എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

മികവ് പ്രവർത്തനങ്ങൾ 2024-25

  • ത്രിദിന ശില്പശാലയും പഠനോപകരണവിതരണവും
                 ശില്പശാല 2024 മെയ് 2,3,4 തീയതികളിലായി ഹയർസെക്കൻ്ററി ആഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. ലോക്കൽ മാനേജർ റവ. സന്തോഷ് കുമാർ അച്ഛൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .PTA പ്രസിഡൻറ്,വൈസ് പ്രസിഡൻറ് ,SMC ചെയർമാൻ,വാർഡ് മെമ്പർ എന്നിവർ ആശംസകൾ നേർന്നു സർഗ്ഗാത്മക ശില്പശാലകൾ ചിത്രരചന പരിശീലനം കമ്പ്യൂട്ടർ പരിശീലനം കരകൗശല പരിശീലനം കലാപരിപാടികൾ തുടങ്ങിയ വിദഗ്ധരുടെ ക്ലാസുകൾ എന്നിവ കുട്ടികൾക്ക് വളരെ പ്രയോജനം ചെയ്യുന്നവയായിരുന്നു. 

13/5/2024 തിങ്കൾ രാവിലെ പഠനോപകരണം വിതരണം ചെയ്തു തദവസരത്തിൽ ജനപ്രതിനിധികൾ PTA, MPTA, SMC അംഗങ്ങൾ എന്നിവ‌ർ സന്നിഹിതരായിരുന്നു

SSLC 100% വിജയം

         ഇത്തവണയും SSLC പരീക്ഷയിൽ 100% വിജയം കൈവരിച്ചു ഫുൾ A+നേടിയ 9A+ 8A+ കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ചു ഫുൾ A+ 9 A+ നേടിയ കുഞ്ഞുങ്ങളുടെ വീടുകൾ സന്ദർശിച്ച അന്നേദിവസം മധുരം നൽകിയും ഷാൾ അണിയിച്ചും ആദരിച്ചു.

പ്രവേശനോത്സവം.

       ജൂൺ 3 പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു വർണ്ണ തൊപ്പികളും ബലൂണുകളുമായി അഞ്ചാം ക്ലാസിലെ നവാഗതരായ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്തു ഹയർസെക്കൻഡറി ആഡിറ്റോറിയത്തിൽ വച്ച് ലോക്കൽ മാനേജർ അച്ചന്റെ പ്രാർത്ഥനയോടെ  2024-2025 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു ജനപ്രതിനിധികൾ പിടിഎ എം പി ടി എ എസ് എം സി പ്രതിനിധികൾ നവഗാതകർക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു .  പ്ലസ് ടു, SSLC യ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ കുഞ്ഞുങ്ങളെ ആദരിച്ചു .   നമ്മുടെ സ്കൂളിന് ഗേൾസ്ഫ്രണ്ട് ലി ടോയലറ്റ് ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ചു നൽകിയ ബ്ലോക്ക് മെമ്പർ ശ്രീ ലാൽ കൃഷ്ണയ്ക്ക് സ്കൂളിൻറെ ആദരവ് നൽകി നമ്മുടെ സ്കൂളിൽ പ്രൈമറി ക്ലാസ് മുതൽ പഠിച്ചു ഇപ്പോൾ പ്ലസ്ടുവിൽ പഠിക്കുന്ന ജിൻസി ജെ.ജെ. റസ്ലിങ് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഗോൾഡ് മെഡൽ വിന്നർ ആകുകയും നാഷണൽ മീറ്റിൽ പങ്കെടുക്കുകയും ചെയ്തു. സ്കൂളിന്റെ മൊമെന്റൊ നൽകി ആദരിച്ചു .ഗിന്നസ് റെക്കോർഡ് ജേതാവും നമ്മുടെ നാട്ടുകാരനും സ്കൂളിലെ രക്ഷകർത്തൃ പ്രതിനിധിയും ആർട്ടിസ്റ്റും ആയ ശ്രീ മഹേഷിനെ മൊമെന്റോയും ഷാളും നൽകി ആദരിച്ചു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്ക് അന്നേദിവസം സേമിയ പായസം നൽകി.

പരിസ്ഥിതി ദിനാചരണം

     എക്കോ ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ഭംഗിയായി ആഘോഷിച്ചു ഹെഡ്മിസ്ടസിന്റെ അധ്യക്ഷതയിൽ ചേർന്ന പരിസ്ഥിതി ദിന അസംബ്ലിയിൽ ലോക്കൽ മാനേജർ, പി.ടി.എ. പ്രസിഡൻറ് ,എസ്എംസി ചെയർമാൻ, എം പി ടി പ്രസിഡൻറ്, പി ടി വൈസ് പ്രസിഡൻറ് വിവിധ ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ലോക്കൽ മാനേജർ അച്ഛൻ പരിസ്ഥിതി ദിന സന്ദേശം നൽകി പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകത ഓർമിപ്പിച്ചു കൊണ്ട് വേണ്ട സന്ദേശം നൽകി. വിദ്യാർത്ഥികൾ വിവിധ ബോധവൽക്കരണ പരിപാടികൾ അവതരിപ്പിച്ചു .പരിസ്ഥിതിഡാൻസ് നാടകം എന്നിവ യുപി വിഭാഗം കുട്ടികൾ അവതരിപ്പിച്ചത് വളരെ മനോഹരമായിരുന്നു .അവസാനിച്ചു പരിസ്ഥിതി ദിന പ്രതിജ്‌‍ഞ ചൊല്ലി ആരംഭം കുറിച്ചു .ഒരാഴ്ച നീണ്ടുനിന്ന പരിപാടിയിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ ബോധവൽക്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിച്ചു

വായനാദിനം

        പി എൻ പണിക്കരുടെ ജന്മദിനമായ ജൂൺ 19 വായനവാരാഘോഷം ഉദ്ഘാടനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു . ആർ പി യും ഭാഷാ അധ്യാപകനുമായ ശ്രീ അനിൽകുമാർ സാർ മുഖ്യാതിഥിയായിരുന്നു .വായനയുടെ പ്രാധാന്യം വിളിച്ചോരുന്ന വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ആറാം ക്ലാസിലെ ഉപ്പ്കൊറ്റൻ എന്ന കഥ നാടകമായ അവതരിപ്പിച്ചത് ഏറെ ശ്രദ്ധ ആകർഷിച്ചു .വായന വാരവുമായി ബന്ധപ്പെട്ടു വിദ്യാർത്ഥികൾക്ക് വിവിധ മത്സരം സംഘടിപ്പിച്ചു പുസ്തകാസ്വാദനം, പോസ്റ്റർ രചന, ക്വിസ് മത്സരം, വായന കേളി തുടങ്ങിയവ നടത്തി വിജയികൾക്ക് സമ്മാനം നൽകി. നമ്മുടെ സ്കൂളിലെ പൂർവ അധ്യാപിക ശ്രീമതി പുഷറാണി ടീച്ചറിന്റെ നാടൻപാട്ട് അവതരണത്തോടെ വായനാദിന പരിപാടികൾ അവസാനിച്ചു

ജൂൺ 21 യോഗദിനം

        ജൂൺ 21 യോഗ ദിനം സമചിതമായി ആഘോഷിച്ചു .രാവിലെ എൻസിസി വിദ്യാർഥികൾ ഒറ്റശേഖരമംഗലം സ്കൂളിൽ എത്തി 7 മണി മുതൽ 8 മണി വരെ യോഗ നടത്തി. നമ്മുടെ ജീവിതത്തിൽ യോഗ ചെയ്യുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. യോഗയ്ക്ക് ശേഷം സ്കൂളിലെത്തിച്ചേർന്ന കുട്ടികൾ ഒമ്പതാം 

ക്ലാസിലെ വിദ്യാർത്ഥി മെൽവിന്റെ നേതൃത്വത്തിൽ യോഗ ക്ലാസുകൾ എടുത്തു.

ജൂൺ 26 ലഹരിവിരുദ്ധ ദിനം വൈറ്റ് ബോർഡ് കളുടെ ഉദ്ഘാടനം.

       ലഹരി വിരുദ്ധ സന്ദേശറാലി പി.ടി.എ ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ വളരെ ഭംഗിയായി നടത്തപ്പെട്ടു. എൻ.സി.സി.വിദ്യാ‌ർത്ഥികളുടെപരേഡ്,ബാൻറ് മേളം, ഫ്ളാഷ് മോബ്, പ്ലോട്ട് എന്നിവ ജനശ്രദ്ധ ആകർഷിച്ചു. ആയിരത്തിൽ അധികം കുട്ടികൾ അണിനിരന്ന റാലി ചെമ്പൂർ ജംഗ്ഷൻ വരെ പോയി തിരികെ എത്തിയപ്പോൾ ലഘു ഭക്ഷണവും ശീതളപാനീയവും നൽകിയ ശേഷം ഹയർ സെക്കൻഡറി ആഡിറ്റോറിയത്തിൽ വച്ച് പൊതു സമ്മേളനം  നടത്തുകയുണ്ടായി. തിരുവനന്തപുരം സബ് കളക്ടർ അശ്വതി ശ്രീനിവാസ് യു.പി ,എച്ച് .എസ്. ക്ലാസുകളിൽ സ്ഥാപിച്ച വൈറ്റ് ബോർഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ലഹരി വിരുദ്ധ ദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയും മുഖ്യ സന്ദേശം നൽകുകയും ചെയ്തു.പ്രസ്തുത യോഗത്തിൽ ജനപ്രതിനിധികൾ ലോക്കൽ മാനേജ‌‌ർ അച്ചൻ ജനപ്രതിനിധികൾ പ്രിൻസിപ്പൽ എൽപിഎസ് ഹൈസ്കൂൾ ഹെഡ്മിസ്ടസ് എന്നിവ‌ർ ആശംസകൾ നൽകി. തുടർന്ന് വിദ്യാർത്ഥികളുടെ പരേഡും സ്കൂൾ ഓഡിറ്റോറിയത്തിൽനടന്നു.  ഉച്ചയ്ക്ക്ശേഷം ഒറ്റശേഖരമംഗലം ജംഗ്ഷനിൽ വച്ച് ലഹരിവിരുദ്ധ സന്ദേശ റാലിയും ബോധവൽക്കരണഫ്ലാഷും നടത്തപ്പെട്ടു.

ബഷീർ അനുസ്മരണം ജൂലൈ 5

     ബഷീർ ജന്മദിനവുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി നടത്തി .ബഷീർ കൃതികളുടെ പരിചയപ്പെടുത്തലിന്റെ ഭാഗമായി കുട്ടികൾ കഥാപാത്രങ്ങളുടെ വേഷങ്ങൾ ധരിച്ചു അവരുടെ സംഭാഷണം അവതരിപ്പിച്ചത് ശ്രദ്ധേയമായിരുന്നു പോസ്റ്റർ രചന ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. മികച്ച പതിപ്പുകൾക്ക് പ്രത്യേക സമ്മാനം നൽകി.

ക്ലാസ് പിടിഎ

      24-7- 2023 ക്ലാസ് പി.ടി എ.സംഘടിപ്പിച്ചു യു.പി.,എച്ച്.എസ്,വിഭാഗം പ്രത്യേകമായി പാരന്റ്സിന്റെ പൊതുയോഗം സംഘടിപ്പിച്ചു. പ്രസിഡൻറ് ,വൈസ് പ്രസിഡൻറ് ,എം പി ടി .എ,പ്രസിഡൻറ് മറ്റു പിടിഎ പ്രതിനിധികൾ എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു സംസാരിച്ചു. രക്ഷകർത്താക്കൾ തങ്ങളുടെ പ്രശ്നങ്ങൾ പറഞ്ഞു.കുഞ്ഞുങ്ങളുടെ പഠന നിലവാരം എന്നിവയെ കുറിച്ച് അഭിപ്രായങ്ങൾ ഉന്നയിച്ചു. പി.ടി.എ.പ്രസിഡൻറ്, എച്ച്.എം.എന്നിവർ മറുപടി നൽകി നിർദേശങ്ങൾക്കും തീരുമാനങ്ങൾക്കും ശേഷം പൊതു മീറ്റിംഗ് അവസാനിച്ചു രക്ഷിതാക്കൾ ക്ലാസുകളിൽ കുട്ടികളുടെ പ്രോഗ്രസ് റിപ്പോർട്ട് നോക്കി അതത് വിഷയം പഠിപ്പിക്കുന്ന അധ്യാപകരെ നേരിൽ കണ്ട് സംസാരിച്ചു.

ജനസംഖ്യ ദിനം

        ജൂലൈ 11 ജനസംഖ്യ ദിനം സോഷ്യൽ സയൻസ്  ക്ലബ്ബിന്റെ  നേതൃത്വത്തിൽ ഭംഗിയായി ആഘോഷിച്ചു. സ്കൂൾ ഗ്രൗണ്ടിൽ ഇന്ത്യയുടെ മാതൃക സൃഷ്ടിച്ച് വിദ്യാർത്ഥികൾ അണിനിരന്നത് കൗതുകമായി. അന്നേദിവസം സ്പെഷ്യൽ അസംബ്ലി ചേർന്ന് ജനസംഖ്യാ ദിനത്തിൻറെ പ്രാധാന്യം ഓർമ്മപ്പെടുത്തി. ക്വിസ് മത്സരം സെമിനാർ എന്നിവ സംഘടിപ്പിച്ചു.

ദേശാഭിമാനി പത്രം

           മൈലച്ചൽ സർവീസ് സഹകരണ ബാങ്ക് നമ്മുടെ സ്കൂൾ വിദ്യാർത്ഥികൾക്കായി ദേശാഭിമാനി പത്രം സ്പോൺസർ ചെയ്തു. എല്ലാ ക്ലാസ് മുറികളിലും ദേശാഭിമാനി പത്രം രാവിലെ എത്തുകയും കുട്ടികൾ വായിച്ചു വാർത്തകൾ അറിയുകയും അക്ഷരമുറ്റം ക്വിസിനു വേണ്ടി തയ്യാറാവുകയും ചെയ്തുവരുന്നു. 

പഠനോപകരണ വിതരണം പവർ വിഷൻ

        പവർ വിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലെ 42- ളം വിദ്യാർത്ഥികൾക്ക് പഠനനോപകരണങ്ങൾ നൽകി. പവർ വിഷൻ ചാനൽ അംഗങ്ങൾ ജനപ്രതിനിധികൾ പി.ടി.എ, എം.പി.ടി.എ, പ്രസിഡൻറ് എസ് .എം. സി .ചെയർമാൻ എന്നിവ നന്ദി അറിയിച്ചു സംസാരിച്ചു

ചാന്ദ്രദിനം

        ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. അന്നേദിവസം സ്പെഷ്യൽ അസംബ്ലി ചേർന്ന് ചാന്ദ്രദിന സന്ദേശം നൽകി. ചാന്ദ്രയാൻ മാതൃക നിർമ്മിച്ചു. പ്രദർശനം സംഘടിപ്പിച്ചു. വിവിധ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി.

ബോധവൽക്കരണ ക്ലാസ്

         അഗ്നിരക്ഷാ സേനാംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസും സെമിനാറും സംഘടിപ്പിച്ചു.

സ്പോർട്സ് ഡേ

        ജൂലൈ 25, 26 തീയതികളിൽ സ്കൂൾതല സ്പോർട്സ് സംഘടിപ്പിച്ചു ജൂനിയർ സബ് ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി ധാരാളം കുട്ടികൾ പങ്കെടുത്തു. 100 മീറ്റർ, 200 മീറ്റർ, ഹൈജമ്പ് ,ലോങ്ങ് ജമ്പ് ,റിലേ ,ഷോട്ട്പുട്ട് ,തുടങ്ങിയ മത്സരങ്ങൾ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു

ഒളിമ്പിക് ദിനാചരണം

          2024 ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെ ഫ്രാൻസിലെ പാരീസിൽ വച്ച് നടക്കുന്ന ഒളിമ്പിക്സിന് മുന്നോടിയായി നമ്മുടെ സ്കൂളിലും ദീപശിലക്കൊടുത്തി ഒളിമ്പിക് മത്സരങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ പ്രഖ്യാപിച്ചു .എൻസിസി കുട്ടികളുടെ പരേഡും ദീപശിഖ കൈമാറലും എല്ലാം ആഘോഷങ്ങൾക്ക്  മിഴിവേകി. പി.ടി.എ ,എസ് .എം. സി  ഭാരവാഹികൾ സന്ദേശം നൽകി

പ്രേംചന്ദ് ദിനം

     ജൂലൈ 31 പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി ചേർന്നു. ഹിന്ദി ക്ലബ്ബ് അംഗങ്ങൾ അതിനു നേതൃത്വം നൽകി. ക്ലബ്ബ്കൺവീനർ അതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി. പോസ്റ്റർ രചന, ജീവചരിത്രകുറിപ്പ് നിർമ്മാണം ,പ്രകാശനം എന്നിവ അന്നേദിവസം നടത്തി.

ഹിരോഷിമ നാഗസാക്കി ദിനം

           ആഗസ്റ്റ് 6,9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം ഓർമ്മപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ എസ് .എസ് .ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. സഡോക്കോ കൊക്ക് നിർമ്മാണം, ക്വിസ് മത്സരം, പോസ്റ്റർ രചന എന്നിവ നടത്തി. യുദ്ധക്കെടുതികൾ ബോധ്യപ്പെടുത്തുന്ന വീഡിയോകളും സന്ദേശവും നൽകി.

ലിറ്റിൽ കൈറ്റ് ക്യാമ്പ്

      2024-2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രലിമിനറി ക്യാമ്പ് ആഗസ്റ്റ് 12-ാം തീയതി HS കമ്പ്യൂട്ടർ ലാബിൽ വച്ച് 9.30 മുതൽ 4.30 വരെ നടക്കുകയുണ്ടായി ക്യാമ്പിൽ 20 കുട്ടികൾ പങ്കെടുത്തു. കാട്ടാക്കട മാസ്റ്റർ  ട്രെയിനർ ശ്രീ ജിനേഷ് സാർ ക്ലാസുകൾക്ക് നേതൃത്വം നൽകി

ഓണച്ചങ്ങാതി

       ഈ വർഷവും ഓണച്ചങ്ങാതിയായിതിരഞ്ഞെടുത്തത് 10 A യിൽ പഠിക്കുന്ന വിദ്യാർത്ഥിനിയായ അന്നയെ ആണ്. സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ BRC പ്രതിനിധി പഞ്ചായത്ത് പ്രതിനിധി തുടങ്ങിയവർ അന്നയുടെ വീട്ടിൽ എത്തി ഓണ സമ്മാനങ്ങൾ നൽകി
പ്രമാണം:BS TVM 44066 20b.jpeg

ഗാന്ധിജയന്തി

. ഒക്ടോബർ 2 ഗാന്ധി ജയന്തി സുചിതമായി ആഘോഷിച്ചു. ഗാന്ധി ദർശൻ ക്ലബ്ബ് അതിന് നേതൃത്വം നൽകി. ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രസംഗം ചിത്രരചന കവിതാലാപനം ക്ലബ് ഒരാഴ്ച പ്രശ്നോത്തരി തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു സേവനവാരമായി ആചരിച്ചു സ്കൂളും പരിസരവും വൃത്തിയാക്കി. ഒക്ടോബർ 2 ന് എല്ലാ കുട്ടികൾക്കും പായസം നൽകി
[[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]]

അക്ഷരമുറ്റം ക്വിസ്

        അക്ഷരമുറ്റം ക്വിസിൽ സബ്ജില്ലാതലത്തിൻ ഹൈസ്കൂളിൽ ശീതൾ SR രണ്ടാം സ്ഥാനം കരസ്ഥമാക്കി ജില്ലയിൽ മൂന്നാം സ്ഥാനവുംകരസ്ഥമാക്കി

ഓണാഘോഷം.

       2024 സെപ്റ്റംബർ 20 വെള്ളിയാഴ്ച ഓണാഘോഷപരിപാടികൾ ആരംഭിച്ചു. ലോക്കൽ മനേജർ അച്ചൻ പി.ടി.എ. പ്രസിഡൻ്റ് എം. പി ടി എ പ്രസിഡൻ്റ് SMC ചെയർമാൻ മറ്റു PTA അംഗങ്ങൾ എല്ലാവരും ഓണാഘോഷ പരിപാടിയെ സാന്നിദ്ധ്യവും സഹകരണവുംകൊണ്ട് അനുഗ്രഹമാക്കി Stage ൽ കുട്ടികൾമനോഹരമായ അത്തപൂക്കളം ഒരുക്കി ഓണത്തപ്പനെ വരവേറ്റു. 7 B യിൽ പഠിക്കുന്ന ജിജോ ജസ്റ്റിൻ മാവേലിയായി ഊഞ്ഞാലിൽ ആടി കുട്ടികൾ സന്തോഷിച്ചു. മെഗാതിരുവാതിര ഓണപ്പാട്ട് തുടങ്ങി വിവിധ കലാപരിപാടികൾ നടത്തി ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണ സദ്യ എല്ലാവരും കഴിച്ചു പിരിഞ്ഞു.

അറിവുത്സവം

      അറിവുത്സവം സബ്ജില്ലാ തലം ക്വിസ് മത്സരത്തിൽ യു.പി വിഭാഗത്തിൽ ആഷേർ ജോസ് രണ്ടാം  സ്ഥാനവും ഹൈസ്കൂൾ വിഭാഗം ശീതൾ SR ഒന്നാം സ്ഥാനവും കരസ്ഥമാക്കി മിടുക്കരായ ഈ കുഞ്ഞുങ്ങൾ അഭിനന്ദനങ്ങൾ

കലോത്സവം

         സെപ്റ്റംബർ 25,26,27 തീയതികളിലായി സ്ക്കൂൾ കലോത്സവം നടത്തപ്പെട്ടു കൺവീനർ ആയി സുനിജ ടീച്ചർ ജിജിമോൾ ടീച്ചർ എന്നിവർ പ്രവർത്തിച്ചു മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു.

ശാസ്ത്രമേള

        ഈ വർഷത്തെ ശാസ്ത്ര,ഗണിതശാസത്ര സാമൂഹ്യശാസ്ത്ര ഐ. ടി. , പ്രവൃത്തി പരിചയ മേളയിൽ നമ്മുടെ സ്കൂളിൽ നിന്നും ധാരാളം കുട്ടികൾ പങ്കെടുത്തു വിജയം നേടി. സബ്ജില്ലയിൽ സെലക്ഷൻ കിട്ടിയ 8 കുട്ടികളെ ജില്ലാ പ്രവൃത്തിപരിച മേളയിൽ പങ്കെടുപ്പിച്ചു. എല്ലാവരും Agrade കരസ്ഥമാക്കി. സംസ്ഥാന തലത്തിൽ wood carving ൽ യോഗ്യത നേടി അഭിരാം (10 C ) സംസ്ഥാന തലത്തിലും Agrade കരസ്ഥമാക്കി

പത്രം - ഈ അധ്യയന വർഷവും ദേശാഭിമാനി പത്രം സ്കൂളിന് സ്പോൺസർ ചെയ്തു. ഇംഗ്ലീഷ് ദിനപത്രം ഹിന്ദു സ്കൂളിനു ലഭിച്ചു വരുന്നു

ഹരിതസഭ നവംബർ 14.ആര്യങ്കോട് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൻ ഹരിത സഭ ചേർന്ന് സ്കൂൾ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ ക്രമീകരിച്ചു നമ്മുടെ സ്കൂളിൽ നിന്നും report അവതരിപ്പിച്ചു സ്കൂളിന് പ്രശസ്തിപത്രവും ട്രോഫിയും സമ്മാനിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ പ്രസംഗം ആദിഷ് ക്വിസ് ശീതൾ SR. പോസ്റ്റർ രചന സ്നേഹ ട മഹേഷ് എന്നിവർക്ക് ട്രോഫികൾ നൽകി

ശുചിത്വ /ഹരിത ക്ലബ്ബ്

       ശുചിത്വ /ഹരിത  ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ സ്കൂളിൽ ഭംഗിയായി നടന്നു വരുന്നു . ഹരിത ടീച്ചർ ഷീനടീച്ചർ ഇതിനു നേതൃത്വം നൽകുന്നു. സ്കൂളിൽ മനോഹരമായ ഒരു പൂന്തോട്ടം നിർമ്മിക്കാനും പച്ചക്കറി തോട്ടം നിർമ്മിക്കാനും സാധിച്ചു. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ക്ലബ് അംഗങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു വരുന്നു. ക്ലാസ്റ മുറികളിൽ dust bin, ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ചു സംസ്കരിക്കാനുള്ള ക്രമീകരണങ്ങൾ സ്കൂളിൽ ചെയ്തിട്ടുണ്ട്
[[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]]

SSLC 100% വിജയം

[[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]]

SSLC 100% വിജയം

[[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]]

SSLC 100% വിജയം

[[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]]

SSLC 100% വിജയം

[[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]]

SSLC 100% വിജയം

[[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]] [[|thumb|200px|center|]]