വി.കെ.എൻ.എം.യു.പി.സ്കൂൾ കോട്ടേക്കാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൊട്ടേക്കാട്

പാലക്കാട്‌ ജില്ലയിലെ മരുതറോഡ് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് കൊട്ടേക്കാട്. നെടുംപുറയൂർ സ്വരൂപത്തിന്റെ രാജവാഴ്ചയിൽ നാട്ടുകൂട്ടങ്ങളുടെയും ദേശ കൂട്ടങ്ങളുടെയും ഹിതാനുസരണം നാടുവാഴികൾ അടക്കി ഭരിച്ചിരുന്ന പാലക്കാട് രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പഞ്ചായത്തിൽ ഉൾപ്പെട്ട ഭൂപ്രദേശങ്ങൾ.ഇവിടെ നിലനിന്നിരുന്ന ജാതി ജന്മി നാടുവാഴിത്തത്തിന്റെ അവശിഷ്ടങ്ങളായ തൊഴിൽ വിഭജനത്തിനെ അടിസ്ഥാനമാക്കിയുള്ള ആവാസ കേന്ദ്രങ്ങൾ ഇന്നും പഴയ ജാതി പേരിൽ ആണ് അറിയപ്പെടുന്നത്.ജനങ്ങൾ തിങ്ങിപ്പാർത്തിരുന്ന വിവിധ ആവാസകേന്ദ്രങ്ങളെ അവരുടെ ജാതി പേരിനോട് ചേർത്തുള്ള തറകളും കുടികളുമായാണ് ഇന്നും അറിയപ്പെടുന്നത്.കൊട്ടേക്കാട് എന്ന സ്ഥലനാമം ലഭിച്ചത് നമ്മുടെ പ്രദേശത്ത് ഒരുകാലത്ത് വ്യാപിച്ചു കിടന്നിരുന്ന  മലമ്പുഴയോടും      വാളയാറിനോടും ചേർന്നുള്ള കാട്ടുപ്രദേശങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നാവാം എന്ന് കരുതപ്പെടുന്നു.ബ്രിട്ടീഷ് സാമ്രാജ്യത്തിന് എതിരെയുള്ള സ്വാതന്ത്രസമര പ്രസ്ഥാനത്തിൽ ത്യാഗസുരഭിലമായ പങ്കുവെച്ച ദേശാഭിമാനികളും ഇവിടെ ജീവിച്ചിരുന്നു.

കൃഷിഭൂമി കർഷകനെ എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തിയ സമരങ്ങൾ കൊട്ടേക്കാട് എം. വി വാസു കെ. പി കണ്ടനുണ്ണി തുടങ്ങിയവർ നേതൃത്വം കൊടുത്തു. മലബാറിൽ അലയടിച്ചു ഉയർന്നുവന്ന കർഷകസമരത്തി തിനോടൊപ്പം പങ്കുചേർന്നുകൊണ്ട് നടത്തിയ പോരാട്ടങ്ങൾ നമ്മുടെ ജനങ്ങളുടെ സാമൂഹിക രാഷ്ട്രീയ ബോധത്തിൽ സ്വാധീനം ചെലുത്തി..1905 കൊട്ടേക്കാട് പ്രാഥമിക വിദ്യാലയം ആരംഭിച്ച തോടുകൂടിയാണ് ഈ പ്രദേശത്തിന്റെ ആധുനിക വിദ്യാഭ്യാസത്തിന്റെ ചരിത്രം ആരംഭിക്കുന്നത്.

പൊതുസ്ഥാപനങ്ങൾ

മലമ്പുഴ രണ്ട് വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ് കൊട്ടേക്കാട്,ഹെൽത്ത് സെന്റർ,പഞ്ചാബ് നാഷണൽ ബാങ്ക്,ആയുർവേദ ഹോസ്പിറ്റൽ

ഭൂമിശാസ്ത്രം

സമുദ്രനിരപ്പിൽ നിന്നും 457 അടി ഉയരത്തിൽ പാലക്കാടിന്റെ കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഭൂപ്രദേശമാണ് മരുത റോഡ് പഞ്ചായത്ത്. വടക്ക് പടിഞ്ഞാറോട്ട് ചരിഞ്ഞുകിടക്കുന്ന ഈ ഭൂപ്രദേശം സമതലങ്ങളും താരതമ്യേന ഉയർന്ന പ്രദേശങ്ങളും ഉൾക്കൊള്ളുന്നതാണ്. പടലിക്കാട് കുന്നം കാർഡ് കല്ലേപ്പുള്ളി ചരപ്രദേശങ്ങളും കാളിപ്പാറ ചെറിയ ചെരുവോടുകൂടിയ സമതല പ്രദേശവുമാണ്.പൊതുവേ ചെമ്മണ്ണും മണലും തളർന്നതാണ് പ്രധാന മണ്ണുകൾ.മാർച്ച് ഏപ്രിൽ മാസങ്ങളിൽ ചുരം കടന്നുവരുന്ന ചൂട് കാറ്റ് വരണ്ട കാലാവസ്ഥയ്ക്ക് കാരണമാകുന്നു

തൊഴിലുകൾ

കൃഷിയാണ് പ്രധാന തൊഴിൽ.

ആരാധനാലയങ്ങൾ

കൊട്ടേക്കാട് അമ്പലം

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

M.P വാസു MLA

ശാസ്ത്രമേള

സോഷ്യൽ സയൻസ് UP വിഭാഗം ഒന്നാം സ്ഥാനം

LSS Scholarship

Anubama , Dharnesh.R, Abhay.S

CLUB ACTIVITIES

Science club,Social Club,Maths Club

SPORTS

Palakkad Sub-District khokho games Girls- First position