ജി.യു.പി.എസ്.പട്ടാമ്പി/എന്റെ ഗ്രാമം
പട്ടാമ്പി
കേരളത്തിലെ പാലക്കാട് ജില്ലയിലെ പഴയ നെടുങ്ങനാട് നാട്ടുരാജ്യത്തിൽ ഉൾപെട്ടതും പിന്നീട് വള്ളുവനാട് നാട്ടു രാജ്യത്തിന്റെ ഭാഗമാവുകയും ചെയ്ത ഒരു പ്രധാന നഗരമാണ് പട്ടാമ്പി. ഭാരതപ്പുഴയുടെ തീരത്തെ പ്രധാന പട്ടണങ്ങളിലൊന്നാണ് പട്ടാമ്പി. വളരെ സമ്പുഷ്ടമായ ചരിത്ര വസ്തുതകൾ കണ്ടെത്താൻ കഴിഞ്ഞ ഗതകാല പ്രൗഢിയുടെ തലയെടുപ്പുള്ള ഒരു പ്രദേശമാണ് പട്ടാമ്പി . ഈ പ്രദേശത്തിന് നേരത്തെ പട്ടാമ്പി എന്ന പേര് ഉള്ളതായി ഒരു രേഖയിലും കാണുന്നില്ല . സംസ്കൃത ഭാഷാ പണ്ഡിതന്മാരായ ഭട്ടനമ്പികളുടെ കേന്ദ്രം എന്ന വിധത്തിലാണ് സ്ഥാലം പട്ടാമ്പി ആയതു എന്ന ഒരു അഭിപ്രായം നിലവിലുണ്ട്.റയിൽ,റോഡ് ഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് ആളുകൾക്ക് വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാൻ കഴിയും ..കേരള കാർഷിക സർവകലാശാലയുടെ റീജിയണൽ അഗ്രികൾച്ചർ റിസർച്ച് സ്റ്റേഷൻ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് .താലൂക്ക് ഹോസ്പിറ്റൽ ,താലൂക്ക് ഓഫീസ് ഉൾപ്പെടെയുള്ള ഗവണ്മെന്റ് ഓഫീസുകൾ ഉൾപ്പെടുന്ന മിനി സിവിൽസ്റ്റേഷൻ ,ബ്ലോക്ക് പഞ്ചായത്ത്,നഗരസഭാ കാര്യാലയം എന്നിവയെല്ലാം അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു കേരളത്തിലെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന ഇ,എം .എസ് പട്ടാമ്പി നിയോജക മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.എച്.എസ്.എസ് പട്ടാമ്പി,
- ജി.എം.എൽ.പി.എസ്.പട്ടാമ്പി,
- ജി.യു.പി. എസ്. പട്ടാമ്പി
- സെന്റ് പോൾസ് ഇ .എം .എച്ച് .എസ്സ് ,പട്ടാമ്പി
ശ്രദ്ധേയരായ വ്യക്തികൾ
- E. ശ്രീധരൻ
- E.P. ഗോപാലൻ
- അക്കിത്തം അച്യുതൻ നമ്പൂതിരി
- പുന്നശ്ശേരി നമ്പി
- M.T. വാസുദേവൻ നായർ
- പി .ആർ നാഥൻ
- പി .രാമൻ
ആരാധനാലയങ്ങൾ
- പട്ടാമ്പി ടൗൺ ജുമാ മസ്ജിദ്
- കൈത്തളി ശിവക്ഷേത്രം
- ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം
ചിത്രശാല