ജി.എച്.എസ്.എസ് ചാലിശ്ശേരി/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
| Home | 2026-27 |
പരിസ്ഥിതി ദിനാചരണം
ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനം വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ സംയുക്തമായി ആഘോഷിച്ചു. വാർഡ് മെമ്പർ നിഷ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക്കിനെ തോൽപിക്കുക എന്ന വിഷയത്തിൽ കൃഷി അസിസ്റ്റൻ്റ് ഓഫീസർ രേഷ്മ വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. വ്യക്ഷതൈകളുടെ വിതരണവും നടത്തി. തുടർന്ന് പോസ്റ്റർ രചന , വൃക്ഷതൈ നടീൽ സ്കൂൾ പരിസരം വ്യത്തിയാക്കൽ , പരിസ്ഥിതിദിന ക്വിസ്സ് എന്നിവ നടത്തി ലിറ്റിൽകൈറ്റ്സിൻ്റെ നേതൃത്വത്തിൽ നടത്തിയ ഡോക്യൂമെൻ്റഷനും , ഡിജിറ്റൽ പോസ്റ്റർ മത്സരവും ശ്രദ്ധേയമായി. അദ്ധ്യാപകരായ സെബി ഫ്രാൻസിസ് , അനുജ് , രാധാകൃഷ്ണൻ , സന്തോഷ് എന്നിവർ സംസാരിച്ചു സ്കൂൾ പ്രധ്യാനധ്യാപിക പി. ചിത്ര സ്വാഗതവും നാച്ചുർ ക്ലബ് കോർഡിനേറ്റർ ഫ്രെഡിൻ വേലായുധൻ നന്ദിയും പറഞ്ഞു.