എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
പ്രവേശനോത്സവം- 2025-26
എളേറ്റിൽ എം ജെ ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ എട്ടാം ക്ലാസിലേക്ക് പുതുതായി അഡ്മിഷൻ എടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പൂക്കൾ നൽകി സ്വീകരിച്ചു. ഹെഡ് മാസ്റ്റർ മുഹമ്മദ് ഇസ്മാഈൽ പി പി , പി ടി എ പ്രസിഡന്റ് സിദ്ദീഖ് മലബാരി, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സുൽഫത്ത്, വാർഡ് മെമ്പർ പ്രിയങ്ക കറൂഞ്ഞിയിൽ,മദർ പിടിഎ പ്രസിഡണ്ട് രചന കുറുക്കാം പോയിൽ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ ക്ലാസ്സ് തിരിച്ചറിയുന്നതിനായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്കും, ഐസ് ബ്രേക്കിംഗ് ആക്ടിവിറ്റിയും സംഘടിപ്പിച്ചു

