എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം-2025-26

എളേറ്റിൽ എം ജെ ഹയർസെക്കൻഡറി സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ എട്ടാം ക്ലാസിലേക്ക് പുതുതായി അഡ്മിഷൻ എടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പൂക്കൾ നൽകി സ്വീകരിച്ചു. പ്രവേശനോത്സവം ഉദ്ഘാടനം മാനേജ്മെന്റ് കമ്മിറ്റി പ്രസിഡണ്ട് സി പോക്കർ മാസ്റ്റർ നിർവഹിച്ചു.ഹെഡ് മാസ്റ്റർ മുഹമ്മദ് ഇസ്മാഈൽ പി പി , പി ടി എ പ്രസിഡന്റ് സിദ്ദീഖ് മലബാരി, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സുൽഫത്ത്, വാർഡ് മെമ്പർ പ്രിയങ്ക കറൂഞ്ഞിയിൽ,മദർ പിടിഎ  പ്രസിഡണ്ട് രചന കുറുക്കാം പോയിൽ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ ക്ലാസ്സ് തിരിച്ചറിയുന്നതിനായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്കും, ഐസ് ബ്രേക്കിംഗ് ആക്ടിവിറ്റിയും സംഘടിപ്പിച്ചു.

എട്ടാം ക്ലാസിലേക്ക് പുതുതായി അഡ്മിഷൻ എടുത്ത വിദ്യാർത്ഥികളുടെയും  സംഗീത അധ്യാപകന്റെയും നേതൃത്വത്തിൽ സംഗീതവിരുന്നൊരുക്കി. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മധുരം വിതരണം ചെയ്തു.

LK Help desk


മുഹമ്മദലി ജൗഹർ -അന്യേഷണം എം ജെ കായിക മേള

ജൗഹറിനെ തേടി