സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സൗകര്യങ്ങൾ

എഡ്യൂസാപ്പ്

പ്രമാണം:Edusap.jpeg

കാലത്തിനൊപ്പം കുതിക്കുന്ന ഫസ്ഫരി കാമ്പസ് പുതിയ അധ്യായന വർഷത്തിൽ പുതിയൊരു മുന്നേറ്റത്തിന്  തയ്യാറായിക്കഴിഞ്ഞു. കാമ്പസിലെ വിവിധ സ്ഥാപനങ്ങളിലെ കുട്ടികളുടെ  അറ്റന്റൻസ് മുതലുള്ള ദൈനംദിന  കാര്യങ്ങളോടൊപ്പം പരീക്ഷാ വിവരങ്ങൾ, പ്രോഗ്രസ്സ് റിപ്പോർട്ട് തുടങ്ങിയ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒറ്റ സോഫ്റ്റ് വെയറിൽ ലഭ്യമാക്കുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ വിവരങ്ങൾ പരസ്പരം ലഭ്യമാവുന്ന Edusap ഇൻസ്റ്റിറ്റ്യൂഷൻ മാനേജ്‌മെന്റ് സോഫ്റ്റ് വെയർ

കമ്പ്യൂട്ടർ ലാബ്

 

വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സ്കൂളിൽ ഐ സി ടി ലാബുകൾ ഉണ്ട്. .2009 ൽ മാനേജ്മെന്റിന്റെയും പിടിഎയുടെയും സഹായത്തോടെ 11  കമ്പ്യൂട്ടറുകളോടെ ഐസിടി ലാബ് ആരംഭിച്ചു.2016 ൽ KERALA INFRASTRUCTURE AND TECHNOLOGY FOR EDUCATION ന്റെ സഹായത്തോടെ 16 ലഭിക്കുകയും ചെയ്തു.ഇപ്പോൾ 14 ലാപ്ടോപ്പുകൾക്ക് പുറമെ 6 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്. എം എൽ എ, എം പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഡെസ്കു്ടോപ്പുകളും കമ്പ്യൂട്ടറുകളും ലഭിച്ചിട്ടുണ്ട്.



     

ക്യാമ്പസ് ലൈബ്രറി

സ്കൂൾ ലൈബ്രറി

സ്കൂളിന്റെ പാഠ്യ പദ്ധതിയെ പിന്തുണയ്ക്കുകയും വിപുലീകരിക്കുകയും ചെയ്യുന്ന പഠിതാക്കളെ അടിസ്ഥാനമാക്കിയുള്ള സംവിധാനമായ സ്കൂൾ ലൈബ്രറി വികസനം സ്കൂളിൽ അത്യാവശ്യമാണ്. സ്കൂളിലെ പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനം വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായും സൗകര്യപ്രദമായും പുസ്തകങ്ങൾ, പത്രമാസികകൾ, മറ്റ് ആനുകാലികങ്ങൾ എന്നിവ വായിക്കുന്നതിനും സ്കൂളിന് സ്വന്തമായി ലൈബ്രറി കെട്ടിടം ഇല്ലായിരുന്നു. ഈ പോരായ്മ പരിഹരിക്കുന്നതിന് പി ടി എ കമ്മിറ്റിയുടെയും മാനേജ്മെന്റിന്റെയും നേതൃത്വത്തിൽ ചർച്ചകൾ നടക്കുകയും സ്കൂളിന് ഒരു ലൈബ്രറി നിർമ്മിക്കുകയും ചെയ്തു. ആവശ്യമായ അലമാര, മേശ തുടങ്ങിയവയും സംഘടിപ്പിച്ചു. മലയാളത്തിലെ പ്രശസ്തരായ സാഹിത്യകാരൻമാരുടെ ചിത്രങ്ങളും അവരുടെ കൃതികളുടെ പേരും ഉൾക്കൊള്ളുന്ന ഫ്രെയിം സ്കൂൾ ലൈബ്രറിയുടെ ചുവരിൽ പതിപ്പിച്ചിട്ടുണ്ട്.23-06-2022, വ്യാഴം 10.30 AM ന് നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം അഷ്റഫ് കാവിൽ(കവി, നോവലിസ്റ്റ്, അദ്ധ്യാപകൻ) ചെയ്തു.

പ്രമാണം:WhatsApp Image 2025-02-05 at 9.12.56 PM.jpg
പ്രമാണം:WhatsApp Image 2025-02-05 at 9.15.27 PM.jpg
പ്രമാണം:WhatsApp Image 2025-02-05 at 9.14.14 PM.jpg

ക്ലാസ് ലൈബ്രറി

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന് അഞ്ചു മുതൽ ഏഴു വരെയുള്ള എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചു. വിദ്യാർത്ഥികളുടെയും ക്ലാസ് അധ്യാപകരുടെയും പുസ്തക ശേഖരണത്തിലുള്ള കഥകൾ, കവിതകൾ, ചിത്രരചനകൾ എന്നിവ ക്ലാസ് ലൈബ്രറിയിൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ പുസ്തക വിതരണ രജിസ്റ്ററിൽ ചേർത്തി വിതരണം ചെയ്യുന്നത് ക്ലാസ് അധ്യാപകന്റെ മേൽനോട്ടത്തിൽ ക്ലാസ് ലൈബ്രേറിയനാണ്. അധ്യാപകർ വിദ്യാർത്ഥികൾക്ക് നൽകുന്ന സെമിനാറുകൾ, പൊജക്ടുകൾ, മറ്റ് അസൈൻമെന്റുകൾ എന്നിവക്ക് ആവശ്യമായ റഫറൻസുകൾ നടത്തുന്നതിനും ക്ലാസ് ലൈബ്രറി ഉപയോഗപ്പെടുത്തുന്നു. വായനയിൽ പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികളെ സിഹായിക്കുന്നതിനുള്ള വായനാ കാർഡുകളുടെ ശേഖരവും ക്ലാസ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്.



വാഹന സൗകര്യം

സ്കൂൾ ഗ്രൗണ്ട്

 

വിദ്യാർത്ഥികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും വിദ്യാലയത്തിലെ ഇടവേളകളിൽ അവർക്ക് മാനസികോല്ലാസം ലഭിക്കുന്നതിനും വിവിധ കളികളിൽ ഏർപ്പെടുന്നതിനും ഉതകുന്ന രീതിയിൽ വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും അണിനിരത്തി സ്കൂൾ അസംബ്ലി നടത്തുന്നതിനും ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്, ജെ ആർ സി ഡിസ്പ്ലേ, സ്കൗട്ട് പരിശീലനം, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ, സ്കൂൾ വാർഷികം, ഓണാഘോഷം, മറ്റ് പൊതു പരിപാടികൾ എന്നിവ നടത്തുന്നതിനും സ്കൂൾ ഗ്രൗണ്ട് വളരെയേറെ സഹായിക്കുന്നു.

 
 
















സയൻസ് ലാബ്

ഗണിത ലാബ്

ഉച്ചഭക്ഷണം

 

സർക്കാർ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പോഷക സമൃദ്ധമായ ഭക്ഷണമാണ് ഉച്ചസമയത്ത് വിദ്യാർത്ഥികൾക്ക് വേണ്ടി നിത്യേന തയ്യാറാക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിന് 2 പാചകത്തൊഴിലാളികളുണ്ട്. ഉച്ചഭക്ഷണത്തിന് പുറമേ ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം കോഴിമുട്ടയും വിദ്യാർത്ഥികൾക്ക് നൽകുന്നുണ്ട്. ചോറിന് പുറമേ സാമ്പാർ,തോരൻ, ബീറ്റ്റൂട്ട് ചമ്മന്തി,പാൽ(തിങ്കൾ), ചിക്കൻ കറി, സാലഡ് (ചൊവ്വ), മമ്പയർ മത്തൻ, ക്യാബേജ്,പാൽ (ബുധൻ), പരിപ്പ് കുമ്പളം, പൈനാപ്പിൾ പച്ചടി/മെഴുക്കുപുരട്ടി, ചമ്മന്തി,മുട്ട (വ്യാഴം), സാമ്പാർ, കൂട്ട്കറി /കടല, സാലഡ്(വെള്ളി) എന്നീ ഇനങ്ങളടങ്ങിയ മെനുവാണ് ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയിട്ടുള്ളത്. വിശാലമായ പാചകപ്പുര സ്കൂളിന് സ്വന്തമായുണ്ട്.സ്കൂളിൻറെ തെക്ക് ഭാഗത്താണ് പാചകപ്പുര സ്ഥിതി ചെയ്യുന്നത്. ഭക്ഷണം കൊണ്ടുപോകുന്നത് പ്രത്യേകം സജ്ജീകരിച്ച ഉന്തുവണ്ടിയിലാണ്. സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റിയുടെ മേൽ നോട്ടത്തിൽ അധ്യാപകരുടെയും പാചകത്തൊഴിലാളികളുടെയും പി ടി എ യുടെയും കൂട്ടായ്മയോടെയുള്ള പ്രവർത്തനം മൂലം ഉച്ചഭക്ഷണ പദ്ധതി സുഗമമായി മുന്നോട്ട് പോകുന്നു.

 
 
പ്രമാണം:WhatsApp Image 2025-02-05 at 10.49.48 PM (2).jpg
 

ഭിന്നശേഷി സൗഹ‍ൃദ വിദ്യാലയം

ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി സ്കൂൾ ഒരു വിമുഖതയും കാണിക്കാറില്ല. പൊതു വിദ്യാലയത്തിന്റെ ധർമ്മമാണ് ഭിന്നശേഷി വിദ്യാർത്ഥികളുടെ സംരക്ഷണം എന്നതാണ് സ്കൂളിന്റെ നയം. ഇത്തരം വിദ്യാർത്ഥികളെ മുഖ്യധാരയോടൊപ്പമിരുത്തി വിദ്യാഭ്യാസം നൽകുന്നതിന് അവരെ സാഹായിക്കുന്നതിന് റാമ്പ് ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾ സ്കൂളിലുണ്ട്.


ജൈവ വൈവിധ്യ ഉദ്യാനം

പടിഞ്ഞാറുഭാഗത്തുള്ള സ്കൂൾ കെട്ടിടത്തിന് സമീപം ജൈവ വൈവിധ്യ പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്.  സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കാനുള്ള പ്രൊജക്ട് ഏറ്റെടുക്കുകയും പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. സസ്യലോകം മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും നൽകുന്ന അമൂല്യസേവനങ്ങളെ തിരിച്ചറിയുന്നതിനും സസ്യ സംരക്ഷണം എന്നത് ഈ ഭൂമിയോടും വരും തലമുറകളോടും ഉള്ള നമ്മുടെ വലിയ ഉത്തരവാദിത്തമാണെന്നും ഉള്ള മൂല്യബോധം വളർത്തുന്നതിനും സഹായിക്കുന്നു. വിവിധയിനം ഔഷധസസ്യങ്ങളുടെ ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ശാസ്ത്രീയ നാമം അവ കാണപ്പെടുന്ന പ്രദേശങ്ങൾ, അവയുടെ ഉപയോഗം, ചിത്രം എന്നിവ വ്യക്തമായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നു. കൃഷി അടക്കമുള്ള ഉത്പാദനമേഖലയെ ഒരു സംസ്‌ക്കാരമാക്കി പരിഗണിക്കുന്നവരെ സൃഷ്ടിക്കുന്ന ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങൾ മുന്നേറേണ്ടതുണ്ട്. സ്വന്തം പരിസരത്തിലെ വൈവിധ്യങ്ങൾ അടുത്തറിയുക എന്നുള്ളത് കുട്ടികൾക്ക് ഇത്തരം ഒരു പ്രവർത്തനത്തിന് വലിയ ഊർജമാണ് പകരുക.