സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/വിദ്യാരംഗം/2024-25
2022-23 വരെ | 2023-24 | 2024-25 |
വിദ്യാരംഗം കലാസാഹിത്യ വേദി - സെൻറ് മേരീസ് ഹൈസ്കൂൾ കല്ലാനോട്
വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ സർഗ്ഗാത്മക ശേഷികൾ വികസിപ്പിക്കുക ,ഭാഷാനൈപുണികൾ പരിപോഷിപ്പിക്കുക, കലാപരവും സാംസ്കാരികവുമായ കഴിവുകൾ വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടു കൂടി പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി . വിവിധ ദിനാചരണങ്ങൾ ആഘോഷിക്കുക അതിന്റെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കുന്നതിനു വേണ്ടി പ്രമുഖ വ്യക്തികളുടെ പ്രഭാഷണം നടത്തുക. സെമിനാറുകൾ, വിവിധ ശില്പശാലകൾ, സംഘടിപ്പിക്കുക. പതിപ്പുകൾ,മാഗസിനുകൾ,ചിത്രരചനാ മത്സരം, കവിതാ രചന, കഥാ രചന , പുസ്തകാസ്വാദനം, പ്രബന്ധ രചന തുടങ്ങി വിവിധ രചനാ മത്സരങ്ങൾ നടത്തുക, എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ് വിദ്യാരംഗം കലാസാഹിത്യവേദി . ഇതിനോടൊപ്പം കുട്ടികളുടെ വായനാ താല്പര്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യ വേദി നേതൃത്വം കൊടുക്കുന്നു.
സർഗ്ഗവേള
അഞ്ചു മുതൽ ഒമ്പതു വരെ ക്ലാസ്സുകളിൽ എല്ലാ വെള്ളിയാഴ്ചയും അവസാന പീരീഡ് കുട്ടികളുടെ താല്പര്യത്തിനനുസരിച്ച് സർഗ്ഗവേള നടത്തിവരുന്നു. വിദ്യാർത്ഥികൾക്ക് അവരുടെ വിവിധമേഖലയിലെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരമാണ് സർഗ്ഗവേള ഒരുക്കുന്നത്. ക്ലാസ്സ് അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടക്കുന്നത്. സംഗീതം, പദ്യംചൊല്ലൽ, പ്രസംഗം, കഥവായന, അനുഭവവിവരണം, ഏകാഭിനയം തുടങ്ങിയവ സർഗ്ഗവേളയിൽ അവതരിപ്പിച്ചുവരുന്നു.