ഉള്ളടക്കത്തിലേക്ക് പോവുക

മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


ഇല്ലുമിനെയർ

2024 25 അധ്യയന വർഷത്തെ എസ്എസ്എൽസി,എൻ എം എം എസ്, യു എസ് എസ് എന്നീ പരീക്ഷകളിലെ ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങ് 'ഇല്ലുമിനെയർ' എന്ന പേരിൽ 2025 ജൂൺ 17 ചൊവ്വ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഹെഡ്മാസ്റ്റർ നിയാസ് ചോല സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡൻറ് ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. വരുംതലമുറയ്ക്ക് ഏറെ പ്രചോദനമേകുന്ന വാക്കുകൾ പകർന്നുകൊണ്ട് മർക്കസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി പരീക്ഷയിൽ 40 കുട്ടികൾ ഫുൾ എ പ്ലസും 21 കുട്ടികൾ 9 എ പ്ലസും കരസ്ഥമാക്കിക്കൊണ്ട് സ്കൂളിനെ ഉന്നത വിജയത്തിലേക്ക് പിടിച്ചുയർത്തി . അതുപോലെ എൻ എം എം എസ് പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളും യോഗ്യത നേടുകയും മൂന്ന് കുട്ടികൾ സ്കോളർഷിപ്പിന് അർഹരാവുകയും ചെയ്തു. കൂടാതെ സ്കൂളിന്റെ വിജയത്തിന് മാറ്റു കൂട്ടിക്കൊണ്ട് 26 കുട്ടികൾ യുഎസ്എസ് സ്കോളർഷിപ്പ് കരസ്ഥമാക്കി. ഇതിൽ സ്കൂളിലെ വിദ്യാർത്ഥിയായ ഫാത്തിമ റഷ  90ൽ 89 മാർക്ക് കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാനത്ത് രണ്ടാം റാങ്ക് നേടിയെടുത്തത് നേടിയത് സ്കൂളിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി മാറി. കഴിഞ്ഞ അധ്യയന വർഷത്തെ സ്കൂളിന്റെ വിജയത്തിളക്കത്തിന്റെ പിന്നിലുള്ള ഈ വിദ്യാർത്ഥികളെ മെമെന്റോ നൽകി ആദരിച്ചു. അതോടൊപ്പം 2025 26 അധ്യായനവർഷത്തേക്കുള്ള വിജയോത്സവം പദ്ധതിയുടെ ഉദ്ഘാടനം കൂടി നടന്നു ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ: മുക്കം മുഹമ്മദ് ബിജോത്സവം ഉദ്ഘാടനം ചെയ്തു. 2025-26 വിജയോത്സവം പദ്ധതി വിഷൻ അവതരിപ്പിച്ചു കൊണ്ട് ഷെഫീഖ് സർ സംസാരിച്ചു. ചടങ്ങിൽ കുന്നമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, പ്രിൻസിപ്പൽ ഫിറോസ് ബാബു കെ, കുന്നമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ ഷൈജ വളപ്പിൽ, മുൻ ഹെഡ്മിസ്ട്രസ് ആയിഷ ബീവി എന്നിവർ സംസാരിച്ചു. പിടിഎ വൈസ് പ്രസിഡൻറ് ഷാജി കാരന്തൂർ സ്റ്റാഫ് സെക്രട്ടറി സെബീന ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു .മുൻ വിജോത്സവം കൺവീനർ നുസ്രത്ത് ബീവി ടീച്ചർ നന്ദി അർപ്പിച്ചു.