ഉള്ളടക്കത്തിലേക്ക് പോവുക

എസ് വി എച്ച് എസ് കായംകുളം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025 : കളി ചിരി മധുരം ഒന്നാം നാൾ

പ്രവേശനോത്സവ ഉദ്‌ഘാടനം


2025 ജൂൺ 2 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു. പുത്തൻ ശുഭ പ്രതീക്ഷകളുമായി സ്കൂളിന്റെ അക്ഷരമുറ്റത്തേക്ക് അറിവിന്റെ അമൃത് നുകരുവാൻ വിദ്യാർത്ഥികൾ എത്തിച്ചേർന്നപ്പോൾ അവരെ സ്വീകരിക്കുവാനായി വർണ്ണങ്ങളാൽ അനുഗ്രഹമായി സ്കൂൾ അങ്കണവും ഒരുങ്ങി. സ്കൂളിലെ വിവിധ യൂണിറ്റുകളായ ലിറ്റിൽ കൈറ്റ്സ് , സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ.ആർ.സി , എന്നിവയുടെ പൂർണ്ണ സഹകരണത്തോടെ പ്രവേശനോത്സവം വളരെ മനോഹരമാക്കി.

സ്കൂൾ പ്രവേശനോത്സവം പിടിഎ പ്രസിഡണ്ട് എച്ച് നവാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്‌കൂൾ ഹെഡ് മിസ്‌ട്രസ്സ്  ആർ ശോഭ കുമാരി സ്വാഗതം പറഞ്ഞു . സ്കൂളിലെ പൂർവവിദ്യാർഥിയും ഗവ ആയുർവേദ മെഡിക്കൽ ഓഫീസറുമായ ആർ ജയകുമാർ ഉദ്‌ഘാടനം നിർവഹിച്ചു  പത്താം ക്ലാസ്സിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള സമ്മാന വിതരണം സ്‌കൂൾ മാനേജർ മുരളി എസ് പ്രഭു നിർവഹിച്ചു . തുടർന്ന് യോഗത്തിൽ പി ടി എ വൈസ് പ്രസിഡന്റ് മുഹമ്മദ് അൻസിൽ , മാതൃ സംഗമം പ്രസിഡന്റ് ശ്യാമ ജി പൈ , സീനിയർ അസിസ്റ്റന്റ് എൽ സുധന്യ , സ്റ്റാഫ് സെക്രട്ടറി ഷിദ ബി   പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

ലഹരി ബോധവൽക്കരണ ക്ലാസ്

പ്രമാണം:36048 lahari 1 2025.jpeg, പ്രമാണം:36048 lahari 2 2025.jpeg

കൗമാരക്കാരായ വിദ്യാർഥികൾക്കായി ലഹരി വിമുക്ത കൗമാരം ജീവിതമാണ് ലഹരി എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.  അദ്ധ്യാപകരായ  രാജേഷ് കമ്മത്ത് സർ, രഞ്ജിത ഭായി ടീച്ചർ എന്നിവർ  ക്ലാസ് നയിച്ചു .അമിത ലഹരി മരുന്ന് ഉപയോ​ഗത്തെ തുടർന്ന് ശാരീരികമായും മാനസികമായും നേരിടുന്ന പ്രശ്നങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. 'കണ്ടെത്തലുകൾ വ്യക്തമാണ്: പ്രതിരോധത്തിൽ ഊന്നൽ നൽകുക' എന്നതാണ് ഈ വർഷത്തെ പ്രമേയം.