എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/ലിറ്റിൽകൈറ്റ്സ്/2024-27
പ്രവർത്തനങ്ങൾ
.
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കെെറ്റ്സ് അവധിക്കാല ക്യാമ്പ് 2025
കാട്ടുകുളം എ. കെ. എൻ.എം. എം. എ . മെമ്മോറിയൽ ഹയർസെക്കന്ററി സ്കുൂളിലെ
ലിറ്റിൽ കെെറ്റ്സ് അവധിക്കാല ക്യാമ്പ് മെയ് 27 നു നടന്നു. സ്‌കൂളിലെ പ്രധാന അധ്യാപകൻ പി.ശങ്കരനാരായണൻ മാസ്റ്റർ ക്യാമ്പ് ഉത്ഘാടനം ചെയ്‌തു. മീഡിയ പരിശീലനം , വീഡിയോ എഡിറ്റിംഗ് എന്നി മേഘലകളിൽ വിദഗ്ധ പരിശീലനം നൽകുയ ക്യാമ്പിൽ കുുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. റീൽസ് നിർമ്മാണം, സ്‌പോർട്‌സ് പ്രൊമോ വീഡിയോ നിർമ്മാണം, മുതലായ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. അടക്കാപത്തൂർ പി.ടി.ബി. ഹയർസെക്കന്ററി സ്കുൂളിലെ കെെറ്റ് മിസ്ട്രസ് പ്രതിഭ എം. ആണ് എക്സ്റ്റേണൽ RP ആയി ക്യാമ്പ് നയിച്ചത്. കാട്ടുകുളം സ്കുൂളിലെ കെെറ്റ് മിസ്ട്രസ്മാരായ കെ. മിനി, ഹരിത ശ്രീ എം. എൻ. എന്നിവർ
ക്യാമ്പിന് നേതൃത്വം നൽകി.
| 20034-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 20034 |
| യൂണിറ്റ് നമ്പർ | LK/2018/20034 |
| അംഗങ്ങളുടെ എണ്ണം | 43 |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
| ഉപജില്ല | ചെർപ്പുളശ്ശേരി |
| ലീഡർ | Ardra |
| ഡെപ്യൂട്ടി ലീഡർ | Anujith |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മിനി കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഹരിത ശ്രീ എം. എൻ |
| അവസാനം തിരുത്തിയത് | |
| 07-07-2025 | Lkkattukulam |
പ്രവേശനോത്സവം 2025-26 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീമതി. നിഷ രാകേഷ് ഉത്ഘാടനം ചെയ്തു. SPC, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾ നവാഗതരെ സ്വാഗതം ചെയ്ത് പുതിയ ക്ലാസുകളിൽ എത്തിച്ചു. പ്രിൻസിപ്പാൾ ശ്രീ.കെ.പി.രാജേഷ്, ഹെഡ്മാസ്റ്റർ ശ്രീ. പി.ശങ്കരനാരായണൻ, മാനേജർ ശ്രീ.ഉണ്ണി നാരായണൻ പിടിഎ പ്രസിഡണ്ട് ശ്രീ.ജയശങ്കർ, മുൻ പ്രധാനധ്യാപിക ശ്രീമതി. എം. കാർത്ത്യായനി, സ്റ്റാഫ് സെക്രട്ടറി ശ്രീമതി.അംബിക.കെ.നായർ എന്നിവർ ആശംസകൾ അറിയിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ ഉത്ഘാടന പ്രസംഗം പ്രദർശിപ്പിച്ചു. തുടർന്ന് പ്രവേശനോത്സവ ഗാനവും മറ്റു കലാപരിപാടികളും അരങ്ങേറി. അധ്യാപകരുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തു. കഴിഞ്ഞ അധ്യയന വർഷത്തെ വിദ്യാലയ പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ തയ്യാറാക്കിയ വീഡിയോ ഓരോ ക്ലാസിലും പ്രദർശിപ്പിച്ചു.