എൽ പി എസ് ഇരുമ്പനം/എന്റെ ഗ്രാമം
![](/images/thumb/e/e2/Kochin_refinary.jpg/300px-Kochin_refinary.jpg)
![](/images/thumb/1/10/26416-EANTA_GRAMAM_1.jpeg/300px-26416-EANTA_GRAMAM_1.jpeg)
ഇരുമ്പനം
എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയ്ക്ക് 2 കിലോമീറ്റർ അടുത്തായി സ്ഥിതിചെയ്യുന്ന തൃപ്പൂണിത്തുറ നഗരസഭയിൽ പെട്ട ഒരു പ്രദേശമാണ് ഇരുമ്പനം.
ഭൂമിശാസ്ത്രം
ഈ പ്രദേശത്തിന്റെ അതിർത്തിയിലൂടെയാണ് ചിത്രപ്പുഴയാറ് ഒഴുകുന്നത്. സീപോർട്ട്-എയർപോർട്ട് റോഡ് (SPAP റോഡ്) ഈ സ്ഥലത്തുകൂടി കടന്നുപോകുന്നു. കാക്കനാട് ഇരുമ്പനത്തിന്റെ അതിർത്തി പങ്കിടുന്നു
പ്രധാന സ്ഥാപനങ്ങൾ
- കൊച്ചിൻ റിഫൈനറിയുടെ കൺസ്ട്രക്ഷൻ യാഡ് തുടങ്ങിയ ഭാഗങ്ങൾ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
- ഹിന്ദുസ്ഥാൻ പെട്രോളിയം
- ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
- ട്രാക്കോ കേബിൾ കമ്പനി
- ഭാരത് പെട്രോളിയം കമ്പനി
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഇരുമ്പനം
- S.N.D.P ലോവർ പ്രൈമറി സ്കൂൾ, ഇരുമ്പനം
- എൽ.പി.എസ്, ഇരുമ്പനം
- ലേക്ക് മൗണ്ട് ഗ്ലോബൽ പബ്ലിക് സ്കൂൾ
- സരസ്വതി മന്ദിരം ഇംഗ്ലീഷ് മീഡിയം സ്കൂൾ
- ജർമ്മൻ, ഫ്രഞ്ച് ഭാഷകൾക്കായുള്ള ട്രാം അക്കാദമി
ആരാധനാലയങ്ങൾ
- വെട്ടിക്കാവ് ഭഗവതി ക്ഷേത്രം
- തൃക്കത്ര മഹാദേവ ക്ഷേത്രം
- കരീങ്ങച്ചിറ പള്ളി
- മകളിയം ശ്രീരാമസ്വാമി ക്ഷേത്രം
- വള്ളിക്കാവ് ഭഗവതി ക്ഷേത്രം
ശ്രദ്ധേയരായ വ്യക്തികൾ
- സഖാവ് : എ. കെ. ജി.
- സഖാവ് : കുടിലിൽ ഭാസ്ക്കരൻ