Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം മികച്ചരീതിയിൽ നടത്തി.വർണശബളമായ ഘോഷയാത്രയുടെ അകമ്പടിയോടെ നവാഗതരെ സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു.പുല്ലുർ-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി.കെ അരവിന്ദാക്ഷൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്‍മിസ്ട്രസ്സ്

ശ്രീമതി സുമതി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസി‍ഡന്റ് ശ്രീ. സത്യൻ മഠത്തിൽ അദ്ധ്യക്ഷം വഹിച്ചു.തുടർന്ന് കോമഡി സ്റ്റാർ ഫെയിം കലാഭവൻ രഞ്ജീവ് കുമാർ കെ.സി നടത്തിയ കോമ‍ഡി ഷോയും നടന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി വി.ഹരീപ്രിയടീച്ചർ ചങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്

2025-26 അദ്ധ്യയനവർഷത്തെ ജി എച്ച് എസ് എസ് പെരിയ സ്കൂളിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി കൊണ്ടുപോകുന്നതിന്റെ ഭാഗമായി സ്കൂൾ പ്രൊട്ടക്ഷൻഗ്രൂപ്പ് രൂപീകരിച്ചു. പി ടി എ പ്രസിഡന്റ് സത്യൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബേക്കൽ എസ് ഐ അഖിൽ സെബാസ്‍റ്റ്യൻ പദ്ധതികൾ വിശദീകരിച്ചു.സ്കൂൾ ഹെഡ്‍മിസ്‍ട്രസ്സ് ശ്രീമതി പി സുമതി ടീച്ചർ പരിപാടിയെ അഭിസംബോധനചെയ്തു സംസാരിച്ചു.വ്യാപാരി പ്രതിനിധികൾ,ഓട്ടോതൊഴിലാളിപ്രതിനിധികൾ,അധ്യാപകർ,സ്കൂൾ ലീഡർ,ജനമൈത്രി ബീറ്റ് ഓഫീസർ സുധീഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.എസ് പി ജി കോഡിനേറ്റർ വിന‍ു മാഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഹരിപ്രിയടീച്ചർ നന്ദിയും പറഞ്ഞു.