ജി.യു.പി.എസ്.പട്ടാമ്പി/എന്റെ ഗ്രാമം
പട്ടാമ്പി
കേരളത്തിലെ പാലക്കാട് ജില്ലയിലെ പഴയ നെടുങ്ങനാട് നാട്ടുരാജ്യത്തിൽ ഉൾപെട്ടതും പിന്നീട് വള്ളുവനാട് നാട്ടു രാജ്യത്തിന്റെ ഭാഗമാവുകയും ചെയ്ത ഒരു പ്രധാന നഗരമാണ് പട്ടാമ്പി. ഭാരതപ്പുഴയുടെ തീരത്തെ പ്രധാന പട്ടണങ്ങളിലൊന്നാണ് പട്ടാമ്പി. വളരെ സമ്പുഷ്ടമായ ചരിത്ര വസ്തുതകൾ കണ്ടെത്താൻ കഴിഞ്ഞ ഗതകാല പ്രൗഢിയുടെ തലയെടുപ്പുള്ള ഒരു പ്രദേശമാണ് പട്ടാമ്പി . ഈ പ്രദേശത്തിന് നേരത്തെ പട്ടാമ്പി എന്ന പേര് ഉള്ളതായി ഒരു രേഖയിലും കാണുന്നില്ല . സംസ്കൃത ഭാഷാ പണ്ഡിതന്മാരായ ഭട്ടനമ്പികളുടെ കേന്ദ്രം എന്ന വിധത്തിലാണ് സ്ഥാലം പട്ടാമ്പി ആയതു എന്ന ഒരു അഭിപ്രായം നിലവിലുണ്ട്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.എച്.എസ്.എസ് പട്ടാമ്പി,
- ജി.എം.എൽ.പി.എസ്.പട്ടാമ്പി,
- ജി.യു.പി. സ്. പട്ടാമ്പി
ശ്രദ്ധേയരായ വ്യക്തികൾ
- E. ശ്രീധരൻ
- E.P. ഗോപാലൻ
- അക്കിത്തം അച്യുതൻ നമ്പൂതിരി
- പുന്നശ്ശേരി നമ്പി
- M.T. വാസുദേവൻ നായർ
ആരാധനാലയങ്ങൾ
- പട്ടാമ്പി ടൗൺ ജുമാ മസ്ജിദ്
- കൈത്തളി ശിവക്ഷേത്രം
- ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം