സെന്റ്. ആന്റണീസ് യു പി എസ് എളവൂർ/എന്റെ ഗ്രാമം
ദൃശ്യരൂപം
എളവൂർ
എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ പാറക്കടവ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് എളവൂർ.
പടിഞ്ഞാറ് ചാലക്കുടി പുഴയും വടക്കും കിഴക്കും തെക്കും നെൽപ്പാടങ്ങളും കൊണ്ട് അനുഗൃഹീതമായ പ്രദേശമാണ് എളവൂർ.
ഈളം കാരുടെ (ഈഴവരുടെ) ഊര് ഇളവൂർ രൂപാന്തരം പ്രാപിച്ചാണ് എളവൂർ ആയതെന്ന് പറയപ്പെടുന്നു. പള്ളികളുടെയും ക്ഷേത്രങ്ങളുടെയും നാടായ ഈ ഗ്രാമത്തിനു ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ട്. കേരള സംസ്ഥാനത്തെ പഴയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂർ, കൊച്ചി എന്നിവയെ വേർതിരിച്ചിരുന്നത് എളവൂർ ശ്രാമ്പിക്കൽ തോടായിരുന്നു .1960- കളിൽ ഉണ്ടായിരുന്ന എളവൂർ മാർക്കറ്റ് ഏറെ പ്രസിദ്ധമാണ്. കോട്ടപ്പുറം പറവൂർ എറണാകുളം ഭാഗങ്ങളിൽനിന്ന് അരി, പലചരക്ക് സാധനങ്ങൾ എന്നിവ വള്ളത്തിൽ ഇവിടെ കൊണ്ടുവരികയും പകരം ഇവിടുത്തെ ഉൽപ്പന്നങ്ങൾ അങ്ങോട്ട് കയറ്റി അയക്കുകയും ചെയ്തിരുന്നു.
പൊതു സ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- വായനശാല
- സർവീസ് സഹകരണ ബാങ്ക്
- സെന്റ് റോക്കീസ് എൽ പി സ്കൂൾ
- ഗവൺമെന്റ് എൽ പി സ്കൂൾ
- സെന്റ് ആന്റണീസ് യുപി സ്കൂൾ
- അംഗൻവാടി