ഉള്ളടക്കത്തിലേക്ക് പോവുക

വി.കെ.എൻ.എം.യു.പി.സ്കൂൾ കോട്ടേക്കാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൊട്ടേക്കാട്

പാലക്കാട്‌ ജില്ലയിലെ മരുതറോഡ് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് കൊട്ടേക്കാട്. നെടുംപുറയൂർ സ്വരൂപത്തിന്റെ രാജവാഴ്ചയിൽ നാട്ടുകൂട്ടങ്ങളുടെയും ദേശ കൂട്ടങ്ങളുടെയും ഹിതാനുസരണം നാടുവാഴികൾ അടക്കി ഭരിച്ചിരുന്ന പാലക്കാട് രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പഞ്ചായത്തിൽ ഉൾപ്പെട്ട ഭൂപ്രദേശങ്ങൾ.ഇവിടെ നിലനിന്നിരുന്ന ജാതി ജന്മി നാടുവാഴിത്തത്തിന്റെ അവശിഷ്ടങ്ങളായ തൊഴിൽ വിഭജനത്തിനെ അടിസ്ഥാനമാക്കിയുള്ള ആവാസ കേന്ദ്രങ്ങൾ ഇന്നും പഴയ ജാതി പേരിൽ ആണ് അറിയപ്പെടുന്നത്.ജനങ്ങൾ തിങ്ങിപ്പാർത്തിരുന്ന വിവിധ ആവാസകേന്ദ്രങ്ങളെ അവരുടെ ജാതി പേരിനോട് ചേർത്തുള്ള തറകളും കുടികളുമായാണ് ഇന്നും അറിയപ്പെടുന്നത്.കൊട്ടേക്കാട് എന്ന സ്ഥലനാമം ലഭിച്ചത് നമ്മുടെ പ്രദേശത്ത് ഒരുകാലത്ത് വ്യാപിച്ചു കിടന്നിരുന്ന  മലമ്പുഴയോടും      വാളയാറിനോടും ചേർന്നുള്ള കാട്ടുപ്രദേശങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നാവാം എന്ന് കരുതപ്പെടുന്നു.

1905 ലാണ് സ്കൂൾ സ്ഥാപിതമായത്.

പൊതുസ്ഥാപനങ്ങൾ

മലമ്പുഴ രണ്ട് വില്ലേജ് ഓഫീസ്, ജി എൽ പി എസ്  കൊട്ടേക്കാട്.

ഭൂമിശാസ്ത്രം

പൊതുവേ ചൂട് കൂടിയ കാലാവസ്ഥ.

തൊഴിലുകൾ

കൃഷിയാണ് പ്രധാന തൊഴിൽ.

ആരാധനാലയങ്ങൾ

കൊട്ടേക്കാട് അമ്പലം

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

M.P വാസു MLA

ശാസ്ത്രമേള

സോഷ്യൽ സയൻസ് UP വിഭാഗം ഒന്നാം സ്ഥാനം

LSS Scholarship

Anubama , Dharnesh.R, Abhay.S

CLUB ACTIVITIES

Science club,Social Club,Maths Club

SPORTS

Palakkad Sub-District khokho games Girls- First position