ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് തൂവ്വൂർ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ല്ബ്ബ് 42 കുട്ടികളും അതിന്റെ തനതു പ്രവര്‍ത്തനങ്ങളുമായി ഈ സ്കൂളില്‍ മുന്നേറുന്നു .പ്രകൃതി സംരക്ഷണത്തിനായി നല്‍കി വരുന്ന ബാല പാഠങ്ങള്‍ ജീവിതതിലുടനീളം നില നിര്‍ത്താന്‍ അവരെ പ്രാപ്തരാക്കുന്നു.ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിക്കാറുണ്ട്.ഓരോ കുട്ടിക്കും ഒരു തൈ നല്‍കി അവരുടെ വീടുകളില്‍ വളര്‍ത്തുന്നു.ചെടിയുടെ വളര്‍ച്ചാ ഘട്ടങ്ങള്‍ ക്ലാസ്സില്‍ ചര്‍ച്ച ചെയ്യുന്നു.സ്കൂളും പരിസരവു പ്ലാസ്റിക് വിമുക്തമാണ് . പ്ലാസ്റ്റികിന്റെ ദൂഷ്യ വശങ്ങള്‍ മനസ്സിലാക്കിയ കുട്ടികള്‍ അതിനെ പടിക്ക് പുറത്തു നിര്‍ത്തുന്നു.മനോഹരമായ ഒരു ഉദ്യാനം സ്കൂളിന്റെ മുന്‍ വശത്ത് കുട്ടികള്‍ നട്ട് നനച്ചുണ്ടാക്കിയിട്ടുണ്ട്.