Schoolwiki സംരംഭത്തിൽ നിന്ന്
ഉപജില്ലാ കലോത്സവം
കൊടുവളളി ഉപജില്ലാ കലോത്സവത്തിൽ കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. മലയാളം ആക്ഷൻസോങ് വിസ്മയ സി ഗ്രേഡ് നേടി. ഇംഗ്ലീഷ് ആക്ഷൻസോങിൽ ജാൻവി രാഹുൽ എ ഗ്രേഡ് നേടി. കഥാകഥനത്തിലും ജാൻവി രാഹുൽ എ ഗ്രേഡ് നേടി. തമിഴ് പദ്യം ചൊല്ലലിൽ നിരഞ്ജന ബി ഗ്രേഡ് നേടി. മോണോ ആക്ടിൽ അഭിനവ് ബി ഗ്രേഡ് നേടി. മാപ്പിളപ്പാട്ട് സനയും, അറബി പദ്യം ചൊല്ലലിൽ അൻഷിദയും ബി ഗ്രേഡ് നേടി. കവിത ചൊല്ലൽ കാശിനാഥ്,ലളിത ഗാനം ആദിശങ്കർ എന്നിവരും ബി ഗ്രേഡ് നേടി.
ഹരിതകേരളം മിഷൻ
പരിസ്ഥിതി പരിപാലനത്തിന്റെ സംസ്ക്കാരം സമൂഹത്തിന് പകർന്നു നൽകുവാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ-മാലിന്യ സംസ്കരണ ,ജലസുരക്ഷ , ഊർജ്ജസംരക്ഷണം,ജൈവവൈവിധ്യം സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതിന്റെ അടിസ്ഥാനത്തിൽ A+ ഗ്രേഡോടെ നമ്മുടെ വിദ്യാലയവും തിരഞ്ഞെടുത്തിരിക്കുന്നു.