ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 23014-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 23014 |
| യൂണിറ്റ് നമ്പർ | LK/2018/23014 |
| ബാച്ച് | 2024-2027 |
| അംഗങ്ങളുടെ എണ്ണം | 22 |
| വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
| ഉപജില്ല | കൊടുങ്ങല്ലൂർ |
| ലീഡർ | അഹ്സൻ മുത്തഖി |
| ഡെപ്യൂട്ടി ലീഡർ | ഇശൽ ഫാത്തിമ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിനി പി കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനിത ബി |
| അവസാനം തിരുത്തിയത് | |
| 23-10-2025 | Binipk |
| അംഗങ്ങൾ - യൂണിറ്റ് 1 | ||
|---|---|---|
| S NO | AD.NO | NAME |
| 1 | 28871 | Eshal Fathima |
| 2 | 29548 | Razal Rafi P M |
| 3 | 29501 | Amrin K A |
| 4 | 28821 | Ahsanmuthaqi M A |
| 5 | 29592 | Hana Fathima E M |
| 6 | 28912 | Sivani C S |
| 7 | 28757 | Ananda Krishna P S |
| 8 | 28702 | Thamanna P S |
| 9 | 29552 | Zenha Basheer |
| 10 | 29522 | Nainika K S |
| 11 | 29658 | Muhammed Sadath |
| 12 | 28814 | Amil Sadath K A |
| 13 | 29652 | Anandh Krishna V V |
| 14 | 28791 | Ramsiya C H |
| 15 | 28789 | Muhammed Ameer C S |
| 16 | 29525 | Lakshmi A G |
| 17 | 28766 | Najiya Sherin P N |
| 18 | 28745 | Hiba Fathima M M |
| 19 | 28834 | Abhiram K P |
| 20 | 28705 | Nourin Hanna K M |
| 21 | 29638 | Muhammad Favas P N |
| 22 | 28916 | Adhwaith Krishna N R |
യൂണിഫോം വിതരണം
-
യൂണിഫോം വിതരണം
പ്രിലിമിനറി ക്യാമ്പ്
2024 - 27 ബാച്ചിൻ്റെ ക്യാമ്പ് പ്രിലിമിനറി ക്യാമ്പ് 24 / 07 / 2024 ബുധനാഴ്ച്ച IT ലാബിൽ വെച്ചു നടന്നു. ഹസിൻ ടീച്ചർ ആണ് ക്യാമ്പ് നയിച്ചത്. കൈറ്റ് മാസ്‌റ്റർമാരായ ബിനി ടീച്ചർ , അനിത ടീച്ചറും 22 കുട്ടികളും പങ്കെടുത്തു.3 മണിക് നടന്ന രക്ഷകർത്താക്കളുടെ മീറ്റിംഗിൽ ഹെഡ് മിസ്ട്രസ് ലാലി ടീച്ചറും സീനിയർ അസിസ്റ്റന്റ് ഹനീഫ മാഷും SITC ഷൈമാബി ടീച്ചറും പങ്കെടുത്തു. Little Kites എന്താണെന്നും അതിൻ്റെ അനന്ത സാധ്യതകളെ കുറിച്ചും രക്ഷകർത്താക്കളെ ബോധവത്കരിച്ചു.
അവധിക്കാല ക്യാമ്പ് 27/05/2025
എറിയാട് ജി കെ വി എച്ച് എസ് എസ് ലിറ്റിൽ കൈറ്റ്സ് 2024 - 27 ബാച്ചിന്റെ അവധിക്കാല ക്യാമ്പ് മെയ് മാസം 27 ആം തീയതി നടന്നു. രാവിലെ 9 30ന് ഐടി ലാബിൽ വെച്ച് നടന്ന ക്യാമ്പ് ഹെഡ്മിസ്ട്രസ് ലാലി ടീച്ചർ ഉദ്ഘാടനം ചെയ്തു. സീതി സാഹിബ് സ്കൂളിലെ കൈറ്റ്സ് മാസ്റ്റർ ആയ ജിഷ ടീച്ചറാണ് ക്യാമ്പ് നയിച്ചത്. 22 കുട്ടികളും കെ വി എച്ച്സിലെ കൈറ്റ് മാസ്റ്റർ ആയ ബിനി ടീച്ചറും ക്യാമ്പിൽ പങ്കെടുത്തു. റീൽ നിർമ്മാണം,ക്യാമറ ഉപയോഗം,വീഡിയോ എഡിറ്റിംഗ്, പ്രമോ വീഡിയോ നിർമ്മാണം എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു. കുട്ടികളെ 5 ഗ്രൂപ്പായി തിരിച്ച് പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു. എല്ലാ ഗ്രൂപ്പുകളും മികച്ച നിലവാരം പുലർത്തി. പിടിഎ പ്രസിഡണ്ട് ആശംസയും 2024 27 ബാച്ച് ലീഡർ അഹസാൻ മുത്തക്കി നന്ദിയും പറഞ്ഞു. നാലുമണിയോടെ കുട്ടികൾക്ക് അസൈമെന്റ് നൽകിക്കൊണ്ട് ക്യാമ്പ് അവസാനിപ്പിച്ചു
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ബോധവൽക്കരണം 10/06/2025
എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് നെ കുറിച്ച് ബോധവൽക്കരിച്ചു. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും ഇതിൽ എന്തെല്ലാം ഉൾപ്പെടുന്നു എന്നും ഇതിൽ അംഗമാകാൻ ജൂൺ 17 നുള്ളിൽ അപേക്ഷ നൽകി ജൂൺ 25ന് നടക്കുന്ന പരീക്ഷയിൽ ആദ്യം എത്തണമെന്നും ലിറ്റിൽ കൈറ്റ്സ് ലീഡർ അഹ്സാൻ നേതൃത്വത്തിലുള്ള ടീം എട്ടാം ക്ലാസിലെ എല്ലാ ഡിവിഷനുകളിലും കയറി വിശദീകരിച്ചു
അനിമേഷൻ ക്ലാസ് 1 11/06/2025
24- 27 ബാച്ചിന്റെ ആദ്യത്തെ ക്ലാസ്സ് പതിനൊന്നാം തീയതി നടന്നു അനിമേഷൻ ആയിരുന്നു പുതിയ സോഫ്റ്റ്‌വെയർ ഓപ്പൺ ടൂൺ സ് പരിചയപ്പെടുത്തി Plane പറത്തുന്നതോടൊപ്പം ശബ്ദവും കൊണ്ടുവന്നു
സ്കൂൾതല ക്യാമ്പ് phase 2 22/10/2025
എറിയാട് ജി കെ വി എച്ച് എസ് എസ് ലിറ്റിൽ കൈറ്റ്സ് 2024 - 27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് phase 2 ഒക്‌ടോബർ 22 ആം തീയതി നടന്നു. രാവിലെ 10.00ന് ഐടി ലാബിൽ വെച്ച് നടന്ന ക്യാമ്പ് ഹെഡ്മിസ്ട്രസ് ലാലി ടീച്ചർ ഉദ്ഘാടനം ചെയ്തു. എടവിലങ് സ്‌കൂളിലെ കൈറ്റ്സ് മാസ്റ്റർ ആയ ജിഷ ടീച്ചറാണ് ക്യാമ്പ് നയിച്ചത്. 23 കുട്ടികളും കെ വി എച്ച്സിലെ കൈറ്റ് മാസ്റ്റർ ആയ ബിനി ടീച്ചറും അനിത ടീച്ചറും ക്യാമ്പിൽ പങ്കെടുത്തു. ഗെയിം നിർമ്മാണം(പ്രോഗ്രാമിങ് ), അനിമേഷൻ (ഓപ്പൺടൂൺസ് )എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു. കുട്ടികളെ 5 ഗ്രൂപ്പായി തിരിച്ച് പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു. എല്ലാ ഗ്രൂപ്പുകളും മികച്ച നിലവാരം പുലർത്തി. പിടിഎ പ്രസിഡണ്ട് ആശംസയും 2024 27 ബാച്ച് സെക്കൻഡ് ലീഡർ ഇശൽ ഫാത്തിമ നന്ദിയും പറഞ്ഞു. നാലുമണിയോടെ കുട്ടികൾക്ക് അസൈമെന്റ് നൽകിക്കൊണ്ട് ക്യാമ്പ് അവസാനിപ്പിച്ചു