ജി.വി.എച്ച്. എസ്.എസ്.കയ്യൂർ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവവും വിജയോത്സവവും


2025 -26 അധ്യയന വർഷത്തെ പ്രവേശനോത്സവവും വിജയോത്സവവും ജുൺ 2ാം തീയതി സ്കൂൾ അസംബ്ലിഹാളിൽ വച്ച് നടന്നു.കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അജിത്ത് കുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.നവാഗതരെ മധുരം നൽകി സ്വീകരിച്ചു. USS, NMMS സ്കോളർഷിപ്പ് നേടിയ കുട്ടികളയും SSLC, +2, VHSE പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും, സംസ്ഥാനകായിക മേളയിലെ വിജയികളേയും ചടങ്ങിൽ വച്ച് അനുമോദിച്ചു.
പരിസ്തിഥിദിനാഘോഷം

ജൂൺ 5 പരിസ്തിഥി ദിനാഘോഷത്തിന്റ ഭാഗമായി സ്പെഷൽ അസംബ്ലി
ചേരുകയും പരിസ്തിഥിയെ സംരംക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുകയും ചെയ്തു. സ്കൂൾ കാംപസിൽ കുട്ടികളുടെ നേതൃത്വത്തിൽ 10 ഫലവൃക്ഷതൈകൾ നട്ടു. പരിപാടിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ശ്രീ. പ്രമോദ്കുമാർ ആലപ്പടമ്പൻ നിർവഹിച്ചു. സ്കൂൾ കാംപസിൽ ശലഭോദ്യാനം തയ്യാറാക്കുന്ന പ്രവർത്തനത്തിനും തുടക്കം കുറിച്ചു.
പരിസ്ഥിതി ദിന ക്വിസ് മത്സരം
യു പി വിഭാഗം
- ദിയ സുഭാഷ്
2. ആർഷിൻ പ്രദോഷ്
3 ദേവ് ജിത്ത്
ഹൈസ്കൂൾ വിഭാഗം
- കൃഷ്ണ എസ്
- ഹരിനന്ദ് എൻ വി
ജൂൺ - 19 ,വായനാദിനാഘോഷം
വായനാദിന പരിപാടികളുടെ ഉദ്ഘാടനം എഴുത്തുകാരനും നമ്മുടെ വിദ്യാലയത്തിലെ പ്രഥമാധ്യാപകനുമായ ശ്രീ പ്രമോദ് കുമാർ ആലപ്പടമ്പൻ നിർവ്വഹിച്ചു. ചടങ്ങിൽ വച്ച് വായനാദിന പ്രതിഞ്ജയെടുത്തു.
ഉദ്ഘാടന സമ്മേളനത്തിൽവച്ച് പരിചയപ്പെടുത്തിയ പുസ്തകങ്ങളെ കുറിച്ചും , എഴുത്തുകാരെ കുറിച്ചും സ്പോട് ക്വിസ് സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.
ജൂൺ 23 ന് ക്വിസ് മത്സരം സംഘടിപ്പിച്ചു.
വിജയികൾ
യു പി വിഭാഗം
- റിതു ആർ വി
- ആർഷിൻ പ്രദോഷ്
- ദിയ സുഭാഷ്
റിതുവർണ്ണ
ക്രീയേറ്റിവ് കോർണർ ഉദ്ഘാടനം

കുട്ടികളുടെ തൊഴിൽ നൈപുണി വർധിപ്പിക്കുന്നതിനായി ആരംഭിച്ച ക്രിയേറ്റീവ് കോർണറിൻ്റെ ഉദ്ഘാടനം ജൂലായ് 2 ന് ബഹ : തൃക്കരിപ്പൂർ എം എൽ എ ശ്രീ എം രാജഗോപാലൻ നിർവ്വഹിച്ചു. കയ്യൂർ-ചീമേനി ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് ശ്രീ അജിത്ത്കു പ്ര അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ സി. ജെ. സജിത്ത് മുഖ്യാതിഥി ആയിരുന്നു.
ഇലക്ട്രോണിക്സ്, ഫാഷൻ ഡിസൈനിങ്ങ്, കൃഷി തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നൽകും.