വി.ആർ.യു.പി.എസ്.മുതുകുർശ്ശി/എന്റെ ഗ്രാമം
ദൃശ്യരൂപം
ഏലംകുളം
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ ഒരു ഗ്രാമമാണ് ഏലംകുളം. ഏലംകുളം ഗ്രാമപഞ്ചായത്തിൻറെ ഒരു ഭാഗം തൂതപ്പുഴ അഥവാ കുന്തിപ്പുഴയാൽ ചുറ്റപ്പെട്ട് കിടക്കുന്നു. പട്ടാമ്പി പെരിന്തൽമണ്ണ സ്റ്റേറ്റ് ഹൈവേ ആണ് മറ്റൊരു ഭാഗം. ഷൊർണ്ണൂർ നിലമ്പൂർ റെയിൽ പാത ഏലംകുളം ഗ്രാമത്തിലൂടെ കടന്നുപോകുന്നു. ഏലംകുളം ഗ്രാമത്തിലെ ചെറുകരയിൽ തീവണ്ടി സ്റ്റേഷനുണ്ട്. അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയുടെ പ്രാദേശിക കോളേജ് ഏലംകുളം ഗ്രാമപഞ്ചായത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. മുതുകുറുശ്ശി പെരിന്തൽമണ്ണ റോഡിൽ ഏലംകുളത്ത് ഒരു റേയിൽവേ ഗേറ്റ് ഉണ്ട്. മുതുകുറുശ്ശിയിൽ തൂതപ്പുഴയോടുകൂടെ മലപ്പുറം ജില്ല അവസാനിക്കുകയും പാലക്കാട് ജില്ല തുടങ്ങുകയും ചെയ്യുന്നു. ഇ.എം.എസ്. ജനിച്ചു വളർന്ന സ്ഥലമെന്ന പ്രശസ്തി ഏലംകുളത്തിനുണ്ട്.