ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്. എസ്.എസ്.കയ്യൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്


പ്രവേശനോത്സവവും വിജയോത്സവവും

വിജയോത്സവം
പ്രവേശനോത്സവം

2025 -26 അധ്യയന വ‌‌ർഷത്തെ പ്രവേശനോത്സവവും വിജയോത്സവവും ജുൺ 2ാം തീയതി സ്കൂൾ അസംബ്ലിഹാളിൽ വച്ച് നടന്നു.കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അജിത്ത് കുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.നവാഗതരെ മധുരം നൽകി സ്വീകരിച്ചു. USS, NMMS സ്കോളർഷിപ്പ് നേടിയ കുട്ടികളയും SSLC, +2, VHSE പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും, സംസ്ഥാനകായിക മേളയിലെ വിജയികളേയും ചടങ്ങിൽ വച്ച് അനുമോദിച്ചു.



പരിസ്തിഥിദിനാഘോഷം

പരിസ്തിഥി ദിനം

ജൂൺ 5 പരിസ്തിഥി ദിനാഘോഷത്തിന്റ ഭാഗമായി സ്പെഷൽ അസംബ്ലി

ചേരുകയും പരിസ്തിഥിയെ സംരംക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുകയും ചെയ്തു. സ്കൂൾ കാംപസിൽ കുട്ടികളുടെ നേതൃത്വത്തിൽ 10 ഫലവൃക്ഷതൈകൾ നട്ടു. പരിപാടിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ശ്രീ. പ്രമോദ്കുമാർ ആലപ്പടമ്പൻ നിർവഹിച്ചു. സ്കൂൾ കാംപസിൽ ശലഭോദ്യാനം തയ്യാറാക്കുന്ന പ്രവർത്തനത്തിനും തുടക്കം കുറിച്ചു.