ജി.എച്ച്.എസ്.വല്ലപ്പുഴ/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം

പ്രവേശനോത്സവം
വല്ലപ്പുഴ ഗവൺമെൻ്റ് ഹൈസ്കൂളിലെ പ്രവേശനോത്സവം വർണാഭമായി ആഘോഷിച്ചു. സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച പഞ്ചാരി മേളത്തോടെ പരിപാടികൾ ആരംഭിച്ചു. HM ശ്രീ അർമിയ മുഹമ്മദ് നസീം മാസ്റ്റർ സ്വാഗതം ആശംസിച്ചു. വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി പ്രദീപ സുദീപ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ല പഞ്ചായത്ത് മെമ്പർ ശ്രീമതി നസീമ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.LSS, USS , NMMS വിജയികളെയും Inspire Award വിജയിയെയും അനുമോദിച്ചു. CCTV Camera കളുടെയും നവീകരിച്ച പ്രീ പ്രൈമറിയുടെയും ഉദ്ഘാടനവും നസീമ ടീച്ചർ നിർവഹിച്ചു
PTA പ്രസിഡൻ്റ് ശ്രീ ഹക്കീം ചൂരക്കോട്, SMC ചെയർമാൻ ശ്രീ ഷംസുദ്ദീൻ, SMC വൈസ് ചെയർമാൻ ശ്രീ രവി, അധ്യാപക പ്രതിനിധി ബൈജു മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ച യോഗത്തിന് സ്റ്റാഫ് സെക്രട്ടറി ശ്രീമതി അനിത ടീച്ചർ നന്ദി രേഖപ്പെടുത്തി.
| Home | 2025-26 |