ഇരുമ്പനം

എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയ്ക്ക് 2 കിലോമീറ്റർ അടുത്തായി സ്ഥിതിചെയ്യുന്ന തൃപ്പൂണിത്തുറ നഗരസഭയിൽ പെട്ട ഒരു പ്രദേശമാണ് ഇരുമ്പനം. ഈ പ്രദേശത്തിന്റെ അതി‌ർത്തിയിലൂടെയാണ്‌ ചിത്രപ്പുഴയാറ് ഒഴുകുന്നത്.

പ്രധാന സ്ഥാപനങ്ങൾ

കൊച്ചിൻ റിഫൈനറിയുടെ കൺസ്ട്രക്ഷൻ യാഡ് തുടങ്ങിയ ഭാഗങ്ങൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ട്രാക്കോ കേബിൾ കമ്പനി, ഭാരത് പെട്രോളിയം കമ്പനി എന്നിവയാണ് പ്രധാന വ്യവസായ സ്ഥാപനങ്ങൾ.