമാനകരമായ കാര്യമാണ്. 2019-2020 അധ്യയനവർഷത്തിൽ സയൻസിന് 86% വും കൊമേഴ്സിൽ 83%വും വിജയം നേടി. സയൻസിൽ 87% മാർക്ക് നേടി അമൃതശ്രീയും കൊമേഴ്സിൽ 89% മാർക്ക് നേടി ശീതൾ ദാസും തിളക്കമാർന്ന നേട്ടം കൊയ്തു..
  • 2020-2021 അധ്യയനവർഷത്തിൽ സയൻസിന് 75% വും കൊമേഴ്സിന് 82% വിജയം നേടാനായി. സയൻസ് വിഭാഗത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് ലഭിച്ചു. ഇതിൽ ഐശ്വര്യ ജയൻ 98.5% മാ‍ർക്ക് നേടിയത് എടുത്തു പറയേണ്ട കാര്യമാണ്. കൊമേഴ്സ് വിഭാഗത്തിൽ സ്കൂൾ ചരിത്രത്തിൽ ആദ്യമായാണ് ഫുൾ എ പ്ലസ് നേടിക്കൊണ്ട് ഭഗത് വിജയിച്ചത്.

പാഠ്യേതര പ്രവർത്തനങ്ങൾ

എൻ എസ് എസ്
  • സെപ്റ്റംബറിൽ എൻ എസ് എസ് അനുവദിച്ചു. വിദ്യാർത്ഥികളുടെ സജീവമായപങ്കാളിത്തത്താൽ സ്കൂൾ പുരോഗതിയ്ക്ക് കരുത്തേകുന്നു.
  • ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ഡ്രഗ് ഫ്രീ സോൺ എന്ന പരിപാടി സംഘടിപ്പിച്ചു.
  • പ്ലാസ്റ്റിക് മുക്ത വിദ്യാലയം എന്ന ആശയം മുൻനിർത്തി സ്കൂളും പരിസരം ശുചിയാക്കി, ഹയ‍ർസെക്കന്ററി ക്ലാസ് റൂമിനു സമീപത്തായി പൂന്തോട്ടം നട്ടു പിടിപ്പിച്ചു
  • കള്ളോട് അംഗൻവാടി കെട്ടിടം പെയിന്റ് ചെയ്ത് മനോഹരമാക്കി.
കരിയ‍ർ ഗൈഡൻസ്
സൗഹൃദ ക്ലബ്
  • സൗഹൃദ ക്ലബിന്റെ ഓൺ ലൈൻ ഉദ്ഘാടനം 2020 നവംബർ 24 ന് ഡോ.രാജി വി ആർ (ഫോർമർ സൈക്കോളഹിസ്റ്റ്- സോഷ്യൽ ഹസ്റ്റിസ് ഡിപ്പാർട്ട്മെന്റ്) നിർവഹിച്ചു.
  • ക്ലബ് ആക്റ്റിവിറ്റീസിമായി ബന്ധപ്പെട്ട് ഉപന്യാസ രചനാമത്സരം, ഫോട്ടോഗ്രാഫ്, ചിത്രരചനാ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.

വി എച്ച് എസ് എസ് -പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ

വി എച്ച് എസ് എസ്

ഗവ. വി & എച്ച് എസ്എസ് പരുത്തിപ്പള്ളിയിൽ 1994-ൽ വി എച്ച് എസ് സി കോഴ്സുകൾ ആരംഭിച്ചു. തുടക്ക കാലത്ത് കമ്പ്യൂട്ടർ സയൻസ്, ലൈവ് സ്റ്റോക്ക് മാനേജ് മെന്റ്, മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ എന്നീ കോഴ്സുകളാണ് ഉണ്ടായിരുന്നത്. നിലവിൽ ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ (FHW), ഡയറി ഫാർമർ എന്റർപ്രണർ(DFE), ജൂനിയർ സോഫ്റ്റ് വയർ ഡെവലപ്പർ (JSD) എന്നീ കോഴ്സുകളാണ് ഉള്ളത്.

പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ

  • 2020-2021 അധ്യയന വർഷത്തിൽ NSQF പാഠ്യപദ്ധതി നിലവിൽ വന്നു.

എൻ എസ് എസ്

വി എച്ച് എസ് സി വിഭാഗത്തിൽ എൻ എസ് എസ് പ്രവർത്തനങ്ങൾ അഭിമാനാർഹമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകുന്നു.

  • പ്രളയകാലത്ത് ഭക്ഷണ സാധനങ്ങൾ, വസ്ത്രം, പഠനോപകരണങ്ങൾ എന്നിവ ദുരിതാഷ്വാസ ക്യാമ്പുകളിൽ എത്തിച്ചു.
  • കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാലത്തിന് മുന്നോടിയായി 'ശൂചീകരണ ഹർത്താൽ' നടത്തി.
  • സ്കൂൾ കുട്ടികളിൽ ശുചിത്വ ബോധത്തിനായി 'ശുചിത്വം എന്നിലൂടെ' എന്ന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
  • പരിസ്ഥിതിയെ നേരിട്ടറിയാനും സ്നേഹിക്കാനും കോട്ടൂർ ഗീതാഞ്ജലി ക്ലബിന്റെ നേത‍ത്വത്തിൽ ' മഴ നടത്തം' എന്ന പോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
  • 'പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് 'എന്ന ലക്ഷ്യത്തോടെ വോളന്റിയർമാർ പേപ്പർബാഗ് നിർമ്മിച്ച് സ്കൂളിൽ വിതരണം ചെയ്തു.
  • 'ലഹരി വിമുക്ത കൗമാരം' എന്ന ലക്ഷ്യത്തോടെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസ്സിലക്കുന്നതിനായി ഡീ- അഡിക്ഷൻ സെന്റർ സന്ദർശിച്ചു.
  • 2020-2022 കാലഘട്ടത്തിൽ ജീവനം ജീവധനം എന്ന പദ്ധതിയുടെ ഭാഗമായി വോളണ്ടിയേഴ്സിന് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
  • എൻ എസ് എസ് സെല്ലും ആരോഗ്യമേഘലയും കൂടിച്ചേർന്ന് കുട്ടികൾക്കായി സ്കൂളിൽ ഒരു സാനിറ്റൈസേഷൻ ബൂത്ത് സ്ഥാപിച്ചു.
  • കോവിഡ് മാനദണ്ഡങ്ങൾ സൂചിപ്പിക്കുന്ന ജാഗ്രതാ മതിൽ സ്ഥാപിച്ചു.
  • സപ്തദിന സഹവാസ ക്യാമ്പിനോട് ചേർന്ന് ആയുർവേദ മെഡിക്കൽ ക്യാമ്പ്, നടത്തി.
  • എൻ എസ് എസ് നെടുമങ്ങാട് ക്ലസ്റ്ററുമായി യോജിച്ച് ബോണക്കാട് പ്രദേശ വാസികൾക്കുള്ള ഭക്ഷ്യക്കിറ്റ് വെള്ളനാട് സ്കൂളിയെ എൻ എസ് എസ് പി എ സി മെമ്പറായ ശ്രീ മാത്തൻ സാറിന് കൈമാറി.
  • നിരാമയ എന്ന പദ്ധതിയുടെ ഭാഗമായി വോളണ്ടിയോഴ്സിന് ഒരു ഫസ്റ്റ് ഡെമോൺസ്ട്രേഷൻ ക്ലാസ് പരുത്തിപ്പള്ളി എഫ് എച്ച് സി യിലെ ഡോ.ജോയ് ജോണിന്റെ നേതൃത്യത്തിൽ നടത്തി.
  • കോവിഡ് കാലഘട്ടത്തിൽ ശേഖരിച്ച മാസ്കുകൾ കാട്ടാക്കട ബിആർസി യ്ക്ക് കൈമാറി.

കരിയർഗൈ‍ഡൻസ് & കൗൺസിലിംഗ് സെൽ

നവീനം 2020

വി എച്ച് എസ് എസ് കോഴ്സുകളുടെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് രക്ഷകർത്താക്കളിലും വിദ്യാർത്ഥികളിലും അവഗാഹം സൃഷ്ടിക്കുവാൻ ഗൂഗിൾ മീറ്റ് വഴി നടത്തപ്പെട്ടു.. അബ്ദുൾ നിസാർ സർ കോഴ്സുകളുടെ വിവരണം നൽകി. പങ്കെടുത്തവർ ഉന്നയിച്ച സംശയങ്ങൾക്ക് പ്രിൻസിപ്പാളും, ആർ.പിയും വിശദീകരണം നൽകി.

ഹാപ്പി ലേർണിംഗ് & പോസിറ്റീവ് പാരന്റിംഗ്

ഹാപ്പി ലേർണിംഗിൽ പഠനം എങ്ങനെ രസകരമാക്കാം എന്നും, പോസിറ്റീവ് പാരന്റിംഗിൽ എങ്ങനെ ഒരു നല്ല രക്ഷിതാവാകാം എന്നതിനെക്കുറിച്ചുള്ള അവബോധം സ‍ൃഷ്ടിക്കുന്ന ക്ലാസുകളായിരുന്നു.

ഫേസ് ടു ഫേസ്

ജെ എസ് ഡി കോഴ്സിലെ വിദ്യാർത്ഥികളുമായി ശ്രീ. ജിത്തു ക്രിസ്തുദാസ് സംവദിച്ചു. എൽഎസ് എം. കോഴ്സിലെ വിദ്യാർത്ഥികൾക്കുവേണ്ടി ഓണർപ്രണർ ആയ ശ്രീ.ഷൈൻ പോൾ ആർ സംസാരിച്ചു. എം എൽ ടി വിദ്യാർത്ഥികൾക്കായി ശ്രൂമതി പ്രീത എ സംസാരിച്ചു.

കരിയർ പ്ലാനിംഗ്

രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി കരിയർ പ്ലാനിംഗ് എന്ന വിഷയത്തിൽ ശ്രീ. രതീഷ് കുമാർ (കരിയർ എക്സ്പെർട്ട് എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ) ക്ലാസ് നൽകി.

ഷീ- ക്യാമ്പ്

കുറഞ്ഞ പ്രായത്തിലുള്ള വിവാഹം, സാമൂഹികസുരക്ഷ, ശാരീരികശുചിത്വം, വനിതാ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം എന്നീ വിഷയങ്ങളെക്കുറിച്ച് അവബോധം നൽകിയത് ഡോ.കുമാരി എസ് ബിന്ദു.

സൈബർ അവെയർനസ് പ്രോഗ്രാം

ശ്രീ അഭിൻ വി പി ( സ്പെഷ്യൽ ബ്രാഞ്ച് അസ്സ്റ്റന്റ് എസ് എസ് ബി ഹെഡ് കോർട്ടേഴ്സ് , തിരുവനന്തപുരം) സൈബർ ക്രൈം, സൈബർ സ്പെയ്സ്, സൈബർ പ്രതികാരം എന്നിവയെക്കുറിച്ച് ക്ലാസ് നൽകി.

ഇൻസൈറ്റ്

ശ്രീ സുരേഷ് ഭാസ്കർ , എങ്ങനെ വിദ്യാർത്ഥികളുടെ ആശയ വിനിമയ വൈദഗ്ദ്യം വികസിപ്പിക്കാമെന്ന് വിശദമാക്കി.

നേട്ടങ്ങൾ

  • 2018-2019 വർഷത്തിൽ 82% വും 2019-2020 ൽ 79% വും വിജയം ലഭിച്ചു. കുമാരി ഗോപികഫുൾ എ പ്ലസ് നേടിനികച്ച വിജയം സ്വന്തമാക്കി.
  • 2021-2022 അധ്യയന വർഷത്തിൽ NSQF പാഠ്യപദ്ധതി നിലവിൽ വന്നു.