അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25
സ്കൂളിലെ ഈ വർഷത്തെ പാഠ്യപാഠ്യേതര മേഖലകളിലെ പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക്....
ജൂൺ 3.സ്കൂൾ പ്രവേശനോത്സവം-2024
![](/images/thumb/9/91/15051_praveshnolsavam24_11.jpg/355px-15051_praveshnolsavam24_11.jpg)
സംസ്ഥാന തല പ്രവേശനോത്സവത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു.രാവിലെഎട്ടരയോടെ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾ സ്കൂളിൻറെ പ്രവേശന കവാടത്തിൽ എത്തുകയും അവിടെ നിന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികളെ സ്കൂളിലേക്ക് സ്വീകരിച്ചാനയിച്ചു. പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാർത്ഥികൾ നിരനിരയായി നിന്ന് ആശംസകൾ അർപ്പിച്ചു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടനാൾ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. ടോം ജോസ് മറ്റ് പിടിഎ അംഗങ്ങൾ തുടങ്ങിയവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.എട്ടാം ക്ലാസിലെ വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു........കൂടുതൽ വായിക്കാം.
പ്രവേശനോത്സവം 2024 വീഡിയോ കാണാം താഴെ link ൽ click
https://www.youtube.com/watch?v=LIHqWvditVw
ജൂൺ 5. പരിസ്ഥിതി ദിനം ആചരിച്ചു.
![](/images/thumb/f/f1/15051_tree_planting_v.jpg/290px-15051_tree_planting_v.jpg)
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിന ക്വിസ് മത്സരം ,വൃക്ഷത്തൈ നടൽ ,എൻസിസിയുടെ ആഭിമുഖ്യത്തിൽ വനത്തിൽ വിത്ത് എറിയൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഈ ദിനത്തോടനുബന്ധിച്ച് ശ്രീ.ഷാജി.സി.സി വിദ്യാർഥികൾക്ക് സന്ദേശം നൽകി.
"സീഡ്ബോൾ ത്രോ" ആവേശമായി.
![](/images/thumb/8/8a/15051_throwing_seed_ball.jpg/357px-15051_throwing_seed_ball.jpg)
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൻസിസിയുടെ ആഭിമുഖ്യത്തിൽ മുത്തങ്ങ വനമേഖലയിൽ "വിത്തുരുളയെറിയൽ" പ്രവർത്തനം സംഘടിപ്പിച്ചു.അസംപ്ഷൻ ഹൈസ്കൂൾ, സെൻമേരിസ് ഹയർസെക്കൻഡറി സ്കൂൾ എന്നീ സ്കൂളുകളിലെ എൻസിസി അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.വിദ്യാർത്ഥികൾ മുത്തങ്ങയിൽ പോയി വനപാലകരുടെ സാന്നിധ്യത്തിൽ വനത്തിലേക്ക് വിവിധയിനം വിത്ത് ഉരുളകൾ എറിഞ്ഞു.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ പച്ചക്കറി തോട്ടം പുല്ലുകൾ നീക്കി ശുചീകരിച്ചു.അന്നേദിവസം വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. കൂടാതെ പരിസര ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി ക്വിസ് മത്സരം നടത്തി..........കൂടുതൽ ചിത്രങ്ങൾ കാണാം...
ജൂൺ 6.സ്കൂളിൽ വാർത്താ വായന.
![](/images/thumb/c/c4/15051_pathravayana.jpg/357px-15051_pathravayana.jpg)
സ്കൂളിൽ വാർത്ത വായന.സ്കൂൾ വിദ്യാർത്ഥികളുടെ ഇടയിൽ സാമൂഹ്യ അവബോധം സൃഷ്ടിക്കുന്നതിനും ജനാധിപത്യപരമായി സമൂഹത്തിലെ പ്രശ്നങ്ങളെ വിമർശനബുദ്ധിയോടെ കാണുകയും അവയിലൂടെ പൊതുസമൂഹത്തിൽ നിന്ന് വരുത്തുന്ന ആശയങ്ങളെയും തീരുമാനങ്ങളെയും എല്ലാം കുട്ടികൾ തങ്ങളുടെ ജീവിതത്തിൽ മാതൃകയായി കണ്ടുകൊണ്ട് പൗരന്മാരായി ദേശസ്നേഹം ഉള്ളവരായി വളരുന്നതിന് തുടക്കം കുറിച്ചുകൊണ്ട് പത്രവായനെ സ്കൂളിൽ ആരംഭിച്ചു.പത്താംക്ലാസിൽ പഠിക്കുന്ന ഐശ്വര്യ ലക്ഷ്മിയാണ് ആദ്യദിനം പത്രം വായിച്ചത്.രാവിലെ സ്കൂൾ ആരംഭിക്കുന്നതിന് മുൻപേ 10 മിനിറ്റ് ആണ് പത്രവായനിക്കുള്ള സമയം.സോഷ്യൽ സയൻസ് അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ജൂൺ 13.ആന്റി റാബീസ് ദിനം .
![](/images/thumb/f/fc/15051_anti_rabis_day.jpg/355px-15051_anti_rabis_day.jpg)
ആന്റി റാബീസ് ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് അസംബ്ലിയിൽ സന്ദേശം നൽകി.ആരോഗ്യവകുപ്പിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിക്കുകയും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയും ചെയ്തു.അസംപ്ഷൻ ഹൈസ്കൂളിന്റെയും യുപി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.ആന്റി റാബിസ് ദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞയെടുക്കുകയും ചെയ്തു .അസംപ്ഷൻ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ,യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി ജേക്കബ് എന്നിവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.വിഷ ജീവികളായ പാമ്പ്, അതുപോലെതന്നെ വളർത്തുന്ന മൃഗങ്ങളായ പൂച്ച, നായ മുതലായവയിൽ നിന്നുള്ള കടിയേറ്റാൽ ശരീരം സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണമെന്നും ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി.തുടർച്ചയായി 8 മിനിറ്റ് സോപ്പ് ഉപയോഗിച്ച് വെള്ളത്തിൽ കഴുകണം.ചടങ്ങിൽ പിടിഎ എം പി ടി എ പ്രതിനിധികളും പങ്കെടുത്തു.
ജൂൺ 15.ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ.
ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പുതിയതായി ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി പ്രവേശന പരീക്ഷ സംഘടിപ്പിച്ചു.ജൂൺ 15 2024 27 വർഷത്തേക്കുള്ള വിദ്യാർത്ഥികളെയാണ് തിരഞ്ഞെടുക്കുന്നത്.പ്രവേശനത്തിനായി 58 വിദ്യാർത്ഥികൾ അപേക്ഷകൾ സമർപ്പിച്ചു.അതിൽ 40 വിദ്യാർഥികൾക്കാണ് സെലക്ഷൻ.ലിറ്റിൽസ് മാസ്റ്റർ മിസ്ട്രസ് തുടങ്ങിയവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.
![](/images/thumb/f/f6/1505_haira_s.jpg/145px-1505_haira_s.jpg)
ജൂൺ 19 വായനാദിനാചരണം.
![](/images/thumb/e/e8/15051_vayana_varam.jpg/355px-15051_vayana_varam.jpg)
ജൂൺ 19 വായനാദിനാചരണം,ക്ലബ്ബുകളുടെ ഉദ്ഘാടനം വിവിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.രാവിലെ 9 30ന് ആരംഭിച്ച പരിപാടിയിൽ പ്രമുഖ എഴുത്തുകാരിയും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ ഹെയ്റ സുൽത്താന മുഖ്യാതിഥിയായിരുന്നു.രൂപത കോർപ്പറേറ്റ് മാനേജർ പരിപാടികളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ചടങ്ങിന് സ്വാഗതം ആശംസിച്ചു
ജൂൺ 19 വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം.
അസംപ്ഷൻ ഹൈസ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ പൂർവവിദ്യാർത്ഥിയും എഴുത്തുകാരിയുമായ ഹൈറ സുൽത്താന മുഖ്യ അതിഥിയായിരുന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്,പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടയനാൽ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിനോടനുബന്ധിച്ച് വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് വിദ്യാർഥികൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .സയൻസ് ക്ലബ്ബംഗങ്ങൾ സയൻസ് എക്സ്പിരിമെന്റ് വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചു.
![](/images/thumb/b/ba/15051_new_library_2.jpg/355px-15051_new_library_2.jpg)
ജൂൺ 19.നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം.
നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ലൈബ്രറി വീണ്ടും നവീകരിച്ച് വിദ്യാർത്ഥികൾക്ക് വായിക്കുന്നതിന് സൗകര്യപ്രദമായ രീതിയിൽ ക്രമീകരിച്ചു.പുതിയ സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടയനാൽ നിർവഹിച്ചു.
ജൂൺ 19. ഹൈസ്കൂളിൽ "അതുല്യം",വിജയികളെ ആദരിക്കൽ പരിപാടി സംഘടിപ്പിച്ചു.
![](/images/thumb/b/b7/15051_vijayolsavam_24.jpg/355px-15051_vijayolsavam_24.jpg)
അസംപ്ഷൻ ഹൈസ്കൂളിൽ അതുല്യം വിജയികളെ ആദരിക്കൽ പരിപാടി സംഘടിപ്പിച്ചു. ഈ കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്കൂളിലേക്ക് ക്ഷണിച്ച് ആദരിച്ചു. വയനാട് ജില്ല ഡിഡിഇ മുഖ്യ അതിഥി ആയിരുന്നു.ബത്തേരി മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ടോം ജോസ്,പ്രസിഡൻറ് ശ്രീ ബിജു ഇടനാൾ,ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു.ഈ വർഷം 77 വിദ്യാർത്ഥികൾക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് ലഭിച്ചത് .2023 -24 എസ്എസ്എൽസി പരീക്ഷയിൽ 300 വിദ്യാർത്ഥികൾ പരീക്ഷയ്ക്കിരുന്ന അസംപ്ഷൻ ഹൈസ്കൂളിന് മികച്ച വിജയം കരസ്ഥമാക്കാനായി. പങ്കെടുത്ത 300 വിദ്യാർഥികളിൽ 299 പേർ പരീക്ഷയിൽ വിജയിക്കുകയും 77 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിക്കുകയും ചെയ്തു. 19 വിദ്യാർഥികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു .കഴിഞ്ഞവർഷം 71 വിദ്യാർഥികൾക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നത് .എന്നാൽ എ പ്ലസ് ലഭ്യമായ വിദ്യാർഥികളുടെ എണ്ണം ഈ വർഷം കൂടുതലാണ്. വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് ലഭിച്ച സ്കൂളുകളുടെ നിരയിൽ രണ്ടാം സ്ഥാനമാണ് അസംപ്ഷൻ ഹൈസ്കൂളിന്.
ജൂൺ 21 :ജന്മദിനത്തിന് ഒരു പുസ്തകം.
![](/images/thumb/d/d4/15051_pusthaka_vayana.jpg/228px-15051_pusthaka_vayana.jpg)
![](/images/thumb/d/d9/15051gift_to_library.jpg/355px-15051gift_to_library.jpg)
ജന്മദിനത്തിന് ഒരു പുസ്തകം പരിപാടിയുടെഭാഗമായി ഒൻപതാം ക്ലാസിലെ അക്സാ മരിയ സ്കൂളിലെബ്രേയിലേക്ക് പുസ്തകം സംഭാവന ചെയ്യ്തു .സ്കൂൾ ലൈബ്രറിയിലേക്ക് കൂടുതൽ പുസ്തകങ്ങൾ സംഭരിക്കുക എന്നതിൻറെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ്.ഇതോടനുബന്ധിച്ച് വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നുണ്ട്
പുസ്തക വായനയ്ക്ക് പ്രോത്സാഹനം.
വായനവാരത്തോടനുബന്ധിച്ച് പുസ്തക വായനയ്ക്ക് പ്രോത്സാഹനം നൽകുന്നതിനായ് സ്കൂളിൽ വായന വാരാഘോഷം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ ലൈബ്രറിയിൽ നിന്നും കൂടുതൽ പുസ്തകങ്ങൾ ശേഖരിച്ച് വായിക്കുന്നതിന് അവസരമൊരുക്കുന്നു.ഇതിനായി ക്ലാസ് തലത്തിൽ അധ്യാപികയുടെ നേതൃത്വത്തിൽ ഓരോ ഡിവിഷൻ ക്രമത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നു.
വായന വാരത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം.
വായനാവാരത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.മലയാളം ഭാഷയുമായി ബന്ധപ്പെട്ട 20 ചോദ്യങ്ങൾ ക്ലാസ് തലത്തിൽ നൽകുകയും അതിൽ മികവുപുലർത്തിയ രണ്ടുപേരെ സെലക്ട് ചെയ്തു .വീണ്ടും അവർക്കായി പ്രത്യേക മത്സരങ്ങളിൽ നടത്തി വിജയിയെ തിരഞ്ഞെടുത്തു.
![](/images/thumb/9/9b/15051_scout_guide_selection.jpg/219px-15051_scout_guide_selection.jpg)
ജൂൺ 21 സ്കൗട്ട് പ്രവേശന പരീക്ഷ.
സ്കൗട്ട് വിദ്യാർത്ഥികൾക്കായി തെരഞ്ഞെടുപ്പ് പരീക്ഷ. സ്കൂളിലെ എട്ടാം ക്ലാസിലേക്കുള്ള പുതിയ സ്കൗട്ട് യൂണിറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ബാച്ചിനായി തെരഞ്ഞെടുപ്പ് പ്രവേശന പരീക്ഷ സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് സ്കൗട്ട് അധ്യാപകർ നേതൃത്വം നൽകി.
![](/images/thumb/8/8d/15051_music_day_24.jpg/355px-15051_music_day_24.jpg)
ജൂൺ 21 വേൾഡ് മ്യൂസിക് ഡേ.
അസംപ്ഷൻ ഹൈസ്കൂളിലും വേൾഡ് മ്യൂസിക് ഡേ ആചരിച്ചു. വേൾഡ് മ്യൂസിക് ഡേ യുടെ ഭാഗമായി സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .വിദ്യാർത്ഥികൾക്ക് ഗാനാലാപന മത്സരം സംഘടിപ്പിച്ചു. സ്കൂളിൽ പൊതുവായ സംഗീത പരിപാടിയും സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് സംഗീത അധ്യാപികയായ ശ്രീമതി നീതി റോസ് ജോൺസ് നേതൃത്വം നൽകി.സംഗീത ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഗാലാലാപനം മത്സരവും സംഘടിപ്പിച്ചു.സ്കൂളിലെ മ്യൂസിക് ക്ലബ്ബ് പുനഃസംഘടിപ്പിച്ച് പുതിയ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിവിധ സംഗീതാ അധ്യയന പരിപാടികൾ സംഘടിപ്പിച്ചുവരുന്നു .
ജൂൺ 21 ലഹരി വിരുദ്ധ വാരാചരണം.
![](/images/thumb/3/33/15051_anti_drug_24.jpg/355px-15051_anti_drug_24.jpg)
പുതുതലമുറയെ ലഹരിയുടെ കരാളഹസ്തത്തിൽ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി അസംപ്ഷൻ ഹൈസ്കൂളിലും ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ വാരാചരണം സംഘടിപ്പിക്കുന്നു. ഇതിൻറെ ഭാഗമായി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബ് മറ്റ് ക്ലബ്ബുകളോടൊപ്പം ചേർന്ന് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സ്കൂളിൽ നേതൃത്വം നൽകുന്നത് അധ്യാപകരായ ശ്രീ സജി ആൻറണി ശ്രീമതി, ഗീതിറോസ് തുടങ്ങിയവരാണ് .
ജൂൺ 26. ലഹരി വിരുദ്ധ പ്രതിജ്ഞ.
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജൂൺ മാസം 26 തീയതി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന് ലഹരി വിരുദ്ധ പോസ്റ്റർ രചനാമത്സരങ്ങൾ, റാലികൾ,ബോധവൽക്കരണ ക്ലാസുകൾ,തെരുവുനാടകം ,മൈമിംഗ് മുതലായവ സംഘടിപ്പിച്ചു...... കൂടുതൽ വായിക്കാം.
എൻസിസി സെലക്ഷൻ.
![](/images/thumb/d/d3/15051_ncc_24_selection.jpg/355px-15051_ncc_24_selection.jpg)
എട്ടാം ക്ലാസിലേക്കുള്ള പുതിയ എൻ സി സി യൂണിറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി സെലക്ഷൻ സംഘടിപ്പിച്ചു.സ്കൂളിലെ എൻസിസി ചാർജ് ഉള്ള ശ്രീ അർജുൻ തോമസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മുതിർന്ന സൈനിക ഉദ്യോഗസ്ഥരും വിദ്യാർത്ഥികളെ സെലക്ട് ചെയ്യുന്നതിനായി സ്കൂളിലെത്തിയിരുന്നു.സെലക്ഷൻ പ്രവർത്തനങ്ങൾ മുന്നോടിയായി വിദ്യാർഥികളുടെ കായികപരമായ കഴിവുകളും ബുദ്ധിപരമായ കഴിവുകളും പരീക്ഷിക്കപ്പെടുകയുണ്ടായി.ഇതിനായി ആദ്യം എഴുത്ത് പരീക്ഷ തുടർന്ന് കായിക പരീക്ഷയും സ്കൂൾ ഗ്രൗണ്ടിൽ നടത്തി.എഴുത്തു പരീക്ഷയിലും കായിക പരീക്ഷയിലും മുന്നിട്ട് നിൽക്കുന്ന 40 വിദ്യാർഥികൾക്കാണ് സെലക്ഷൻ നൽകുന്നത്.നിലവിൽ ഒമ്പതാം ക്ലാസിലും പത്താം ക്ലാസിലും എൻ സി സി യിൽ സജീവ അംഗങ്ങളുണ്ട്.വിദ്യാർഥികളുടെ കായികവും മാനസികവും വളർച്ചയും ഒപ്പം ആത്മവിശ്വാസമുള്ള വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുകയുമാണ് എൻസിസിയുടെ ലക്ഷ്യം.സ്കൂളിൻറെ ഡിസിപ്ലിൻ കാര്യത്തിൽ സ്തു്ത്യർഹമായ സേവനമാണ് എൻസിസി യൂണിറ്റ് നിർവഹിക്കുന്നത്.വിശേഷ ദിവസങ്ങൾ ദിനാചരണങ്ങൾ ഒപ്പം റോഡ് സുരക്ഷയ്ക്കായി രാവിലെയും വൈകുന്നേരവും റോഡ് ക്രോസിംഗിൽ വിദ്യാർഥികളെ സഹായിക്കുന്നു.
ജെ ആർ സി യൂണിറ്റ് സെലക്ഷൻ.
![](/images/thumb/9/98/15051_jrc_test.jpg/222px-15051_jrc_test.jpg)
സ്കൂളിലെ പുതിയ ജെ ആർ സി യൂണിറ്റിലേക്ക് ആയി എട്ടാം ക്ലാസിൽ നിന്നുള്ള വിദ്യാർത്ഥികളെ സെലക്ട് ചെയ്യുന്നതിനായി പ്രവേശന പരീക്ഷ സംഘടിപ്പിച്ചു.24 വിദ്യാർഥികൾക്കാണ്എട്ടാം ക്ലാസിൽ നിന്ന് അംഗത്വം ലഭിക്കുക.പ്രവേശന പരീക്ഷ പ്രവർത്തനങ്ങൾക്ക് ശ്രീമതി സ്മിത പി പോൾ,സിസ്റ്റർ ഹെലന തുടങ്ങിയവർ നേതൃത്വം നൽകി.വിദ്യാർത്ഥികളിൽ നേതൃത്വപാടവും വളർത്തുക ആത്മവിശ്വാസമുള്ള വിദ്യാർത്ഥികളായി വളരുക, സ്കൂളിനും സമൂഹത്തിനും ക്ഷേമകരമായ പ്രവർത്തനങ്ങൾ ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ജെ ആർ സി ലക്ഷ്യം വയ്ക്കുന്നു.
സ്കൂൾ ഓഫീസ് നവീകരിച്ചു.
ആസംപ്ഷൻ ഹൈസ്കൂളിന്റെ ഓഫീസ് മുറി നവീകരിച്ച് പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾ കൂടുതൽ വിസ്തൃതിയിൽ ഫയലുകളും മറ്റും അടിക്കുവയ്ക്കുന്നതിനും 'രക്ഷിതാക്കൾക്കും മറ്റു സന്ദർശകർക്കും സൗകര്യപ്രദമായ രീതിയിൽ ഓഫീസിൽ വരുന്നതിനും ഹെഡ്മാസ്റ്ററെ കാണുന്നതിനോ,മറ്റ് ഓഫീസ് കാര്യങ്ങൾ നിർവഹിക്കുന്നതിനും സൗകര്യപ്രദമായ രീതിയിലാണ് ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്.ഇൻറർനെറ്റ് വൈഫൈ സൗകര്യങ്ങളും മറ്റും ഏർപ്പെടുത്തിയിട്ടുണ്ട്.ഹെഡ്മാസ്റ്റർ ക്യാബിൻ പ്രത്യേകമായ സൗകര്യങ്ങളുടെ പുനക്രമീകരിച്ചു.മറ്റ് ഓഫീസ് സ്റ്റാഫുകളുടെയും ഇരിപ്പിടങ്ങളും സൗകര്യപ്രദമായ രീതിയിൽ അറേഞ്ച് ചെയ്തിട്ടുണ്ട്.
ജൂലൈ 1.സ്കൂൾ പാർലമെൻറ് ഇലക്ഷൻ 2024.
![](/images/thumb/7/70/15051_school_election-24_que.jpg/355px-15051_school_election-24_que.jpg)
തെരഞ്ഞെടുപ്പിന് പ്രത്യേക തയ്യാറെടുപ്പുകൾ .
ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പിന് പ്രത്യേകമായ തയ്യാറെടുപ്പുകളാണ് നടത്തിയത്. അതിനുവേണ്ടി സോഷ്യൽ സയൻസ് അധ്യാപകരായ ശ്രീമതി ദീപ്തി ജോസഫ് ഷാജി ജോസഫ് എന്നിവർക്ക് പ്രത്യേകമായ ചുമതലകൾ നൽകുകയും സുഗമമായ തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിനായി ആവശ്യമായ കാര്യങ്ങൾ ക്രമീകരിക്കുകയും ചെയ്തു .
വോട്ടിംഗ് ആപ്പ് .
ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പിന് വേണ്ടി പ്രത്യേകമായ മൊബൈൽ ആപ്പ് ഉപയോഗിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടത്തിയത്.വോട്ടിംഗ് ആപ്പ് 18 ക്ലാസ് മുറികളിലും ഫോണുകളിൽ സജ്ജമാക്കി വയ്ക്കുകയും വിദ്യാർത്ഥികൾ ക്രമമായി വന്നു അതിൽ വോട്ട് ചെയ്യുകയുമാണ് രീതി. വോട്ടിംഗ് ആപ്പിന്റെ പ്രവർത്തനം അധ്യാപകർ പ്രത്യേകമായി നിരീക്ഷിച്ച് ഉറപ്പിച്ചിരുന്നു.വോട്ടിങ്ങിന്റെ സുഗമമായ നടത്തിപ്പിന് എൻസിസി ജെ ആർ സി സ്കൗട്ട് ഗൈഡ് തുടങ്ങിയ സംഘടനകളുടെ സഹായം തേടിയിരുന്നു.......കൂടുതൽ വായിക്കാം.
ജൂലൈ 2.ക്ലാസ് പിടിഎ.കൾ സംഘടിപ്പിച്ചു.
![](/images/thumb/c/c3/15051_cpta_24.jpg/355px-15051_cpta_24.jpg)
വിദ്യാർഥികളുടെ പഠന നിലവാരം വിലയിരുത്തുന്നതിനും,രക്ഷിതാക്കൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനും ആയി സ്കൂളിൽ ക്ലാസ് പിടിഎകൾ സംഘടിപ്പിച്ചു.8 9 ,10 ക്ലാസുകളിലെ പിടിഎകൾ അതാത് ക്ലാസ് മുറികളിൽ വച്ച് ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ നടന്നു.വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ വിദ്യാർഥികളുടെ പഠന മികവിന് ആവശ്യമായ നിർദ്ദേശങ്ങളും മറ്റും അവതരിപ്പിച്ചു. ക്ലാസുകളിലും വീടുകളിലും വിദ്യാർഥികൾ ചിട്ടയായും സമയബന്ധിതമായും ആവിഷ്കരിച്ച് നടപ്പിലാക്കേണ്ട പഠന ക്രമങ്ങളെ കുറിച്ച് അധ്യാപികമാർ രക്ഷിതാക്കൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.രക്ഷിതാക്കൾ അവരുടെ മക്കളുടെ പഠന നിലവാരവുമായി ബന്ധപ്പെട്ട സംശയങ്ങളും മറ്റ് പാഠ്യേതര വിഷയങ്ങളെ സംബന്ധിച്ച് കാര്യങ്ങളും അധ്യാപകരുമായി ചർച്ച ചെയ്തു.ക്ലാസ് പിടിഎ യിൽ വെച്ച് സ്ത്രീകളുടെയും പുരുഷന്മാരുടെയും ഓരോ പ്രതിനിധികളെ തെരഞ്ഞെടുത്തു.
ജൂലൈ 2. പിടിഎ ജനറൽ ബോഡി.
![](/images/thumb/5/56/15051_general_body_24_-1.jpg/355px-15051_general_body_24_-1.jpg)
വരുന്ന ഒരു വർഷത്തേക്കുള്ള അസംപ്ഷൻ ഹൈസ്കൂളിന്റെ പാഠ്യപാഠ്യേതര മേഖലകളിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും രക്ഷിതാക്കളുമായി പങ്കുവെക്കുന്നതിനും ,പുതിയ വർഷത്തേക്കുള്ള പിടിഎ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുമായി ജനറൽ പിടിഎ .വിളിച്ചു ചേർത്തു.പിടിഎ സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് രക്ഷിതാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു.വരും വർഷത്തെ വിദ്യാർത്ഥികളുടെ പഠനനിലവാര പുരോഗതിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ അദ്ദേഹം രക്ഷിതാക്കൾ മുൻപിൽ അവതരിപ്പിച്ചു.പാഠ്യ മേഖലയോടൊപ്പം തന്നെ പാഠ്യേതര മേഖലയിലെയും വിദ്യാർത്ഥികളുടെ പുരോഗതി പ്രധാനമാണ്.പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടയനാൽ സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു .സീനിയർ അസിസ്റ്റൻറ് ശ്രീമതി സെബാസ്റ്റ്യൻ സ്വാഗതവും ശ്രീ ഷാജു എം എസ് നന്ദിയും അറിയിച്ചു. പിടിഎ സെക്രട്ടറി ശ്രീ ഷാജി ജോസഫ് ചടങ്ങിൽ ബജറ്റ് അവതരിപ്പിക്കുകയും തുടർന്ന് വരും വർഷത്തേക്കുള്ള സാമ്പത്തിക ചിലവുകൾ രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തു.ജനറൽ പിടിഎയോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു. സമ്മേളനത്തിന് ഒടുവിൽ പുതിയ വർഷത്തേക്കുള്ള പിടിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു.ശ്രീ ബിജു ഇടയനാൽ വീണ്ടും പിടിഎ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.ശ്രീ നാഷ് ജോസ് പിടിഎ വൈസ് പ്രസിഡൻറ്.ശ്രീമതി ബിന്ദു എം പി ടി എ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു........കൂടുതൽ വായിക്കാം
![](/images/thumb/d/d0/15051_basheer_day.jpg/244px-15051_basheer_day.jpg)
ജൂലൈ 5.ബഷീർദിന അനുസ്മരണം.
സ്കൂളിൽ ബഷീർദിന അനുസ്മരണം സംഘടിപ്പിച്ചു.വൈക്കം മുഹമ്മദ് ബഷീറിൻറെ ജന്മദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ബഷീർ ദിന സന്ദേശം,പ്രച്ഛന്നവേഷ അവതരണം,തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
ജൂലൈ 6.ലഹരിക്കെതിരെ ഒപ്പുശേഖരണം സംഘടിപ്പിച്ചു.
![](/images/thumb/0/01/15051_sigature8.jpg/235px-15051_sigature8.jpg)
വിദ്യാർത്ഥികളിലും സമൂഹത്തിലും ലഹരിക്കെതിരെ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ലഹരിവിരുദ്ധ ഒപ്പുശേഖരണം സംഘടിപ്പിച്ചു ."ഞാൻ ലഹരിക്കെതിരെ 'എന്ന സന്ദേശം ഉയർത്തുന്ന പ്രത്യേക വൈറ്റ് ബോർഡ് സ്കൂളിന്റെ മുൻപിൽ സ്ഥാപിച്ചു.വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുംഅതിൽ ഒപ്പുവച്ചു.
![](/images/thumb/6/67/15051_no_drug_4.jpg/355px-15051_no_drug_4.jpg)
"ലഹരിക്കെതിരെ ആവേശം " പ്രവർത്തനങ്ങൾ.
ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കിടയിൽ ലഹരിവിരുദ്ധ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാർഥികൾക്കായി "ലഹരിക്കെതിരെ ആവേശം" എന്ന പേരിൽ ക്ലാസ് തലത്തിൽ മുദ്രാവാക്യം മത്സരം സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ ആവേശത്തോടെ കൂട്ടമായി മുദ്രവാക്യങ്ങൾ മുഴക്കി.മികച്ച രീതിയിൽ മുദ്രാവാക്യങ്ങൾ മുഴക്കിയ ക്ലാസ്സിനെ അഭിനന്ദിച്ചു.
ലഹരിക്കെതിരെ മൈമിങ് ഡാൻസ്.. വീഡിയോ കാണാം താഴെ click
https://www.youtube.com/watch?v=Ks_oAq7GTWo
ജൂലൈ 9.പാർലമെൻറ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.
2024 25 വർഷത്തെ പാർലമെൻറ് അംഗങ്ങൾ സ്കൂൾ അസംബ്ലിയിൽ വച്ച് സത്യപ്രതിജ്ഞ ചെയ്തു.ആൻ മരിയ ബിജു സ്കൂൾ ലീഡർ ആയി ചുമതലയേറ്റു. കൂടാതെ വിദ്യാഭ്യാസം ,കായികം ,ഗതാഗതം, ആരോഗ്യം ,തുടങ്ങിയ ചുമതലയുള്ള മന്ത്രിമാരും ചുമതല ഏറ്റെടുത്തു.
![](/images/thumb/1/17/15051_p_members_taking_oath.jpg/360px-15051_p_members_taking_oath.jpg)
![](/images/thumb/1/17/15051_assembly65.jpg/360px-15051_assembly65.jpg)
![](/images/thumb/7/72/15051_HM_address-.jpg/360px-15051_HM_address-.jpg)
..
ജൂലൈ 9.സ്കൂൾ കലോത്സവം തയ്യാറെടുപ്പുകൾ ആരംഭിച്ചു.
![](/images/thumb/5/57/%E0%B4%B9%E0%B5%97%E0%B4%B8%E0%B5%8D_%E0%B4%AE%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D.jpg/360px-%E0%B4%B9%E0%B5%97%E0%B4%B8%E0%B5%8D_%E0%B4%AE%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D.jpg)
സ്കൂൾ കലോത്സവം തയ്യാറെടുപ്പുകൾ ആരംഭിച്ചു.വിദ്യാർത്ഥികളെ വിവിധ ഹൗസുകൾ ആക്കി തിരിച്ചു.പ്രത്യേകമായി ഹൗസുകളുടെ മേൽനോട്ടത്തിനായി അധ്യാപകർക്ക് ചുമതലകൾ നൽകി.സിംഫണി ,ഫാന്റസിയ,ഹാർമണിയാ,മെലോഡിയ തുടങ്ങിയവയാണ് ഹൗസുകളുടെ പേരുകൾ.ഓരോ ഹൗസും പ്രത്യേകം പ്രത്യേകം മീറ്റിംങ്ങുകൾ ചേർന്നു.ഓരോ ഹൗസിനും ഈരണ്ടു വീതം ലീഡർമാരെ തിരഞ്ഞെടുത്തു നിയോഗിച്ചു.അവർ ഗ്രൂപ്പിലെ ഹൗസിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.ഹൗസുകളുടെ നേതൃത്വത്തിൽ അവതരിപ്പിക്കേണ്ട പ്രത്യേക പരിപാടികൾ,ഗ്രൂപ്പ് ഐറ്റങ്ങൾ,സിംഗിൾ ഐറ്റങ്ങൾ,രചന മത്സരങ്ങൾ തുടങ്ങിയവയിലേക്ക് ഗ്രൂപ്പിൽ നിന്നും കഴിവുള്ള വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് മൽസരത്തിന് തയ്യാറാക്കും. അതിനായ് ഒരോ ക്ലാസ് തലത്തിലും 2 പേരെ വീതം ചുമതലചേൽപ്പിക്കും. സ്കൂൾതല കലാമത്സരങ്ങൾ ജൂലൈ 28,29,30 തിയതികളിൽ നടക്കും.
![](/images/thumb/2/20/15051_bhavana_sandarsanam_5.jpg/109px-15051_bhavana_sandarsanam_5.jpg)
ഭവനസന്ദർശനം ആരംഭിച്ചു.
അസംപ്ഷൻ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ പ്രാദേശിക ചുറ്റുപാടുകൾ മനസ്സിലാക്കുന്നതിനും ഉചിതമായ പഠന പിന്തുണ ഒരുക്കുന്നതിനും ആയി അധ്യാപകർ വിദ്യാർഥികളുടെ ഭവനങ്ങൾ സന്ദർശിക്കുന്നു.ഇതിൻറെ ഭാഗമായി ക്ലാസ് അധ്യാപികമാരുടെ നേതൃത്വത്തിൽ പല ഏരിയ തിരിച്ച് വിദ്യാർത്ഥികളുടെ ഭവനസന്ദർശനം നടത്തുന്നു.വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നാണ് വിദ്യാർഥികൾ സ്കൂളിലേക്ക് വരുന്നത്.വിദ്യാർഥികളുടെ സാമൂഹ്യ സാമ്പത്തികസ്ഥികൾ വ്യത്യസ്തമാണ്.മാനസിക വെല്ലുവിളികളികൾ നേരിടുന്ന വിദ്യാർഥികളുമുണ്ട്. ഇതു മനസ്സിലാക്കേണ്ടത് ഏറെ പ്രാധാന്യമുണ്ട്.വിദ്യാർത്ഥികളുടെ ഭവനസാഹചര്യങ്ങൾ അവരുടെ പഠനത്തെ ഏറെ സ്വാധീനിക്കുന്നുണ്ട്.കുട്ടികളുടെ രക്ഷിതാക്കളെ നേരിട്ട് കാണുന്നതിനും വിവരങ്ങൾ തേടുന്നതിനും ഭവനസന്ദർശനം ഏറെ സഹായകരമാണ്.
![](/images/thumb/f/fe/15051_chandra_dinam_v.jpg/360px-15051_chandra_dinam_v.jpg)
ചാന്ദ്രദിനം ആഘോഷിച്ചു.
ചാന്ദ്രദിനത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ചാന്ദ്രദിന ക്ലാസ് സംഘടിപ്പിച്ചു. 1969 ജൂലൈ 20നാണ് ചന്ദ്രോപരിതലത്തിൽ മനുഷ്യൻ എത്തിയത് .ജൂലൈ 21ന് വാഹനത്തിൽ നിന്നും ചന്ദ്രനിൽ ഇറങ്ങി.ഇതുമായി ബന്ധപ്പെട്ട് സ്കൂളിലെ വിവിധ ക്ലബ്ബുകൾ വ്യത്യസ്തങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. ലിറ്റിൽ വിദ്യാർഥികൾക്കായി ഐടി ലാബിൽ വച്ച് ശ്രീ ഷാജി സാർ ചാന്ദ്രദിന ക്ലാസ് കൈകാര്യം ചെയ്തു .ബഹിരാകാശ ,ചാന്ദ്ര യാത്രയുമായി ബന്ധപ്പെട്ട വീഡിയോകളും വിദ്യാർഥികൾക്കു മുൻപിൽ പ്രദർശിപ്പിച്ചു .
ജൂലൈ 24.ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ലഹരിക്കെതിരെ ഞങ്ങളും"പരിപാടി.
![](/images/thumb/6/6a/15051_anti_drug_lk.jpg/360px-15051_anti_drug_lk.jpg)
അസംപ്ഷൻ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഞങ്ങളും പരിപാടി സംഘടിപ്പിച്ചു .ഇതിൻറെ ഭാഗമായി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ പിടിച്ചുകൊണ്ട് ക്ലാസ്സുകളിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാർഥികൾ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർഥികൾ തന്നെയാണ് ക്ലാസുകളിൽ ബോധവൽക്കരണം സംഘടിപ്പിച്ചത്. അധ്യാപകർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ക്ലാസുകളിൽ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. 9, 10, 8 ക്ലാസ്സുകളിൽ എൽ കെ വിദ്യാർഥികൾ ചെറു ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ ക്ലാസുകളിൽ ബോധവൽക്കരണം നടത്തി.
![](/images/thumb/c/c5/15051_no_plastic_24.jpg/360px-15051_no_plastic_24.jpg)
ജൂലൈ 25.പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ കൈറ്റ്സ് വിദ്യാർത്ഥികൾ
അസംപ്ഷൻ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിനോടൊപ്പം ചേർന്ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും പരിസ്ഥിതി മലിനീകരണത്തിനെതിരെ ബോധവൽക്കരണ പരിപാടികളിൽ സഹകരിച്ചു .മലിനീകരണ വിരുദ്ധ പോസ്റ്റുകളും ക്ലാസ് തോറും ഉള്ള പ്രചാരണങ്ങളും സംഘടിപ്പിച്ചു. പ്രത്യേകിച്ച് പ്ലാസ്റ്റിക് കവറുകൾ സ്കൂളിൽ കൊണ്ടുവരാതിരിക്കുക, അനാവശ്യമായി പേപ്പറുകൾ വലിച്ചെറിയാതിരിക്കുക,ക്ലാസുകളിൽ മലിനീകരണത്തിനെതിരെയുള്ള പോസ്റ്ററുകൾ സ്ഥാപിച്ചു.പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് അധ്യാപകർ നേതൃത്വം നൽകി
![](/images/thumb/c/c1/15051_news_paper_library.jpg/360px-15051_news_paper_library.jpg)
ജൂലൈ 26.ലൈബ്രറിയിലേക്ക് പത്രങ്ങൾ സംഭാവനയായി ലഭിച്ചു.
പ്രമുഖ മലയാളം പത്രമായ കേരളകൗമുദിയുടെ പത്തു കോപ്പികൾ അസംപ്ഷൻ ഹൈസ്കൂളിലെ ലൈബ്രറിയിലേക്ക് ലഭിച്ചു.ബത്തേരി റോട്ടറി ക്ലബ്ബാണ് ലൈബ്രറിയിലേക്ക് പത്രങ്ങൾ സ്പോൺസർ ചെയ്യുന്നത് പ്രത്യേക ചടങ്ങിൽ വച്ച് റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് സ്കൂൾ പ്രധാന അധ്യാപകനായ ശ്രീ ബിനു തോമസ് സാറിനും വിദ്യാരംഗം ക്ലബ്ബ് അംഗങ്ങൾക്കും പത്രം കൈമാറി.ചടങ്ങിൽ പിടിഎ പ്രസിഡണ്ടും മറ്റ് അധ്യാപകരും സന്നിഹിതരായിരുന്നു.സ്കൂൾ ലീഡർ ആൻ മരിയ ബിജു വിദ്യാർത്ഥികൾക്ക് പത്രം ലഭ്യമാക്കിയതിന് റോട്ടറിക്ലബ്ബിന് നന്ദി പറഞ്ഞു.
![](/images/thumb/4/46/15051_under_14_javelin-_adith_dev.jpg/100px-15051_under_14_javelin-_adith_dev.jpg)
ജില്ല ജാവലിംഗ് ത്രോ ചാമ്പ്യൻഷിപ്പിൽ അസംപ്ഷൻ റണ്ണറപ്പ് .
![](/images/thumb/c/c7/15051_javelin_championship_n.jpg/152px-15051_javelin_championship_n.jpg)
വയനാട് ജില്ല ജാവലിംഗ് ത്രോ ചാമ്പ്യൻഷിപ്പിൽ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി റണ്ണറപ്പ് ചാമ്പ്യൻഷിപ്പ് നേടി.പതിനഞ്ചോളം വിദ്യാർത്ഥികൾ പങ്കെടുത്ത മീറ്റിൽ രണ്ട് ഫസ്റ്റും ,രണ്ട് സെക്കൻഡ് ,മൂന്നു തേടും സ്കൂളിന് ലഭിച്ചു.സ്കൂൾ കായിക അധ്യാപകനായ ശ്രീ അർജുൻ തോമസ് ആണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.വിജയം നേടിയ വിദ്യാർത്ഥികളെയും പരിശീലനം നൽകിയ അധ്യാപകനെയും പിടിഎയും അധ്യാപകരും അഭിനന്ദിച്ചു.
ജൂലൈ 24.സ്കൂൾതല ഐ ടി മേള സംഘടിപ്പിച്ചു .
![](/images/thumb/5/5c/15051_it_competion_24.jpg/360px-15051_it_competion_24.jpg)
ശാസ്ത്രമേളയോടനുബന്ധിച്ച് ഐടി മേളയും സംഘടിപ്പിച്ചു .ഐ ടി ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത് .ഡിജിറ്റൽ പെയിൻറിംഗ് ,മലയാളം ടൈപ്പിംഗ് ,സ്ക്രാച്ച് പ്രോഗ്രാമിങ് ,ആനിമേഷൻ,വെബ് ഡിസൈനിംഗ് ,ഐ ടിക്വിസ് തുടങ്ങിയ ഏഴോളം മേഖലകളിലാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്. മത്സര പരിപാടികൾക്ക് വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തം ദൃശ്യമായിരുന്നു .8, 9, 10 ക്ലാസുകളിൽ നിന്നായിഏകദേശം 250 ഓളം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. പരിപാടികൾക്ക് സ്കൂളിലെ ഐടി കോഡിനേറ്ററായ ശ്രീ. വി.എം. ജോയി നേതൃത്വം നൽകി. തുടർന്ന് സബ്ജില്ലാതല മേളകൾ മുതലുള്ള മത്സരങ്ങൾക്കായി വിദ്യാർത്ഥികളെ ഒരുക്കുന്നതിനായി കൂടുതൽ പരിശീലനങ്ങൾ ലാബിൽ വച്ച് നൽകും.കഴിഞ്ഞവർഷം സബ്ജില്ലാതല ഐടി മേളയിൽ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ല ഐ ടി മേളയിൽ ഓവറോൾ ചാമ്പ്യന്മാർ ആയിരുന്നു.
ജൂലൈ 22 :കലാമേള ഓഫ് സ്റ്റേജ് ഇനങ്ങൾ പൂർത്തിയായി.
![](/images/thumb/6/66/15051_kalamela_24.jpg/360px-15051_kalamela_24.jpg)
സ്കൂൾതല കലാമേളയുടെ സ്റ്റേജിതര ഇനങ്ങളുടെ മത്സരങ്ങൾ പൂർത്തിയാക്കി .ഓഫ് സ്റ്റേജ് രചനാ മത്സരങ്ങളിൽ ചിത്രരചന,പെൻസിൽ ഡ്രോയിങ്,ജലഛായം,കാർട്ടൂൺ രചന തുടങ്ങിയവയും, ഇംഗ്ലീഷ്,ഹിന്ദി, മലയാളം കവിതാരചന,കഥാരചന,ഉപന്യാസം,പ്രസംഗം തുടങ്ങിയവയും നേരത്തെ സംഘടിപ്പിച്ചു. മത്സരപരിപാടിയിൽ ഏറെ വിദ്യാർഥികൾ പങ്കെടുത്തു.വിവിധ മത്സരങ്ങളുടെ വിലയിരുത്തലുകൾക്ക് വ്യത്യസ്തരായ അധ്യാപകർക്ക് ചുമതലുകൾ നൽകി. പ്രവർത്തനങ്ങൾക്ക് സ്കൂളിലെ സംഗീത അധ്യാപികയായ ശ്രീമതി ഗീതി റോസ് നേതൃത്വം നൽകി .ആഗസ്റ്റ് മാസം ഒന്നാം തീയതി മുതൽ സ്റ്റേജ് മത്സരങ്ങൾ സംഘടിപ്പിക്കും.നേരത്തെ 8,9,10 ക്ലാസുകളിലെ വിദ്യാർത്ഥികളെ നാല് ഹൗസുകളായി തിരിച്ച് അവക്ക് റിഗാലിയ,മെലോഡിയ ,സിംഫണി, ഹാർമോണിയ എന്നീ നാല് പേരുകൾ നൽകി
ജൂലൈ 27.ഒളിമ്പിക്സ് ദീപശിഖ തെളിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ കായിക വിനോദമായ ഒളിമ്പിക്സ് ജൂലൈ 27ന് പാരിസിൽ ആരംഭിക്കുന്ന ആ സുദിനം തന്നെ സംസ്ഥാന സർക്കാർ നവംബർ ഒന്നു മുതൽ 11 വരെ കേരള സ്കൂൾ ഒളിമ്പിക്സ് എറണാകുളം ജില്ലയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന അവസരത്തിൽ എല്ലാ വിദ്യാലയത്തിലും ഒളിമ്പിക്സ് ആരംഭിക്കുന്ന ദിവസം രാവിലെ 9.30ന് സ്കൂളിൽ ഒളിമ്പിക്സ് പ്രതിജ്ഞ ചൊല്ലി ദീപശിഖ തെളിയിക്കേണ്ടതാണെന്ന സർക്കാർ ഉത്തരവു പ്രകാരം അസംപ്ഷൻ ഹൈസ്കൂളിലും ദീപശിഖ തെളിയിച്ചു.തുടർന്നു വരുന്ന എല്ലാ നാലുവർഷം കൂടുമ്പോഴും ഒളിമ്പിക്സിന് മാതൃകയിൽ കേരള സ്കൂൾ ഒളിമ്പിക്സ് ഇന്ത്യക്ക് തന്നെ മാതൃകയായി നടത്തണമെന്നാണ് തീരുമാനം .ഇതിന്റെ ഭാഗമായി പ്രത്യേക അസംബ്ലി നടത്തിയാണ് ഹൈസ്കൂളിൽ ദീപശിഖ തെളിയിക്കുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തത് .
![](/images/thumb/d/d7/15051_olympic_light.jpg/542px-15051_olympic_light.jpg)
![](/images/thumb/3/3f/15051_olympic_pledge_4.jpg/552px-15051_olympic_pledge_4.jpg)
..
ജൂലൈ 27.സ്കൂൾതല ഗണിതശാസ്ത്രമേള ,വർക്ക് എക്സ്പീരിയൻസ് മേള തുടങ്ങിയവ സംഘടിപ്പിച്ചു.
അസംപ്ഷൻ ഹൈസ്കൂൾ സ്കൂൾതല ശാസ്ത്രമേളകൾ സംഘടിപ്പിച്ചു.ഇരുപത്തിയേഴാം തീയതി രാവിലെ മുതൽ പ്രവർത്തി പരിചയമുള്ള മത്സരങ്ങളും ഗണിതശാസ്ത്രമേള മത്സരങ്ങളും സംഘടിപ്പിച്ചു വിദ്യാർത്ഥികൾക്കായി ഉച്ചയ്ക്ക് ശേഷം വിദ്യാർഥികളുടെ ഉൽപ്പന്നങ്ങൾ കാണുന്നതിന് മറ്റു വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കി അതിനായി ഉച്ചയ്ക്ക് ശേഷം പ്രദർശനം സംഘടിപ്പിച്ചു വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളും ചാർട്ടുകൾ സ്കൂൾ വരാന്തയിൽ ക്രമീകരിച്ച് വിദ്യാർത്ഥികൾക്ക് കാണുന്നതിന് അവസരം ഒരുക്കി .സ്കൂൾ തല പ്രവർത്തി പരിചയം ഉള്ള പ്രസിഡണ്ട് ശ്രീ ബിജു ഇടയനാൽ ഉദ്ഘാടനം ചെയ്തു .
പുതുമയാർന്ന പ്രദർശനങ്ങളുമായി വിദ്യാർത്ഥികൾ
ഈ വർഷത്തെ സ്കൂൾതല ഗണിത ശാസ്ത്രമേളയിൽ വിദ്യാർത്ഥികൾ വ്യത്യസ്തങ്ങളായ മത്സരയിനങ്ങൾ അവതരിപ്പിച്ചു. പുതുമയാർന്ന ഇനങ്ങൾ വർക്ക് എക്സ്പീരിയൻസ് മേളയിലും വ്യത്യസ്തതയുള്ള ഇനങ്ങൾ ഗണിതശാസ്ത്രമേളയിലും കാണാൻ കഴിഞ്ഞു വിദ്യാവിദ്യാർത്ഥികളെ ക്ലാസ് തലത്തിൽ പ്രദർശനങ്ങൾ കാണുന്നതിന് അവസരം ഒരുക്കി എല്ലാ വിദ്യാർത്ഥികൾക്കും അതൊരു നവ്യ അനുഭവമായിരുന്നു.പ്രവർത്തി പരിചയം ശ്രീമതി നിമ്മി തോമസും ഗണിതശാസ്ത്രമേളയ്ക്ക് ഗണിതശാസ്ത്ര അധ്യാപകരും നേതൃത്വം നൽകി പങ്കെടുത്ത വിദ്യാർത്ഥികളെയും നേതൃത്വം നൽകിയ അധ്യാപകരെയും ഹെഡ്മാസ്റ്റർ ബിനു തോമസ് അഭിനന്ദിച്ചു.ഗണിതശാസ്ത്രമേളയിൽ വിദ്യാർത്ഥികളെ അഭിമുഖം ചെയ്താണ് വിവിധ ഇനങ്ങളിൽ വിജയികളെ കണ്ടെത്തിയത്.
വീഡിയോ കാണാം താഴെ click ചെയ്യൂ..
https://www.youtube.com/watch?v=FjGrUMkSygM
![](/images/thumb/9/95/15051_maths_24-5.jpg/360px-15051_maths_24-5.jpg)
![](/images/thumb/4/4f/15051_wor_experince_24.jpg/360px-15051_wor_experince_24.jpg)
![](/images/thumb/7/79/15051_maths_fair_24.jpg/360px-15051_maths_fair_24.jpg)
..
ജൂലൈ 29 .സ്കൂൾതല സയൻസ് മേളയും സോഷ്യൽ സയൻസ് മേളയും സംഘടിപ്പിച്ചു.
ജൂലൈ 29 .ശാസ്ത്രോത്സവത്തോടനുബന്ധിച്ച് സ്കൂൾതല സയൻസ് മേളയും,സോഷ്യൽ സയൻസ് മേളയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി വിവിധയിനം മത്സര പരിപാടികൾ സംഘടിപ്പിച്ചു. മത്സരയിനങ്ങളിൽ സിംഗിൾ ഇനങ്ങളും,ഗ്രൂപ്പിനങ്ങളും ഉൾപ്പെടുത്തിയിരുന്നു. മത്സരവിധി നിർണയത്തിനായി അധ്യാപകർ വിദ്യാർഥികളെ അഭിമുഖം ചെയ്തു.സോഷ്യൽ സയൻസ് മേളയിൽ സ്റ്റിൽ,വർക്കിംഗ് മോഡലുകൾ എന്നിവയിൽ മത്സരം പരിപാടികൾ നടന്നു .വിദ്യാർത്ഥിഗൾക്ക് മത്സര ഇനങ്ങൾ അവതരിപ്പിക്കുന്നതിന് പ്രത്യേകം സ്റ്റാളുകൾ അനുവദിച്ചു നൽകി .സോഷ്യൽ സയൻസ് ,സയൻസ് മേളകൾക്കുമായി പ്രത്യേകം പ്രത്യേകം സ്റ്റാളുകളാണ് അനുവദിച്ചു നൽകിയത്.രാവിലെ ഒമ്പതരയ്ക്ക് തുടങ്ങിയ മത്സര പരിപാടികൾ ഉച്ചയോടെ അവസാനിക്കുകയും ഉച്ചയ്ക്കുശേഷം ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിനുള്ള സമയവും ആയിരുന്നു.വിദ്യാർഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ കാണുന്നതിന് ക്ലാസ്സടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കി.പ്രവർത്തനങ്ങൾക്ക് ശാസ്ത്ര,സാമൂഹിക ശാസ്ത്ര അധ്യാപകർ നേതൃത്വം നൽകി .
വീഡിയോ കാണാം താഴെ click ചെയ്യൂ
https://www.youtube.com/watch?v=oQmz3F7SyMY&t=29s
![](/images/thumb/b/b9/15051_sciencr_fair_24.jpg/545px-15051_sciencr_fair_24.jpg)
![](/images/thumb/c/cc/15051_social_mela_24_%2C%2C.jpg/547px-15051_social_mela_24_%2C%2C.jpg)
..
![](/images/thumb/7/7f/15051_premchand_jayandi.jpg/360px-15051_premchand_jayandi.jpg)
പ്രേംചന്ദ് ജയന്തി ആചരിച്ചു.
പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പോസ്റ്റർ പ്രദർശനം, പ്രേംചന്ദ് പ്രൊഫൈൽ നിർമ്മാണം. ക്വിസ് മൽസരം തുടങ്ങിയവ സംഘടിപ്പിച്ചു. പ്രത്യേക പരിപാടിയിൽ ഹിന്ദി ക്ലബ്ബ് വിദ്യാർത്ഥികൾ പ്രേംചന്ദിനെക്കുറിച്ചുള്ള വിവരണം നൽകി. അദ്ദേഹത്തിൻ്റെ പ്രമുഖ രചനയായ ഗോദാൻ " എന്ന പുസ്തകത്തെക്കുറിച്ച് ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു പ്രവർത്തനങ്ങൾക്ക് ഹിന്ദി അധ്യാപകർ നേതൃത്വം നൽകി.
ആഗസ്റ്റ് 5.മുണ്ടക്കൈ ദുരിതബാധിതർക്കായി അനുസ്മരണം.
വയനാട് ജില്ലയിലെ ചൂരൽമല,മുണ്ടക്കൈ പ്രദേശങ്ങളിൽ അനുഭവപ്പെട്ട പ്രകൃതിദുരന്തങ്ങളിൽ ദുരിതം അനുഭവിക്കുന്ന ജനതയോട് അനുഭാവം പ്രകടിപ്പിച്ചു സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.അസംബ്ലിയിൽ മെഴുകുതിരി തെളിയിച്ച് ദുരിതത്തിൽ മരണപ്പെട്ടവർക്കായി മൗനമാചരിച്ചു.
![](/images/thumb/9/91/15051_wayanad_tragedy.jpg/547px-15051_wayanad_tragedy.jpg)
![](/images/thumb/3/3e/15051_assembly_45.jpg/546px-15051_assembly_45.jpg)
..
ആഗസ്റ്റ് 6 ,9 -സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.
![](/images/thumb/a/a9/15051_hiroshima_day_24.jpg/361px-15051_hiroshima_day_24.jpg)
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .സ്കൗട്ട് ആൻഡ് ഗൈഡ് എൻസിസി തുടങ്ങിയ സംഘടനകൾ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.യുദ്ധവിരുദ്ധ പ്രതിജ്ഞ,അസംബ്ലി,പോസ്റ്റർ നിർമ്മാണം മത്സരം ,സോഡാക്കോ കൊക്കുകൾ പറത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് വിവിധ സംഘടനകളുടെ അധ്യാപകർ നേതൃത്വം നൽകി.ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.വിദ്യാർത്ഥികൾക്കായി യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ സോഡാക്കോ കൊക്കുകൾ നിർമ്മിച്ചപറത്തുകയുണ്ടായി.സ്കൂളിന് സമീപമുള്ള ഒലിവ് മരത്തിന് സമീപം വിദ്യാർത്ഥികളെ അണിനിരത്തി ഹെഡ്മാസ്റ്റർ സമാധാന സന്ദേശം നൽകി............ വീഡിയോ കാണാം താഴെ click ചെയ്യൂ..
https://www.facebook.com/100057222319096/videos/473170992170219
ആഗസ്റ്റ് 7. "പാഥേയം " പ്രവർത്തനങ്ങൾക്ക് തുടക്കമായി.
![](/images/thumb/e/ee/15051_padheyam_24.jpg/360px-15051_padheyam_24.jpg)
അഗതിമന്ദിരത്തിൽ ഭക്ഷണം നൽകുന്ന പാഥേയം പ്രവർത്തനങ്ങൾക്ക് തുടക്കമായി.പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാം ബുധനാഴ്ചയും വിദ്യാർത്ഥികൾ അഗതി മന്ദിരത്തിൽ പൊതിച്ചോറ് ഭക്ഷണപ്പൊതി വിതരണം ചെയ്യും.മാസത്തിലെ എല്ലാ ബുധനാഴ്ചയും ക്ലാസ് അടിസ്ഥാനത്തിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നതിന് ക്രമീകരണമായി.വിദ്യാർത്ഥികൾ കൊണ്ടുവരുന്ന ഭക്ഷണസാധനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വൃദ്ധാമന്ദിരങ്ങളിലും മറ്റും എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്.ഇത് സ്കൂളിലെ കാരുണ്യ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്തു വരുന്നു.
ആഗസ്റ്റ് 13,14 :സ്കൂൾതല കലാമേള സ്റ്റേജ് മത്സരങ്ങൾ സംഘടിപ്പിച്ചു.
![](/images/thumb/0/02/15051_nadodi_24.jpg/150px-15051_nadodi_24.jpg)
സ്കൂൾതല കലാമേള സ്റ്റേജ് മത്സരങ്ങൾ സംഘടിപ്പിച്ചു .നേരത്തെ 8 9 10 ക്ലാസുകളിലെ വിദ്യാർത്ഥികളെ നാല് ഹൗസുകൾ ആക്കി തിരിച്ച് റിഗാലിയ,മെലോഡിയ , സിംഫണി, ഹാർമോണിയ എന്നീ നാല് പേരുകൾ നൽകിയിരുന്നു.'സ്കൂൾ കലാമേള മൂന്ന് വേദികളിൽ ആയി മാറ്റുരയ്ക്കും. ഓഗസ്റ്റ് 13 14 തീയതികളിലായി സംഘടിപ്പിക്കുന്ന "സർഗ്ഗ 2024" എന്ന പേര് നൽകിയ കലോത്സവത്തിന് പ്രധാന വേദി സർഗ്ഗലയം എന്നും രണ്ടും മൂന്നും വേദികൾക്ക് സർഗ്ഗതാളം സർഗ്ഗവസന്തം എന്നിങ്ങനെ പേരും നൽകി മത്സര പരിപാടികൾ നടത്തി.രാവിലെ ഒന്നാം ദിവസം സിംഗിൾ ഇനങ്ങൾ നടത്തുകയും തുടർന്നു ഉച്ചക്ക് ശേഷം ഗ്രൂപ്പിനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.രണ്ടാം നമ്പർ വേദിയിൽ സംസ്കൃതത്തിനായി മാറ്റിവെച്ചു.സ്കൂൾ കലാമേള മാനേജർ ഫാദർ തോമസ് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ശ്രീബിജു ഇടനാൾ അധ്യക്ഷത വഹിച്ചു.വിവിധ മത്സരങ്ങളിൽ വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ പരിശീലനങ്ങൾ നൽകി സബ്ജില്ലാ , ജില്ല തല മത്സരങ്ങളിലേക്ക് ഒരുക്കും.സബ്ജില്ലാതല മത്സരങ്ങളിൽ സ്ഥിരമായി മികവ് തെളിയിക്കുന്ന ഗ്രൂപ്പിനിങ്ങൾക്ക് പ്രത്യേക പരിഗണന നൽകി പരിശീലനം നൽകും.കഴിഞ്ഞവർഷം സബ്ജില്ലാതല കലോത്സവത്തിലും സംസ്കൃതോത്സവത്തിലും ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാരായിരുന്നു .പ്രവർത്തനങ്ങൾക്ക് സ്കൂളിലെ സംഗീത അധ്യാപികയായ ശ്രീമതി ഗീതി റോസ് നേതൃത്വം നൽകി ........കൂടുതൽ കലോൽസവ ചിത്രങ്ങൾ..
വീഡിയോ കാണാം താഴെ click ചെയ്യൂ..
https://www.facebook.com/100057222319096/videos/425933099826908
![](/images/thumb/f/f9/15051_kalolsavam_24%2C_1.jpg/548px-15051_kalolsavam_24%2C_1.jpg)
![](/images/thumb/5/51/15051_margam_kali_24.jpg/547px-15051_margam_kali_24.jpg)
മാർഗംകളി വീഡിയോ കാണാം താഴെ click
![](/images/thumb/b/b7/15051_independance_day_24.jpg/172px-15051_independance_day_24.jpg)
https://www.facebook.com/100057222319096/videos/pcb.1019251073325627/785436647002485
ആഗസ്റ്റ് 15.സ്വാതന്ത്രദിനം ആചരിച്ചു.
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം വളരെ പ്രാധാന്യത്തോടെ തന്നെ ആചരിച്ചു.വയനാട് ജില്ലയിലെ മുണ്ടക്കൈ ,ചൂരൽമല പ്രദേശങ്ങളിലെ ഉരുൾപൊട്ടലിനെ തുടർന്ന് വലിയ ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു.രാവിലെ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ദേശീയപതാക ഉയർത്തി.യുപി സ്കൂളും ഹൈസ്കൂളും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത് .സാമൂഹ്യശാസ്ത്ര അധ്യാപകനായ ശ്രീ ഷാജി ജോസഫ് സാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദിനാചരണത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് ,ജെ ആർ സി,എൻസിസി തുടങ്ങിയ സംഘടനകൾ യൂണിഫോമിൽ അണിനിരന്നു.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ തലേദിവസം നഗര മധ്യത്തിലുള്ള ഗാന്ധി പ്രതിമ ശുചിയാക്കുകയും പുഷ്പങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.ആഗസ്റ്റ് 15 ആം തീയതി സ്കൂളിൽ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ സർവ്വമത പ്രാർത്ഥനയും ട്രൂപ് മീറ്റിഗും സംഘടിപ്പിച്ചു .പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകർ നേതൃത്വം നൽകി.
ആഗസ്റ്റ് 16.ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.
![](/images/thumb/6/68/15051_preliminary.jpg/360px-15051_preliminary.jpg)
എട്ടാം ക്ലാസ് കാർക്കുള്ള ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു . രാവിലെ 9.30 മുതൽ 3 മണി വരെ വിദ്യാർഥികൾക്കും ,മൂന്നുമണി മുതൽ 4.45 വരെ രക്ഷിതാക്കൾക്കും പരിശീലനം നൽകി .പരിശീലന പരിപാടികൾക്ക് കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി ജിൻഷ ടീച്ചർ നേതൃത്വം നൽകി.ഈ വർഷം എൻട്രൻസ് പരീക്ഷയിലൂടെ പ്രവേശനം നേടിയ 41 വിദ്യാർഥികൾക്കാണ് പരിശീല പരിപാടികൾ സംഘടിപ്പിച്ചത് .പരിശീലനത്തിൽ ഗെയിമുകൾ ,സ്ക്രാച്ച് പ്രോഗ്രാം, ആനിമേഷൻ തുടങ്ങിയ പ്രോഗ്രാമുകൾ വിദ്യാർഥികളെ പരിചയപ്പെടുത്തി.ലിറ്റിൽ കൈറ്റിനെകുറിച്ചുള്ള പ്രാഥമിക ധാരണ നൽകുകയായിരുന്നു പ്രീമിനറി ക്യാമ്പിന്റെ ഉദ്ദേശം. ക്യാമ്പ് ,ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ശ്രീ വി എം ജോയ് കൈറ്റ് മിസ്ട്രസ് ശ്രീമതി ജസ്ന ജോസ് തുടങ്ങിയവർ പ്രവർത്തനങ്ങളിൽ സഹകരിച്ചു.വിദ്യാർത്ഥികളെ സംബന്ധിച്ച് പരിശീലനം ഒരു നൂതന അനുഭവമായിരുന്നു.ഈ വർഷം മുതലാണ് പ്രിലിമിനറി ക്യാമ്പിൽ രക്ഷിതാക്കൾക്ക് കൂടി പരിശീലനം നൽകിയത്.
ചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു .
![](/images/thumb/2/2f/15051_karshaka_dinam_24.jpg/360px-15051_karshaka_dinam_24.jpg)
കർഷക ദിനത്തോടനുബന്ധിച്ച് അസംപ്ഷൻ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ക്ലാസ് തലത്തിൽ ചുമർപത്ര നിർമ്മാണം മത്സരമായി നടത്തി.അതിൽ പഴഞ്ചൊല്ല് ,കൃഷി കവിതകൾ,നാടൻ പാട്ടുകൾ,കഥകൾ,കാർഷിക വൃത്തിയെക്കുറിച്ചുള്ള ലേഖനങ്ങൾ മുതലായവ ചേർക്കാം.മികച്ച ചുമർ പത്രങ്ങൾ നിർമ്മിക്കുന്ന ക്ലാസുകൾക്ക് സമ്മാനങ്ങൾ നൽകുന്നതാണ്.വലിയ ചാർട്ട് പേപ്പറിൽ കവിതകളും ലേഖനങ്ങളും നാടൻപാട്ടുകളും മറ്റും എഴുതിയോ ഒട്ടിച്ചോ ചേർക്കാവുന്നതാണ്.പിന്നീട് ഇവ എല്ലാ വിദ്യാർത്ഥികൾക്കും കാണുന്നതിനായി സ്കൂൾ വരാന്തയിൽ പ്രദർശിപ്പിച്ചു .പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം കലാസാഹിത്യ വേദി ക്ലബ്ബ് നേതൃത്വം നൽകി. ദിനാചരണവുമായി ബന്ധപ്പെട്ട് ക്ലസ്സുകളിൽ വീഡിയോ പ്രദർനവും നടന്നു. .........കൂടുതൽ വിവരങ്ങൾ,ചിത്രങ്ങൾ കാണാം.
ആഗസ്റ്റ് 21.സ്കൂൾ സ്പോർട്സ് സംഘടിപ്പിച്ചു.
![](/images/thumb/c/cf/15051_light.jpg/360px-15051_light.jpg)
ആഗസ്റ്റ് 21. അസംപ്ഷൻ ഹൈസ്കൂളിലെ ഈ വർഷത്തെ സ്കൂൾ സ്പോർട്സ് വിപുലമായ രീതിയിൽ ആഘോഷിച്ചു.കൽപ്പറ്റ സിന്തറ്റിക് സ്റ്റേഡിയത്തിൽ വച്ചാണ് സ്പോർട്സ് മേള അരങ്ങേറിയത്.വിദ്യാർത്ഥികളെ നാലു ഹൗസുകളായി തിരിച്ചു. ഹൗസ് അടിസ്ഥാനത്തിൽ ആയിരുന്നു മത്സര പരിപാടിയും.ഏകദേശം 400 ഓളം വിദ്യാർത്ഥികൾ വിവിധ ഇനം മത്സരങ്ങളിൽ പങ്കെടുത്തു.രാവിലെ 9.30 ന് സ്കൂൾമാനേജർ റവ. ഫാദർ തോമസ് മണിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ബിനു തോമസ് പതാക ഉയർത്തി.പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടനാൾ സ്പോർട്സ് ദീപശിഖ തെളിയിച്ചു,തുടർന്ന് എൻസിസി യുടെ നേതൃത്വത്തിൽ പരേഡ് സംഘടിപ്പിച്ചു.പരേഡിൽ വിദ്യാർത്ഥികൾ ഹൗസ് അടിസ്ഥാനത്തിൽ അണിചേർന്നു.അധ്യാപകർ വിവിധ മത്സര പരിപാടികൾക്ക് നേതൃത്വം നൽകി......കൂടുതൽ വായിക്കാം..
സെപ്റ്റംമ്പർ 5.അധ്യാപകരെ ആദരിച്ചു.
അധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ അധ്യാപകരെ ആദരിച്ചു.പ്രത്യേകമായ ആഘോഷ പരിപാടികൾ ഇല്ലാതെയാണ് ഈ വർഷത്തെ അധ്യാപകദിന ആചരണം സംഘടിപ്പിച്ചത്.വയനാട് ജില്ലയിലെ ചൂരൽ മലയിലുണ്ടായ പ്രകൃതി ദുരന്തത്തെ മുൻനിർത്തി വലിയ രീതിയിലുള്ള ആഘോഷ പരിപാടികളൊന്നും പ്ലാൻ ചെയ്യാത്തതിനാൽ വിദ്യാർഥികൾ അധ്യാപകർക്ക് ആശംസ കാർഡുകളും പൂച്ചെണ്ടുകളും നൽകി ആദരിച്ചു.വിദ്യാർത്ഥികൾ ക്ലാസ് തലത്തിലും അധ്യാപകരെ ആദരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
![](/images/thumb/9/91/15051_teachers_day_24_b.jpg/355px-15051_teachers_day_24_b.jpg)
![](/images/thumb/a/aa/15051_teachers_day_24.jpg/365px-15051_teachers_day_24.jpg)
![](/images/thumb/8/84/15051_teachers_day_24_s.jpg/364px-15051_teachers_day_24_s.jpg)
..
![](/images/thumb/8/87/15051_onam24.jpg/358px-15051_onam24.jpg)
ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.
ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ചെറിയതോതിൽ മാത്രമാണ് ആഘോഷങ്ങളില്ലാതെ സംഘടിപ്പിച്ചത് .അസംബ്ലിയിൽ വച്ച് ഓണപ്പാട്ട് പാടുകയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ഓണപ്പൂക്കളം ഇടുകയും ചെയ്തു.
സെപ്റ്റംമ്പർ 13.ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവം സ്വാഗതസംഘം.
![](/images/thumb/2/20/15051_SASTHROLSAV_46.jpg/357px-15051_SASTHROLSAV_46.jpg)
സുൽത്താൻബത്തേരി ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ സംഘാടനത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു. ബത്തേരി അസംപ്ഷൻ സ്കൂളിലാണ് യോഗം നടന്നത്. ഒക്ടോബർപത്ത്, 11 തീയതികളിലായി ശാസ്ത്ര-പ്രവൃത്തിപരിചയ-ഐ.ടി. മേളകൾ അസംപ്ഷൻ സ്കൂളിലും, സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര മേളകൾ ബീനാച്ചി ഗവ. ഹൈസ്കൂളിലും നടക്കും.നഗരസഭാ അധ്യക്ഷൻ ടി.കെ. രമേഷ് ചെയർമാനും എ.ഇ.ഒ.ഷിജിത ജനറൽ കൺവീനറുമായ 150 അംഗ സ്വാഗതസംഘമാണ് രൂപവത്കരിച്ചത്. നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്ഥിരംസമിതി ചെയർമാൻടോം ജോസ് അധ്യക്ഷതവഹിച്ചു. റ്റിജി ചെറുതോട്ടിൽ, കെ. റഷീദ്,ഷാമില ജുനൈസ്, സി.കെ. ആരിഫ്, ബിനു തോമസ്, ടി.ജി. സജി,സ്റ്റാൻലി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
മേളകൾ നടക്കുന്ന സ്ഥലങ്ങൾ.
ഒക്ടോബർ 10, 11 തീയതികളിലായി ശാസ്ത്ര-പ്രവൃത്തിപരിചയ-ഐ.ടി. മേളകൾ അസംപ്ഷൻ സ്കൂളിലും, മൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര മേളകൾ ബീനാച്ചി ഗവ. ഹൈസ്കൂളിലും നടക്കും.
സെപ്റ്റംമ്പർ 25,26,27,പഠനനിലവാരം അവലോകനം; പിടിഎ മീറ്റിങ്ങുകൾ സംഘടിപ്പിച്ചു
.ഓണപ്പരീക്ഷയെ തുടർന്ന് വിദ്യാർത്ഥികളുടെ പഠനനിലവാരം അവലോകനം ചെയ്യുന്നതിനായി പിടിഎ മീറ്റിങ്ങുകൾ സംഘടിപിച്ചു.8 9 10 ക്ലാസുകൾക്കായി പ്രത്യേകം പ്രത്യേകം ദിവസങ്ങളിലാണ് പിടിഎ മീറ്റിങ്ങുകൾ സംഘടിപ്പിച്ചത്.ആദ്യം പത്താം ക്ലാസിലെ 6 ഡിവിഷനുകൾക്കും തുടർന്നുള്ള ദിവസങ്ങളിൽ ഒമ്പതാം ക്ലാസിലെയും എട്ടാം ക്ലാസിലെയും ക്ലാസ് പിടിഎകൾ പ്രത്യേകം പ്രത്യേകമായി സംഘടിപ്പിച്ചു. മീറ്റിങ്ങിൽ രക്ഷിതാക്കൾക്ക് അധ്യാപകരെ പ്രത്യേകമായി കാണുന്നതിനും വിദ്യാർത്ഥികളുടെ പഠനനിലവാരം അന്വേഷിച്ചറിയുന്നതിനും അവസരം ലഭിക്കുന്നു പത്താം ക്ലാസിലെ പിടിഎ മീറ്റിംഗ് ഇരുപത്തിയഞ്ചാം തീയതിയിലും ,ഒമ്പതാം ക്ലാസിലെ പിടിഎ മീറ്റിംഗ് 26 തീയതിയും ,എട്ടാം ക്ലാസിന്റെ പിടിഎ മീറ്റിംഗ് 27 തീയതിയുമാണ് നടത്തിയത്.രക്ഷിതാക്കളുടെ യോഗത്തിൽ പ്രധാന അധ്യാപകൻ എല്ലാ ക്ലാസുകളിലും സന്ദർശനം നടത്തി രക്ഷിതാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു .
![](/images/thumb/4/4f/15051_hm_addressing_44.jpg/368px-15051_hm_addressing_44.jpg)
![](/images/thumb/0/02/15051_pta_meet88.jpg/366px-15051_pta_meet88.jpg)
![](/images/thumb/1/16/15051_teachers_address_8.jpg/350px-15051_teachers_address_8.jpg)
..
സെപ്റ്റംമ്പർ 27.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ ഗ്രോബാഗുകൾ തയ്യാറാക്കി .
![](/images/thumb/5/54/15051_grow_bag_3.jpg/360px-15051_grow_bag_3.jpg)
വിഷരഹിത പച്ചക്കറികൾലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ പച്ചക്കറി തോട്ടം നട്ടുപിടിപ്പിക്കും.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഗ്രോബാഗുകൾ സംഘടിപ്പിക്കുകയും അതിൽ മണ്ണും വളവും നിറച്ച് പയർ ,വെണ്ട ,തക്കാളി, വഴുതന മുതലായ പച്ചക്കറികൾ നട്ടുപിടിപ്പിക്കും.ഇവയുടെ സംരക്ഷണവും സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ ഏറ്റെടുക്കും.സ്കൗട്ട് ഗൈഡ് അധ്യാപകർ വിദ്യാർഥികൾക്ക് പച്ചക്കറി തോട്ട സംരക്ഷണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.ഗ്രോ ബാഗിൽ തൈ നടുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ നിർവഹിച്ചു.
![](/images/thumb/0/01/15051_muhsin_4.jpg/80px-15051_muhsin_4.jpg)
സംസ്ഥാന സയൻസ് സെമിനാറിൽ പങ്കെടുക്കാൻ മുഹസിൻ.
ഈ വർഷത്ത സംസ്ഥാനതല സയൻസ് സെമിനാറിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ മുഹമ്മദ് മുഹസിന് അനവസരം ലഭിച്ചു. ജില്ലാ തല മൽസരത്തിൽ മികവ് നേടിയതിനെ തുടർന്നാണ് സംസ്ഥാന തലത്തിലേക്ക് അവസരം ലഭിച്ചത്.നേരത്തെ ജില്ലാതല നേരത്തെ ജില്ലാതലത്തിൽ നടത്തിയ മത്സരത്തിൽ മുഹമ്മദ് മുഹ്സിൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
![](/images/thumb/3/32/15051_save_plastic..jpg/246px-15051_save_plastic..jpg)
സെപ്റ്റംമ്പർ 28.ലവ് പ്ലാസ്റ്റിക് പരിപാടി,സ്കൂളിന് പങ്കാളിത്തം
മാതൃഭൂമി ദിനപത്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന "ലവ്പ്ലാസ്റ്റിക് "പരിപാടിയുടെ ഭാഗമായി അസംപ്ഷൻ ഹൈസ്കൂളിന്റെ സീറോ വേസ്റ്റ് ആശയം അവതരിപ്പിച്ചു .പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം കുറയ്ക്കുക പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്തെടുക്കുക അതിലൂടെ പരിസ്ഥിതി മലിനീകരണം തടയുകയും മണ്ണിനെയും ജലത്തെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ലവ് പ്ലാസ്റ്റിക് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.സെമിനാറിൽ സ്കൂളിലെ എക്കോ ക്ലബ്ബിന്റെ കോഡിനേറ്ററും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ ഷാജി ജോസഫ് സ്കൂളിന്റെ 'സീറോ വേസ്റ്റ് 'ആശയം ചടങ്ങിൽ അവതരിപ്പിച്ചു.
ഒക്ടോബർ 2.ഗാന്ധി ജയന്തി ദിനം ആചരിച്ചു .
![](/images/thumb/8/8c/15051_gandhiji_786.jpg/170px-15051_gandhiji_786.jpg)
![](/images/thumb/d/d2/15051_gandhi_dinam_v.jpg/360px-15051_gandhi_dinam_v.jpg)
ഒക്ടോബർ 2. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.സുൽത്താൻബത്തേരി അസംഷൻ ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുടെ നേതൃത്വത്തിൽ നഗര മധ്യത്തിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും രഘുപതി രാഘവ രാജാറാം ഗാനമാലപിക്കുകയും ചെയ്തു. പ്രധാന അധ്യാപകൻ ശ്രീ ബിനു തോമസ് , ശ്രീ.ഷാജി ജോസഫ് ,ശ്രീമതി. ജീന അഗസ്റ്റിൽ, ശ്രീമതി ദീപ്തി ജോസഫ് ,ശ്രീമതി നെസ്സി ജോസഫ് എന്നിവർ,ഗാന്ധി ജയന്തി സന്ദേശറാലിക്ക് നേതൃത്വം നല്കി .പോലീസ് ഡിപ്പാർട്ട്മെൻ്റിൻ്റ സജീവ സഹരണം ഉണ്ടായിരുന്നു. ട്രാഫിക് നിയന്ത്രണത്തിലും കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ നൽകുന്നതിലും സജീവ ശ്രദ്ധ ഉണ്ടായിരുന്നു.തുടർന്ന് സാംസ്കാരിക -ചരിത്ര പ്രാധാന്യമുള്ള ജൈന ക്ഷേത്രം സന്ദർശിക്കുകയും ശിലാലിഖിതങ്ങളെക്കുറിച്ചും ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യത്തെ കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.പിന്നീട് സ്കൂൾ അങ്കണത്തിൽ എത്തി സ്കൂളുംപരിസരവും വൃത്തിയാക്കുകയും, പച്ചക്കറി തോട്ടത്തിന്റെ പരിപാലത്തിൽ ഏർപ്പെടുകയും ചെയ്തു .വിവിധ സ്കൗട്ട് ഗൈഡ് കളികൾക്ക് ശേഷം കുട്ടികൾക്ക്ലഘു ഭക്ഷണം നൽകി. സ്കൗട്ട് ആൻ്റ് ഗൈഡ് അധ്യാപകരായ ശ്രീ.ഷാജി ജോസഫ് ശ്രീമതി ജീന അഗസ്റ്റിൻ ,ശ്രീമതി ദീപ്തി ജോസഫ് ,ശ്രീമതി നെസ്സി ജോസഫ്എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഒക്ടോബർ 7.സ്കൂൾ ശാസ്ത്രോത്സവ ലോഗോ പ്രകാശനം ചെയ്തു.
![](/images/thumb/a/ac/15051_logo.jpg/360px-15051_logo.jpg)
2024-25 വർഷത്തെ ബത്തേരി സബ്ജില്ല സ്കൂൾ ശാസ്ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.ഏഴാം തീയതി അസംപ്ഷൻ സ്കൂളിൽ വെച്ച് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ബത്തേരി മുനിസിപ്പൽ ചെയർമാൻ ശ്രീ ടി കെ രമേശ് ശാസ്ത്രോത്സവ ലോഗോ പ്രകാശനം ചെയ്തു.ചടങ്ങിൽ ബത്തേരി മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീടോം ജോസ് അധ്യക്ഷനായിരുന്നു.മുനിസിപ്പൽ വാർഡ് പ്രതിനിധികൾ ,നെന്മേനി പഞ്ചായത്ത് വാർഡ് പ്രതിനിധികൾ, ബത്തേരി എ. ഇ. ഒ.അസംപ്ഷൻ സ്കൂൾ ഹെഡ്മാസ്റ്റർമാർ,ബീനാച്ചി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ,മേളയുടെ കൺവീനർമാർ,അസംപ്ഷൻ സ്കൂൾ അധ്യാപക പ്രതിനിധികൾ ,ബീനാച്ചി ഹൈസ്കൂളിൽ നിന്നുള്ള അധ്യാപക പ്രതിനിധികൾ,വിവിധ കമ്മിറ്റി കൺവീനർമാർ തുടങ്ങിയവർ സംബന്ധിച്ചു. അസംപ്ഷൻ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് മുഹസിനാണ് ലോഗോ ഡിസൈൻ ചെയ്തത്.ചടങ്ങിൽ വിവിധ കമ്മിറ്റി കൺവീനർമാർ മേളയുടെ ഒരുക്കങ്ങൾ സംബന്ധിച്ച് വിവരങ്ങൾ യോഗത്തെ ധരിപ്പിച്ചു .ഈ വർഷത്തെ ബത്തേരി സബ് ജില്ലാസ്കൂൾ ശാസ്ത്രമേള ബത്തേരി അസംപ്ഷൻ സ്കൂളിലും ബീനാച്ചി സ്ക്കൂളിലിലുമാണ് നടക്കുന്നത്.
പോക്സോ ബോധവൽകരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.
![](/images/thumb/1/13/15051_pocso_class.jpg/360px-15051_pocso_class.jpg)
ഒക്ടോബർ 8 .ബത്തേരി അസംപ്ഷൻ സ്കൂളിൽ പോക്സോ ബോധവൽകരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. വിട്ടാർത്ഥികളെ ചതിക്കുഴികളിൽ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ പോക്സോ ബോധവൽകരണ ക്ലസ്സുകൾ സംഘടിപ്പിച്ചത്. ക്ലാസ്സുകളുടെ ഭാഗമായി വിദഗ്ധരുടെ ക്ലാസ്സുകൾ എല്ലാ ക്ലാസ്സിലും പ്രോജക്ടറിൽ പ്രദർശിപ്പിച്ചു. വീഡിയോകളോടെപ്പം അധ്യാപകൻ ആവശ്യമായ വിശദീകരണവും നൽകി.വിദ്യാർത്ഥികൾ സമൂഹത്തിൽ അനവധി ചൂഷണങ്ങൾക്ക് വിധേയരാവാറുണ്ട്. ഇതിനെതിരെ കൂട്ടായ പ്രയത്നം ആവശ്യമാണ്. സൂഹത്തിൽ മദ്യം മയക്കുമരുന്നു ലോബികളും സജീവമാണ്. പ്രലോഭനങ്ങളിൽപെടുത്തി ചൂഷണം ചെയ്യുന്നതിനെതിരെ മാതാപിതാക്കളും ജാഗരൂഗരായിരിക്കണം. കെണിയിൽപെട്ടു പോവുന്നവർക്കു ശരിയായ കൗൺസിലിംഗ് സംവിധാവും ഉണ്ടാവണം.
ഒക്ടോബർ 9.ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു.
![](/images/thumb/c/c6/15051_scool_camp_ina.jpg/360px-15051_scool_camp_ina.jpg)
2023 -26 ബാച്ച് ഒമ്പതാം ക്ലാസുകാർക്കുള്ള സ്കൂൾ ക്യാമ്പ് ഐടി ലാബിൽ വച്ച് സംഘടിപ്പിച്ചു.ഓടപ്പള്ളം ഹൈസ്കൂൾ കൈറ്റ് മാസ്റ്റർ ശ്രീ ദാവൂദ് .പിടി ക്ലാസുകൾക്ക് നേതൃത്വം നൽകി.രാവിലെ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബി നു തോമസ് സ്കൂൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ശ്രീമതി,കൈറ്റ് മാസ്റ്റർ ശ്രീ വി എം ജോയ്,കൈറ്റ് മിസ്ട്രസ് ശ്രീമതി ജസ്ന ജോസ് തുടങ്ങിയവർ സംബന്ധിച്ചു.39 കുട്ടികളാണ് ക്ലാസിൽ പങ്കെടുത്തത്.അനിമേഷൻ സ്ക്രാച്ച് മുതലായ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചുകൊണ്ടാണ് ക്ലാസ് നടത്തിയത്.സ്കൂൾ ക്യാമ്പിൽ മികവ് പുലർത്തുന്ന നാല് വിദ്യാർഥികളെ ആനിമേഷൻ വിഭാഗത്തിലും സ്ക്രാച്ച് വിഭാഗത്തിലും സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തയ്ക്കും.ക്യാമ്പ് രാവിലെ 10 മണിക്ക് ആരംഭിച്ചു വൈകിട്ട് നാലുമണിക്ക് സമാപിച്ചു.സ്കൂളിലെ കൈറ്റ് അധ്യാപകർ ലിറ്റിൽ ആവശ്യമായ സഹകരണം നൽകി.വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണവും ചായയും നൽകി.
ഒക്ടോബർ 10.ലോക കാഴ്ചദിനം ആചരിച്ചു.
അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻ ബത്തേരിയിൽ ദേശീയ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി വയനാട് ജില്ല മെഡിക്കൽ ഓഫീസ് സംഘടിപ്പിക്കുന്ന നേത്രപരിപാലന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. "കുട്ടികളെ നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക" എന്നതാണ് ഈ വർഷത്തെലോക കാഴ്ച ദിനത്തിൻ്റെ സന്ദേശം .കണ്ണുകളെ സംരക്ഷിക്കുക കാഴ്ച മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് വിദഗ്ധർ ക്ലാസുകൾ സംഘടിപ്പിച്ചു.അമിതമായ മൊബൈൽ ഉപയോഗം തുടങ്ങിയ കണ്ണുകളെ ബാധിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകി.ചടങ്ങ് ചെയർമാൻ ടി കെ രമേഷ് ഉദ്ഘാടനം ചെയ്തു.മുൻസിപ്പൽ വാർഡ് പ്രതിനിധികൾ ,ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ,ഹെൽത്ത് ഡിപ്പാർട്ട്മെന്റിലെ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു. നേത്രസംരക്ഷണ പരിപാടിയുടെ ഭാഗമായി പോസ്റ്റർ രചനാ മൽസങ്ങൾ, ബോധവൽക്കരണ ക്ലാസ്സുകൾ നേത്ര പരിശോധന ക്യാമ്പുകൾ മുതലായവ സംഘടിപ്പിക്കും......കൂടുതൽ
![](/images/thumb/0/06/15051_kazhcha_audience.jpg/547px-15051_kazhcha_audience.jpg)
![](/images/thumb/d/db/15051_kazhcha_dinam.jpg/547px-15051_kazhcha_dinam.jpg)
..
ലോക കാഴ്ചദിന പോസ്റ്റർ രചനാ മൽസരം; അസംപ്ഷൻ ഹൈസ്കൂളിലെ ഏഞ്ചൽ മരിയ സാബുവിന് രണ്ടാം സ്ഥാനം
ലോക കാഴ്ചദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പോസ്റ്റർ രചനമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാംസ്ഥാനം കൽപ്പറ്റ എൻ എസ് എസ് ഹൈസ്കൂളിലെ കെ. റസാന ഫാത്തിമയും രണ്ടാംസ്ഥാനം ബത്തേരി അസംപ്ഷൻ ഹൈസ്കൂളിലെ ഏഞ്ചൽ മരിയ സാബുവും മൂന്നാം സ്ഥാനം പുൽപ്പള്ളി വിജയ ഹൈസ്കൂളിലെ ഷോൺക്രിസ്റ്റോ ജെയിംസും നേടി. വിജയികൾക്ക് ലോകകാഴ്ച ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനവേദിയായിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഒക്ടോബർ 14.ബത്തേരി സബ്ജില്ലാ സ്കൂൾ ശാസ്ത്രമേളക്ക് തുടക്കമായി.
![](/images/thumb/7/72/15051_trophy_b.jpg/296px-15051_trophy_b.jpg)
![](/images/thumb/3/36/15051_net.jpg/360px-15051_net.jpg)
ഒക്ടോബർ 14, 15 സുൽത്താൻ ബത്തേരി സബ്ജില്ലാ സ്ക്കൂൾ ശാസ്ത്ര,ഗണിതശാസ്ത്ര പ്രവൃത്തി പരിചയ ,ഐ.ടി. മേളകൾക്ക് തുടക്കമായി. രണ്ടു ദിവസമായി നടക്കുന്ന മേളയിൽ പ്രവർത്തിപരിചയ, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ ടി മേളകൾ അസംപ്ഷൻ സ്കൂളിലും,ഗണിതശാസ്ത്ര മേള ഗവൺമെൻറ് ഹൈസ്കൂൾ ബീനാച്ചിയിലും സംഘടിപ്പിക്കും. ഇതിൽ ആദ്യദിനം പ്രവർത്തിപരിചയ മേളയും, രണ്ടാംദിനം ശസ്ത്ര മേളയും സംഘടിപ്പിക്കും. ഐ ടി മേള രണ്ടു ദിവസമായാണ് സംഘടിപ്പിക്കുന്നത്.സബ്ജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര ഐടി പ്രവർത്തി പരിചയമേളകളുടെ ഉദ്ഘാടനം 14-ാം തീയതി രാവിലെ 10 30 ന് ഗവൺമെൻറ് ഹൈസ്കൂൾ ബീനാച്ചിയിൽ വച്ച് സംഘടിപ്പിച്ചു.ഉദ്ഘാടനം ബഹുമാനപ്പെട്ട ബത്തേരി മുനിസിപ്പൽ ചെയർമാൻ ശ്രീ.ടി കെ രമേഷ് നിർവഹിച്ചു.മേളയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച പ്രവർത്തനങ്ങൾ ആരംഭിച്ചു ..........കൂടുതൽ വായിക്കാം.
ഒക്ടോബർ 15.രണ്ടു ദിവസമായി നടന്നുവന്ന ബത്തേരി സബ്ജില്ലാ സ്കൂൾ ശാസ്ത്രമേളയ്ക്ക് സമാപനം.
![](/images/thumb/f/fc/15051_CHAIRMAN.jpg/362px-15051_CHAIRMAN.jpg)
സബ് ജില്ലാ ശാസ്ത്രമേള സമാപിച്ചു. ഹൈസ്കൂളിലും ബീനാച്ചി ഹൈസ്കൂളിലും സംയുക്തമായാണ് ശാസ്ത്രമേള സംഘടിപ്പിച്ചത്.ശാസ്ത്രമേള ഐടി മേള വർക്ക് എക്സ്പീരിയൻസ് മേള തുടങ്ങിയവ അസം ഹൈസ്കൂളിലും,സമൂഹം ശാസ്ത്രമേള,ഗണിതശാസ്ത്രമേള തുടങ്ങിയവ ബീനാച്ചി ഹൈസ്കൂളിലുമായാണ് സംഘടിപ്പിച്ചത്.മേലെ ഉദ്ഘാടന ചടങ്ങ് ബീനാച്ചി ഹൈസ്കൂളിലും സമാപന സമ്മേളനം ഹൈസ്കൂളിലും ആയാണ് നടത്തിയത്.സമാപന സമ്മേളനംമുനിസിപ്പൽ ചെയർമാൻ ശ്രീ പി കെ രമേശ് ഉദ്ഘാടനം ചെയ്തു.ബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു.സമാപന സമ്മേളനത്തിൽ വച്ച് വിവിധ മേളകളുടെ ചാമ്പ്യൻഷിപ്പുകൾ വിതരണം ചെയ്തു.ഗണിത മേളയിൽ അസം ഹൈസ്കൂൾ ഓവറാൾ ചാമ്പ്യന്മാരായി.ഐടി മേളയിലും സ്കൂൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി.സമാപന ചടങ്ങിൽ മുൻസിപ്പൽ വാർഡ് മെമ്പർമാർ ഹെഡ്മാസ്റ്റർമാർ മേള കൺവീനർമാർ,സംഘടനാ പ്രതിനിധികൾ പിടിഎ, എം പി ടി എ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.
ബത്തേരി ഉപജില്ല ഗണിത ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ ചാമ്പ്യന്മാരായി.
![](/images/thumb/d/d9/15051_OVERALL_76.jpg/362px-15051_OVERALL_76.jpg)
'2024- 25 വർഷത്തെ സുൽത്താൻബത്തേരി ഉപജില്ല ഗണിതശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻബത്തേരി മികച്ച പോയിന്റുകൾ നേടി ഓവറോൾ ചാമ്പ്യന്മാരായി.ആകെയുള്ള 12 ഇനങ്ങളിൽ 8 എണ്ണത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും രണ്ടിനങ്ങൾക്ക് രണ്ടാം സ്ഥാനവും എ ഗ്രേഡും രണ്ടിനങ്ങൾക്ക് മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. 10 ഇനങ്ങൾ ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു. 108 പോയിന്റോടുകൂടി സബ്ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു.വിദ്യാർത്ഥികളുടെ പരിശീലനത്തിനും പഠനത്തിനും സ്കൂളിലെ ഗണിത അധ്യാപകർ മേൽനോട്ടം വഹിച്ചു.കഴിഞ്ഞവർഷം സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു. നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും മത്സരത്തിൽ പങ്കെടുക്കുന്നതിന് പരിശീലനം നൽകിയ അധ്യാപകരെയും പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു.
ഒക്ടോബർ 15.ബത്തേരി ഉപജില്ല സ്കൂൾ ഐടി മേള; ഹൈസ്കൂളിന് മികവ്.
![](/images/thumb/8/8a/15051_MUHSIN.jpg/362px-15051_MUHSIN.jpg)
ഒൿടോബർ 14 15 തീയതികളിലായി നടന്നുവന്ന ബത്തേരി സബ്ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐടി വിഭാഗത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ് .വ്യത്യസ്ത വിഭാഗങ്ങളിലായി ആകെ 32 പോയിന്റുകൾ നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്ജില്ല ഐടി ഓവറോൾ ചാമ്പ്യന്മാരായി .ഐടി പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ് തുടങ്ങിയവയ്ക്ക് ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ചു.അസംഅസംപ്ഷൻ സ്കൂളിലെ ഐടി ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്.മേളയുടെ പ്രവർത്തനങ്ങൾക്ക്ജില്ലയിലുള്ള കൈറ്റ് അധ്യാപകരുടെമേൽനോട്ടം ഉണ്ടായിരുന്നു.
![](/images/thumb/2/23/15051_muhsin_0.jpg/144px-15051_muhsin_0.jpg)
ശാസ്ത്രമേള ലോഗോ രൂപകൽപന: മുഹസിന് അംഗീകാരം
2024-25 വർഷത്തെ ബത്തേരി സബ്ജില്ലാ ശാസ്ത്രമേള ലോഗോ ഡിസൈൻ മൽസരത്തിൽ അസംപ്ഷൻ സ്കൂളിലെ മുഹമ്മദ് മുഹസിന് അംഗീകാരം. നേരത്തേ ശാസ്ത്രമേളക്കായി വിദ്യാർത്ഥികളിൽ നിന്നും ലോഗോ ക്ഷണിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ജില്ലാ കലാമേളയിലും മുഹസിൻ്റെ ലോഗോ തിരഞ്ഞെടുത്തിരുന്നു. മുഹസിനെ സമാപന സമ്മേളനത്തിൽ ക്യാഷ് പ്രൈസ് നൽകി ആദരിച്ചു.
ഒൿടോബർ 24.ഐക്യരാഷ്ട്രസഭ സ്ഥാപന ദിനം.
![](/images/thumb/7/70/15051_united_nations_2.jpg/362px-15051_united_nations_2.jpg)
ഐക്യരാഷ്ട്രസഭ സ്ഥാപന ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഒൿടോബർ 24 ക്ലാസ്സുകളിൽ വച്ച് 'സമാധാന പ്രതിജ്ഞ' ചൊല്ലിക്കൊടുത്തു. സാമൂഹ്യശാസ്ത്ര അധ്യാപകനായ ശ്രീ ഷാജി ജോസഫ് ഐക്യരാഷ്ട്ര സംഘടന സ്ഥാപന ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി.ഈ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഐക്യരാഷ്ട്ര സംഘടനാ ക്വിസ് മൽസരം,പോസ്റ്റർ രചനാ മൽസരം സംഘടിപ്പിച്ചു.ക്വിസ് മത്സരത്തിൽ ഹിത ഫസൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഉച്ചക്ക് 1.15 ന് ഗ്രൗണ്ടിൽ വച്ചാണ് മത്സരം നടത്തിയത്.ഐക്യരാഷ്ട്രസഭ സ്ഥാപന ദിനത്തോടനുബന്ധിച്ച് "ലോകസമാധാനം" എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ വ്യക്തിഗതമായി പോസ്റ്റർ വീട്ടിൽ നിന്നും വരച്ച് കൊണ്ടുവന്നു.ദിനാചരണത്തിന്റെ പ്രവർത്തനങ്ങൾക്ക് സാമൂഹ്യശാസ്ത്ര അധ്യാപകർ നേതൃത്വം നൽകി.
ഒൿടോബർ 26. എൻ ജി സി യൂണിറ്റ് വിദ്യാർത്ഥികൾ കൂൺകൃഷി പരിശീലനത്തിൽ പങ്കെടുത്തു.
കൽപ്പറ്റ :പുത്തൂർവയലിലെ സ്വാമിനാഥൻ ഫൗണ്ടേഷൻ സ്കൂൾവിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന കൂൺ കൃഷി പരിശീലനത്തിന് സ്കൂളിൽനിന്നുള്ള പത്തോളം വിദ്യാർഥികൾ പങ്കെടുത്തു.കുട്ടികളിൽ കൂൺ കൃഷി പരിശീലിപ്പിക്കുന്നതോടൊപ്പം നൈപുണ്യമുള്ള ഒരു തൊഴിൽ മേഖലകൂടി പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്.പരിശീലനപ്രവർത്തനങ്ങൾക്ക് നാഷണൽ ഗ്രീൻകോർപ്സ് സംഘടന നേതൃത്വം നൽകുന്നു. അസംപ്ഷൻ സ്കൂളിലെ എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും 10 വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കെടുത്തു.വിദ്യാർഥികൾ കൂൺകൃഷിയുടെ സാധ്യതകൾ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തു.സ്കൂളിലെ നാഷണൽ ഗ്രീൻ കോർപ്പസ് ചുമതലയുള്ള ശ്രീ ഷാജി ജോസഫ് ,ശ്രീമതി റോസമ്മ എം.ഓ തുടങ്ങിയ വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകി.
![](/images/thumb/4/41/15051_dist_overall_9.jpg/360px-15051_dist_overall_9.jpg)
ഒൿടോബർ 29.ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
മൂലങ്കാവ് :വയനാട് റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ ഹൈസ്കൂളിന് മികച്ച വിജയം.അസംപ്ഷൻ ഹൈസ്കൂൾ 74പോയിന്റുകളുമായി ജില്ലയിൽ ഓവറോൾ ചാമ്പ്യന്മാരായി.ബത്തേരിക്കടുത്ത് മൂലങ്കാവ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരപരിപാടികൾ സംഘടിപ്പിച്ചത്.10 ഇനങ്ങളിൽ മത്സരിച്ച വിദ്യാർത്ഥികൾ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.നാലിനങ്ങളിൽ രണ്ടാം സ്ഥാനവും ലഭിച്ചു.ഗണിത അധ്യാപകരായ ശ്രീമതി ജിജി ജേക്കബ്, മിനു പി ജെ ,ബിൻസി മോൾ, ഷെറീന പി എൻ,എന്നിവർ നേതൃത്വം നൽകി.മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും പിടിഎ യും മാനേജ്മെന്റും അനുമോദിച്ചു.7വിദ്യാർത്ഥികൾ സംസ്ഥാനതല മൽസരത്തിൽ പങ്കെടുക്കാൻ അർഹത നേടി.
ഗണിതശാസ്ത്രമേള വിദ്യാർത്ഥികൾ മികവ് തെളിയിച്ച മത്സരയിനങ്ങൾ.
1-ജോമട്രിക്കൽ ചാർട്ട് -ഫസ്റ്റ് ,എ ഗ്രേഡ്
2-സ്റ്റിൽ മോഡൽ -സെക്കൻഡ് ,എ ഗ്രേഡ്
3-വർക്കിംഗ് മോഡൽ- ഫസ്റ്റ് ,എ ഗ്രേഡ്
4-പ്യുവർ കൺസ്ട്രക്ഷൻ -സെക്കൻഡ് ,എ ഗ്രേഡ്
5-അപ്ലൈഡ് കൺസ്ട്രക്ഷൻ -ഫസ്റ്റ് ,എ ഗ്രേഡ്
6- സിംഗിൾ പ്രോജക്ട് -ഫസ്റ്റ് ,എ ഗ്രേഡ്
7-ഗെയിംസ് -സെക്കൻഡ് ,എ ഗ്രേഡ്
![](/images/thumb/e/e6/15051_sub_kalolsavam.jpg/361px-15051_sub_kalolsavam.jpg)
നവംബർ 6.കേരളസ്കൂൾ കലോത്സവം സബ്ജില്ലാതല മേളയിൽ അസംപ്ഷൻ ഹൈസ്കൂള്ന് മികച്ച നേട്ടം
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അമ്പലവയലിൽ വെച്ച് നടന്ന സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂൾ മികച്ച പോയിന്റുമായി ഹൈസ്കൂളുകളുടെ പോയിൻറ് നിലയിൽ രണ്ടാമത് എത്തി റണ്ണേഴ്സ് അപ്പ് ആയി. കലോത്സവം ജനറൽ വിഭാഗത്തിൽ റണ്ണേഴ്സ് അപ്പ് ,സംസ്കൃതത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും സ്കൂൾ കരസ്ഥമാക്കി.ഗസൽ ഫസ്റ്റ് എ ഗ്രേഡ് ,പരിചയമുട്ട് ഫസ്റ്റ് എ ഗ്രേഡ് ,മാർഗംകളി ഫസ്റ്റ് എ ഗ്രേഡ്, കൂടിയാട്ടം ഫസ്റ്റ് എ ഗ്രേഡ്, നങ്ങ്യാർകുത്ത് ഫസ്റ്റ് എ ഗ്രേഡ് ,വൃന്ദവാദ്യം ഫസ്റ്റ് എ ഗ്രേഡ്.വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിന് സ്കൂളിലെ സംഗീത അധ്യാപികയായ ഗീതിറോസ്,സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി തുടങ്ങിയവർ നേതൃത്വം നൽകുന്നു. മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും പിടിഎ യും മാനേജ്മെന്റും അഭിനന്ദിച്ചു.
![](/images/thumb/7/70/15051_margam_kali_sub.jpg/361px-15051_margam_kali_sub.jpg)
മാർമാർഗംകളിയിൽ വീണ്ടും മികവ്.
മാർമാർഗംകളിയിൽ വീണ്ടും മികവ് തെളിയിച്ച് അസംപ്ഷൻ സ്കൂൾ. കഴിഞ്ഞ വർഷവും സ്കൂൾ സബ്ജില്ലാതലം മുതൽ സംസ്ഥാനതലം വരെ എ ഗ്രേഡ് നിലനിർത്തിയിരുന്നു.
സബ്സബ്ജില്ലാ സംസ്കൃത കലാമേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് ഇപ്രാവശ്യവും ഓവറോൾ ചാമ്പ്യൻഷിപ്പ് .
സംസ്കൃതോൽസവത്തിൽ ഇപ്രാവശ്യവും അസംപ്ഷൻ സ്കൂളിലെ വിദ്യാർത്ഥികൾ മിന്നുന്ന പ്രകടനം കാഴ്ചവച്ചു.തൊട്ടടുത്ത സ്കൂളിനേക്കാൾ മികച്ച പോയിൻറ് നേടി സബ് ജില്ലാതലത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.സംസ്കൃത അധ്യാപകനായ ശ്രീ ശ്രീകുമാർ കർത്താ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് .
നവംബർ 16.സംസ്ഥാന ഗണിതശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച നേട്ടം.
![](/images/thumb/4/4f/15051_state-maths.jpg/360px-15051_state-maths.jpg)
ആലപ്പുഴയിൽ വച്ച് നടന്ന ഈ വർഷത്തെ സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ മികച്ച നേട്ടം കൈവരിച്ചു.വ്യത്യസ്ത ഇനങ്ങളിൽ മത്സരിച്ച സ്കൂളിന് 83 പോയൻ്റും സംസ്ഥാനതലത്തിൽ പോയിൻറ് നിലയിൽ മൂന്നാം സ്ഥാനവും ലഭിച്ചു.
സംസ്ഥാന ഗണിതശാസ്ത്രമേള വിദ്യാർത്ഥികൾ മികവ് തെളിയിച്ച മത്സരയിനങ്ങൾ.
1-പ്യുവർ കൺസ്ട്രക്ഷൻ -ഫസ്റ്റ് എ ഗ്രേഡ് -നിയ ബെന്നി
2-അപ്ലൈഡ് കൺസ്ട്രക്ഷൻ -എ ഗ്രേഡ്-ഹൃതിക് ലക്ഷ്മൺ
3-സിമ്പിൾ പ്രോജക്ട് -എ ഗ്രേഡ് -ലക്ഷ്മിപ്രിയ
4-വർക്കിംഗ് മോഡൽ -ആൻ മരിയ -എ ഗ്രേഡ്
5-ജോമെട്രിക്കൽ ചാർട്ട് -ഐശ്വര്യ മനോജ് -സ്റ്റിൽ മോഡൽ-എ ഗ്രേഡ്
നവംബർ 21.ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ ഇനി മാലിന്യമുക്തം .
![](/images/thumb/b/b7/15051_no_waste.jpg/216px-15051_no_waste.jpg)
അസംപ്ഷൻ ഹൈസ്കൂൾ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളും പരിസരവും കടലാസ് മറ്റ് പ്ലാസ്റ്റിക് മാലിന്യ മുക്തമായി സംരക്ഷിക്കാൻ വിദ്യാർത്ഥികളും അധ്യാപകരും.ഇതിൻറെ ഭാഗമായി ക്ലാസ് മുറികൾ വേസ്റ്റ്ബിൻ രഹിത ക്ലാസ് റൂമാക്കി മാറ്റി.വിദ്യാർഥികൾ കൊണ്ടുവരുന്ന കടലാസ് കഷണങ്ങൾ അവർ തന്നെ കൊണ്ടുപോകും. പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കും.സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ തനത് പദ്ധതിയായ മാലിന്യരഹിത സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി പദ്ധതിയുടെ ചുവടുപിടിച്ചാണ് അസംപ്ഷൻ സ്കൂളും ഇത്തരത്തിലുള്ള ഒരു ഉദ്യമത്തിന് മുൻകൈയെടുക്കുന്നത്.മാലിന്യമുക്ത സ്കൂൾ ലക്ഷ്യമിട്ട് വിദ്യാർഥികൾക്ക് നിർദ്ദേശങ്ങളും,ബോധവൽക്കരണവും മറ്റും നൽകുന്നു.സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളും ഈ ഉദ്യമം വിജയിപ്പിക്കുന്നതിന് പ്രത്യേകമായ താല്പര്യമെടുത്ത് പ്രവർത്തിക്കുന്നു.ജെ ആർ സി ,സ്കൗട്ട് ഗൈഡ് ,എൻ സി സി തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ തങ്ങളുടെ പ്രവർത്തനത്തിന്റെ ഭാഗമായി ഇത് ഏറ്റെടുക്കുന്നു.മാലിന്യമുക്ത പ്രചാരണ പരിപാടിയുടെ ഭാഗമായി ക്ലാസുകളിലും സ്കൂളിന് പുറമേയും മലിനീകരണ വിരുദ്ധ ബോധവൽക്കരണ പോസ്റ്ററുകൾ പതിച്ചു.
വാർത്ത കാണാം താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.........
https://www.facebook.com/watch/?v=1058515406003554
നവംബർ 28."ടീൻസ് ക്ലബ് "മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.
![](/images/thumb/0/02/15051_motivation_66.jpg/359px-15051_motivation_66.jpg)
കൗമാരക്കാരായ വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നേരിടുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് ജീവിതത്തിൽ കൂടുതൽ ആത്മവിശ്വാസവും സ്കൂളിലും സമൂഹത്തിലും നേതൃത്വപരമായ കഴിവുകൾ നേടിയെടുക്കുന്ന പ്രോത്സാഹം നൽകുന്ന ലക്ഷ്യത്തോടുകൂടിഎട്ടാം ക്ലാസിലെ ഒമ്പതാം ക്ലാസിലെയും വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.അസംപ്ഷൻ ഹൈസ്കൂളിലെ മുൻ അധ്യാപകനായിരുന്ന ശ്രീ ഷാജൻ സെബാസ്റ്റ്യൻ ആണ് ക്ലാസിന് നേതൃത്വം നൽകിയത്.രാവിലെ ഒമ്പതര മുതൽ 12.30 വരെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കും ,ഉച്ചയ്ക്കുശേഷം ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികൾക്കും ആണ് ക്ലാസ് എടുത്തത്.ഹെഡ്മാസ്റ്റർ ശ്രീ ബിനു സാർ സ്വാഗതവും ടീൻസ് ക്ലബ് കോർഡിനേറ്റർ ശ്രീമതി റെൻസി ടീച്ചർ നന്ദിയും അറിയിച്ചു.ക്ലാസ് വളരെ ഗുണപ്രദമായിരുന്നുവെന്ന് ക്ലാസിൽ പങ്കെടുത്ത വിദ്യാർത്ഥികൾ വിലയിരുത്തി.
![](/images/thumb/1/12/15051_chaplin_films.jpg/131px-15051_chaplin_films.jpg)
നവംബർ 22.ചാപ്ലിൻ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.
ലോകോത്തര ഹാസ്യ നടനായ ചാർലി ചാപ്ലിനെ അനുസ്മരിച്ചുകൊണ്ട് സ്കൂളിൽ ചാർലി ചാപ്ലിൻ ചലച്ചിത്ര പ്രദർശനം സംഘടിപ്പിച്ചു.പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കാണ് ഐടി ലാബിൽ വച്ച് സിനിമ പ്രദർശനം സംഘടിപ്പിച്ചത്.
ടീച്ചേഴ്സ് ടൂർ സംഘടിപ്പിച്ചു.
നവംബർ 23 .അസംപ്ഷൻ ഹൈസ്കൂളിലെ ടീച്ചേഴ്സ് ടൂർ സംഘടിപ്പിച്ചു.കക്കാടംപൊയിലിലേക്ക് ആയിരുന്നു ഈ വർഷത്തെ അധ്യാപക വിനോദയാത്ര സംഘടിപ്പിച്ചത്. അധ്യാപകരും ജീവനക്കാരും അടക്കം മുപ്പതോളം പേർ വിനോദയാത്രയിൽ പങ്കെടുത്തു.
![](/images/thumb/a/a3/15051_tour33.jpg/554px-15051_tour33.jpg)
![](/images/thumb/5/5e/15051_tour_i.jpg/563px-15051_tour_i.jpg)
നവംബർ 29.സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.
![](/images/thumb/2/23/15051_bsg_unit_camp.jpg/359px-15051_bsg_unit_camp.jpg)
സ്കൗട്ട് ആൻഡ് ഗൈഡ്സ് വാർഷിക യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു.നവംബർ 29,30 തീയതികളിൽ ആയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.സ്കൂൾ ഹെഡ്മാസ്റ്റർ ബിനു തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ക്യാമ്പിന്റെ ഭാഗമായി ട്രൂപ്പ് മീറ്റിങ്ങുകൾ,ടെസ്റ്റിംഗ് ഗെയിമുകൾ, ക്ലാസുകൾ ,ഹൈക്ക്, പഴശ്ശി പാർക്കിലേക്ക് പഠനയാത്ര, കളികൾ ,ബോധനങ്ങൾ, പെട്രോൾ മീറ്റിങ്ങുകൾ തുടങ്ങിയവ സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് സ്കൗട്ട് മാസ്റ്റർ ശ്രീ ഷാജി ജോസഫ്,
സ്കൗട്ട് മിസ്ട്രസ് ശ്രീമതി ജീന,ഗൈഡ് ക്യാപ്റ്റൻമാരായ ശ്രീമതി ആനിയമ്മ കെ ജെ, നെസ്സി ജോസഫ് ,ശ്രീമതി ദീപ്തി ജോസഫ് ,ശ്രീമതി ഡാലിയ ദേവിസ് തുടങ്ങിയവർ നേതൃത്വം നൽകി.ക്യാമ്പിന്റെ പ്രധാന ആകർഷണമായ ക്യാമ്പ് ഫയർ വിദ്യാർത്ഥികൾക്ക് ആവേശകരമായിരുന്നു.വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു .സ്കൗട്ട് ഗൈഡ് വിങ്ങിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുക്കുന്നു.വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ തന്നെ ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.
നവംബർ 29.വയനാട് റവന്യൂ ജില്ല സ്കൂൾ കലാമേളയിൽ അസംപ്ഷൻ ഹൈസ്കൂള്ന് മികച്ച നേട്ടം.
നവം 29 . വയനാട് റവന്യൂ ജില്ല സ്കൂൾ കലാമേളയിലും ഹൈസ്കൂളിന് ഏറെ അഭിമാനിക്കാവുന്ന വിജയം.സ്കൂൾ കലോത്സവം ജനറൽ വിഭാഗത്തിൽ മികച്ച പോയിന്റോടുകൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.ഗ്രൂപ്പ് ഇനങ്ങളിലും വ്യക്തിഗത ദിനങ്ങളിലും മികവ് പുലർത്തി. ദേശഭക്തിഗാനം ,വൃന്ദ വാദ്യം ,മാർഗ്ഗം കളിൽ തുടങ്ങിയ ഗ്രൂപ്പിനങ്ങളിൽ വ്യക്തമായ മികവ് പുലർത്താൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായിട്ടുണ്ട്.നേരത്തേ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അമ്പലവയലിൽ വെച്ച് നടന്ന സുൽത്താൻബത്തേരി സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ റണ്ണറപ്പും സംസ്കൃത വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും സ്കൂൾ കരസ്ഥമാക്കിയിരുന്നു.
സംസ്കൃതോൽസവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം.
സംസ്കൃതോൽസവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി സ്കൂൾ .2024 വർഷത്തെ വയനാട് ജില്ല കലോത്സവത്തിൽ സംസ്കൃതോത്സവം വിഭാഗത്തിൽ ഹൈസ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി .ഗ്രൂപ്പിനങ്ങളിലും വ്യക്തിഗതയിനങ്ങളിലും കൂടിയാട്ടം,സംസ്കൃതം സംഘഗാനം തുടങ്ങിയ ഇനങ്ങളിലും മികവ് പുലർത്തി .
നവംബർ 5.അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനം; ജില്ലാതല പ്രസംഗ മത്സരത്തിൽ ആത്രേയക്ക് ഒന്നാം സ്ഥാനം.
![](/images/thumb/6/6b/15051_aathreya.jpg/294px-15051_aathreya.jpg)
![](/images/thumb/9/95/15051_anjana_shinoj.jpg/164px-15051_anjana_shinoj.jpg)
അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല പ്രസംഗം മത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി. 9സീ യിൽ പഠിക്കുന്ന ആത്രയാ ലക്ഷ്മിക്കാണ് ഈ മഹത്തരമായ നേട്ടം കൈവരിക്കാനായത്.ഈ മാസം അഞ്ചാം തീയതി അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ വച്ച് നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ വച്ച് കൃഷിമന്ത്രിയിൽ നിന്നും സമ്മാനം സ്വീകരിക്കും.മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ചായിരുന്നു മത്സരം നടന്നത് .അസംപ്ഷൻ ഹൈസ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിലെ അംഗമാണ് ആത്രയാ ലക്ഷ്മി .അത്രയലക്ഷ്മി ഇതിനു മുൻപ് പല മത്സരങ്ങളിലും സമ്മാനം നേടിയിട്ടുണ്ട്.ഒന്നാംസ്ഥാനം നേടിയ ആർത്രൈയെ പിടിഎ യും മാനേജ്മെന്റുെം അഭിനന്ദിച്ചു.
ഡിസംബർ 5.അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനം; ജില്ലാതല ക്വിസ് മത്സരത്തിൽ അഞ്ജന ഷിനോജിന് രണ്ടാം സ്ഥാനം
അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂൾ രണ്ടാം സ്ഥാനം നേടി. 8 B യിൽ പഠിക്കുന്ന അഞ്ജന ഷിനോജിനാണ് ഈ മഹത്തരമായ നേട്ടം കൈവരിക്കാൻ ആയത്.സ്ഥാനം നേടിയ അഞ്ജനഷിനോജിനെ പിടിഎ യും മാനേജ്മെൻറ് അഭിനന്ദിച്ചു.
![](/images/thumb/9/94/Overall_24-1.jpg/356px-Overall_24-1.jpg)
ഡിസംബർ 5.സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
വിദ്യാർഥികളുടെ കലാ മികവുകളുടെ ഭാഗമായി സബ്ജില്ല ജില്ലാ തലങ്ങളിൽ നേടിയ വിവിധ ഇനം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു സ്കൂൾ അസംബ്ലിയിൽ വച്ച് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത് സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ സ്കൂളിലെ വിദ്യാർഥികൾ ഓവറോൾ ചാമ്പ്യന്മാർ ആയിരുന്നു അതുപോലെതന്നെ ഐടി മേളയിലും സബ്ജില്ല ചാമ്പ്യന്മാർ ആയിരുന്നു ഹൈസ്കൂൾ തുറന്നു നടന്ന ജില്ലാ മേളയിൽ ഗണിതശാസ്ത്രമേളയിൽ സ്കൂൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു കൂടാതെ സബ്ജില്ലാ ജില്ലാ കലാമേളയിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും അസംബ്ലിയിൽ വച്ച് വിതരണം ചെയ്തു മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.
ഡിസംബർ 7.എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് പരീക്ഷ ഒരുക്ക ക്ലാസ് സംഘടിപ്പിച്ചു.
![](/images/thumb/a/aa/15051_motivation_u.jpg/360px-15051_motivation_u.jpg)
ഈ വർഷം പരീക്ഷ എഴുതുന്ന പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പരീക്ഷ ഒരുക്ക ക്ലാസ് സംഘടിപ്പിച്ചു.പ്രമുഖ മോട്ടിവേറ്ററായ അഡ്വക്കറ്റ് ജിജിൻ ജോസഫാണ് വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തത്.പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനും ,ക്രമമായി ഓരോ വിഷയങ്ങളും പഠിച്ച് മനസ്സിലാക്കുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതായിരുന്നു ലക്ഷ്യം.രാവിലെ 9 മുതൽ 12.30 വരെയായിരുന്നു ക്ലാസ് .പരീക്ഷ സമയങ്ങളിൽ വിദ്യാർത്ഥികളിൽ ഉണ്ടാവുന്ന പിരിമുറുക്കം,ചില മാനസിക അസ്വാസ്ഥ്യങ്ങൾ തുടങ്ങിയവ എങ്ങനെ നേരിടാം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുത്തു.ചടങ്ങിൽ പ്രധാന അധ്യാപകൻ ശ്രീ ബിനു തോമസ് സാർ വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.വിദ്യാർഥികൾക്ക് സംശയനിവാരണം നടത്തുന്നതിനുള്ള അവസരവും ഉണ്ടായിരുന്നു .ഈ വർഷം 290 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത് .
![](/images/thumb/3/39/15051_HUMAN_RIGHT.jpg/249px-15051_HUMAN_RIGHT.jpg)
ഡിസംബർ 10.മനുഷ്യാവകാശ സംരക്ഷണ പ്രതിജ്ഞ എടുത്തു.
അസംപ്ഷൻ ഹൈസ്കൂളിൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ പ്രതിജ്ഞ എടുത്തു.സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ആയിരുന്നു ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.സാമൂഹികശാസ്ത്ര അധ്യാപകനായ ശ്രീ ഷാജി ജോസഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഡിസംബർ 16.ഹൈസ്കൂളിൽ പച്ചക്കറി വിളവെടുത്തു.
![](/images/thumb/1/1f/15051_veg_crroping_2.jpg/359px-15051_veg_crroping_2.jpg)
അസംപ്ഷൻ ഹൈസ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നട്ട് പരിപാലിച്ചുകൊണ്ടിരുന്ന പച്ചക്കറി തോട്ടത്തിൽ നിന്നും വിളവെടുത്തു . വഴുതനങ്ങ ക്യാബേജ് വെണ്ടയ്ക്ക തക്കാളി മുതലായ പച്ചക്കറികളാണ് നട്ട് പരിപാലിച്ചിരുന്നത് പച്ചക്കറികൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്തു നൽകും പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകർ നേതൃത്വം നൽകി സ്കൂളിനോട് ചേർന്നുള്ള ഒരു ചെറിയ പ്രദേശത്താണ് സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പച്ചക്കറി തോട്ടം നട്ട സംരക്ഷിക്കുന്നത് ഇവിടെ നിന്നും ഇടയ്ക്കിടെ പച്ചക്കറികൾ വിളവെടുക്കാറുണ്ട് വിദ്യാർഥികൾക്ക് വിഷ രഹിത പച്ചക്കറികൾ നൽകുക എന്നതും പദ്ധതിയുടെ ഉദ്ദേശലക്ഷങ്ങളാണ് .
ലിറ്റിൽ കൈറ്റ് രണ്ടു വിദ്യാർത്ഥികൾക്ക് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ'
ഡിസംബർ മാസം 28,29 തീയതികളിലായി വയനാട് ജില്ലയിലെ ടൈറ്റ് ആസ്ഥാനമായ പനമരത്ത് വെച്ച് സംഘടിപ്പിക്കുന്ന ജില്ലാ ക്യാമ്പിലേക്ക് അസം ഹൈസ്കൂളിൽ നിന്നുള്ള രണ്ട് വിദ്യാർത്ഥികൾക്ക് സെലക്ഷൻ ലഭിച്ചു.പ്രോഗ്രാം വിഭാഗത്തിൽ 9 എ ക്ലാസിലെ ജുവൽ ആൻഡോയും,ആനിമേഷൻ വിഭാഗത്തിൽ ആഷിക് സനിനും സ്കൂളിനെ പ്രതിനിധീകരിച്ച് ജില്ലാ ക്യാമ്പിൽ പങ്കെടുക്കും.നേരത്തെ ഇവർ രണ്ടുപേരും സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്തിരുന്നു.
![](/images/thumb/1/1c/Scout_traing_24_1.jpg/359px-Scout_traing_24_1.jpg)
സ്കൗട്ട് ഗൈഡ് രാജ്യപുരസ്കാർ പരിശീലനം.
ഈ വർഷത്തെ സ്കൗട്ട് ഗൈഡ് രാജ്യക്കാർ വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലന പരിപാടികൾ സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.സ്കൂളിലെ സ്കൗട്ട് അധ്യാപകനും ബത്തേരി സബ്ജില്ല സെക്രട്ടറിയുമായ ശ്രീ ഷാജി ജോസഫ് ആണ് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.സ്കൗട്ട് ഗൈഡ് വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി പ്രത്യേകതരം പരിശീലനങ്ങൾ ആയ ലാഷിംഗ് നോട്ടിംഗ് തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേകമായി പരിശീലനം നൽകി പരിശീലന പരിപാടികളിൽ സ്കൂളിലെ കൗട്ട് അധ്യാപികയായ ശ്രീമതി ജീന ഗൈഡ് അധ്യാപികമാരായ ദീപ്തി ജോസഫ് ശ്രീമതി പീറ്റർ ശ്രീമതി മെസ്സി ജോസഫ് ശ്രീമതി എന്നിവരും സഹകരിച്ചു.
ഡിസംബർ 19.അന്താരാഷ്ട്ര മില്ലറ്റ് ദിനം.
അഅന്താരാഷ്ട്ര മില്ലറ്റ് ദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ അസം ഹൈസ്കൂളിലും സംഘടിപ്പിച്ചു.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആയിരുന്നു പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.പ്രവർത്തനങ്ങൾ നിങ്ങളുടെ ഭാഗമായി വിവിധയിനം ചെറു ധാന്യങ്ങളുടെ പ്രദർശനവും പരിചയപ്പെടുത്തലും ഉണ്ടായിരുന്നു.പ്രദർശനം കാണുന്നതിന് വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കി..........കൂടുതൽ വായിക്കാം..
![](/images/thumb/4/4b/15051_millet_3.jpg/545px-15051_millet_3.jpg)
![](/images/thumb/e/ec/15051_millet_6.jpg/545px-15051_millet_6.jpg)
..