ജി.എച്ച്.എസ്.വല്ലപ്പുഴ/പ്രവർത്തനങ്ങൾ/2025-26


സമഗ്രഗുണമേൻമ വിദ്യാഭ്യാസ പദ്ധതി-ഡിജിറ്റൽ ഡിസിപ്ലിൻ-ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അഞ്ച് ഗ്രൂപ്പ് ആവുകയും വിവിധ ക്ലാസുകളിൽ ക്ലാസ് എടുക്കുകയും


2025 -26 വർഷത്തെ പത്താം ക്ലാസിന്റെ ആദ്യ CPTA ഇന്ന് നടന്നു.ക്ലാസ് പി.ടി.എ.യ്ക്ക് ശേഷം സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിൻറെ ഭാഗമായി ലഹരി ബോധവൽക്കരണ ക്ലാസ് ഉണ്ടായി.പിടിഎ അംഗവും അസി. എക്സൈസ് ഇൻസ്പെക്ടറുമായ ശ്രീ.കെ. മണികണ്ഠൻ ആണ് ക്ലാസ് നയിച്ചത്.ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ സ്വാഗതവും ബൈജു മാസ്റ്റർ നന്ദിയും അർപ്പിച്ചു.ബഹുമാനപ്പെട്ട പി. ടി . എ. പ്രസിഡൻറ് ഹക്കിം ചൂരക്കോട് ആശംസകൾ അർപ്പിച്ചു.അഭിനവ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ശ്രേയ ,അനാമിക,സൗപർണിക എന്നിവർ ലഹരി വിരുദ്ധ ഗാനം ആലപിച്ചു.ശ്രീലക്ഷ്മി.അഞ്ജലി,അനുശ്രീ,അതുല്യ എന്നിവർ നൃത്തശില്പവും അവതരിപ്പിച്ചു.



പ്രവേശനോത്സവം
വല്ലപ്പുഴ ഗവൺമെൻ്റ് ഹൈസ്കൂളിലെ പ്രവേശനോത്സവം വർണാഭമായി ആഘോഷിച്ചു. സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച പഞ്ചാരി മേളത്തോടെ പരിപാടികൾ ആരംഭിച്ചു. HM ശ്രീ അർമിയ മുഹമ്മദ് നസീം മാസ്റ്റർ സ്വാഗതം ആശംസിച്ചു. വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി പ്രദീപ സുദീപ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ല പഞ്ചായത്ത് മെമ്പർ ശ്രീമതി നസീമ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.LSS, USS , NMMS വിജയികളെയും Inspire Award വിജയിയെയും അനുമോദിച്ചു. CCTV Camera കളുടെയും നവീകരിച്ച പ്രീ പ്രൈമറിയുടെയും ഉദ്ഘാടനവും നസീമ ടീച്ചർ നിർവഹിച്ചു
PTA പ്രസിഡൻ്റ് ശ്രീ ഹക്കീം ചൂരക്കോട്, SMC ചെയർമാൻ ശ്രീ ഷംസുദ്ദീൻ, SMC വൈസ് ചെയർമാൻ ശ്രീ രവി, അധ്യാപക പ്രതിനിധി ബൈജു മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ച യോഗത്തിന് സ്റ്റാഫ് സെക്രട്ടറി ശ്രീമതി അനിത ടീച്ചർ നന്ദി രേഖപ്പെടുത്തി.
| Home | 2025-26 |