ജി.എച്ച്.എസ്.എസ്.പുറത്തൂർ/എന്റെ ഗ്രാമം
ദൃശ്യരൂപം
പുറത്തൂർ
കേരളത്തിൽ മലപ്പുറം ജില്ലയിലുള്ള ഒരു ഗ്രാമമാണ് പുറത്തൂർ (ഇംഗ്ലീഷ് : Purathur). ജില്ലാ ആസ്ഥാനത്തു നിന്ന് 36 കിലോമീറ്റർ തെക്കുഭാഗത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പുറത്തൂർ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള ഒരു വാർഡ് കൂടിയാണിത്.
ഭൂമിശാസ്ത്രം
പുറത്തൂർ ഗ്രാമത്തിൽ ധാരാളം നെൽപ്പാടങ്ങളും തെങ്ങിൻ തോപ്പുകളും കാണപ്പെടുന്നു. ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി അറബിക്കടൽ സ്ഥിതിചെയ്യുന്നു. ഭാരതപ്പുഴയുടെ കൈവഴികളിലൊന്നായ തിരൂർ-പൊന്നാനിപ്പുഴയും ഈ ഭാഗത്തു കൂടി കടന്നുപോകുന്നു.
'ആധുനിക മലയാള ഭാഷയുടെ പിതാവ്' എന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ജന്മനാടായ തിരൂരിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് പുറത്തൂർ ഗ്രാമം. മഹാകവി വള്ളത്തോളിന്റെയും കുറ്റിപ്പുറത്ത് കേശവൻ നായരുടെയും ജന്മസ്ഥലമായ ചേന്നര എന്ന ഗ്രാമവും പുറത്തൂരിനു സമീപമാണ് സ്ഥിതിചെയ്യുന്നത്.
[[പ്രമാണം:PRTHR.jpeg|thumb|purathur]