സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവേശനോത്സവം 2024 - 25 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി വിദ്യാലയത്തിൽ ആഘോഷിച്ചു .കളഭം ചാർത്തിയും സമ്മാനപ്പൊതികളും വർണ്ണശലഭങ്ങളും നൽകി നവാഗതരെ വിദ്യാലയത്തിലേക്ക് സ്വീകരിച്ചു .ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് മാനേജർ സിസ്റ്റർ മോളി അലക്സ് അദ്ധ്യക്ഷപദം അലങ്കരിച്ചു. ഫാദർ ജെറോം ചമ്മണിക്കോടത്തു ഉദ്ഘാടന കർമ്മം നിർവഹിച്ചു കൗൺസിലർ അരിസ്റ്റോട്ടിൽ എജുക്കേഷൻ കമ്മിറ്റി ചെയർപേഴ്സൺ ശ്രീ സെബാസ്റ്റ്യൻ സർ എന്നിവർ ആശംസകൾ അറിയിച്ചു .സർവ്വമത പ്രാർത്ഥനയും പുസ്തക വിതരണവും ഈ ദിനത്തിനെ അർത്ഥസമ്പന്നമാക്കി. പിടിഎ പ്രസിഡൻറ് ശ്രീ ഹാരിസ് ബാസ്‌റ്റിൻ കൃതജ്ഞത അർപ്പിച്ചു .മധുര വിതരണവും മറ്റു കലാപരിപാടികളും ഈ ദിനത്തെ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമാക്കി മാറ്റി.

പരിസ്ഥിതിദിനാചരണം സെന്റ്. ജോവാക്കിംസ് യു. പി സ്കൂളിലെ പരിസ്ഥിതിദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. പ്രധാനാദ്ധ്യാപിക സിസ്റ്റർ ജിൻസി സെബാസ്റ്റ്യനും കുട്ടികളും ചേർന്നു വിദ്യാലയമുറ്റത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാചരണപരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.

പരിസ്ഥിതി അവബോധം വളർത്താനുതകുന്ന കാര്യങ്ങളും ദിനാചരണത്തിന്റെ പ്രാധാന്യവും സിസ്റ്റർ കുട്ടികളെ ഓർമ്മപ്പെടുത്തി.” നമ്മുടെ ഭൂമി നമ്മുടെ ഭാവി നമ്മൾ പൂന:സ്ഥാപനത്തിന്റെ തലമുറ”(Our land, our future , we are generation restoration) എന്നതാണ് 2024 ലെ ലോകപരിസ്ഥിതിദിന മുദ്രാവാക്യം എന്നും ഭൂപുന:സ്ഥാപനവും മരുവൽക്കരണം വരൾച്ച എന്നിവയ്ക്കെതിരെയുള്ള പ്രതിരോധവും( Land restoration, desertification and drought resistance) എന്നതാണ് ഈ വർഷത്തെ പരിസരദിനത്തിന്റെ പ്രമേയമെന്നും സിസ്റ്റർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.സിസ്റ്ററിന്റെപ്രസംഗത്തിനിടയിൽ പരിസരദിനത്തിന്റെ മുദ്രാവാക്യം ആദ്യം പറഞ്ഞ കുട്ടിക്ക് സമ്മാനവും നൽകി.

പരിസ്ഥിദിനാചരണത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന പോസ്റ്റർ പ്രദർശനം, സ്കിറ്റ്, കവിത, പ്രസംഗം, സംഘഗാനം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. വൈകുന്നേരം സ്കൂൾ വിട്ടുപോയ എല്ലാ കുട്ടികളുടെയും രക്ഷിതാക്കളുടെയും കൈയ്യിൽ ചെടികൾ ഉണ്ടായിരുന്നു. വളരെ ആഹ്ലാദത്തോടെയാണ് തങ്ങൾക്ക് കിട്ടിയ ചെടികളുമായി അവർ വീട്ടിലേക്ക് പോയത്. ഈ പ്രവർത്തനത്തിലൂടെ സ്കൂളിൽ ഒതുങ്ങിപ്പോകുമായിരുന്ന ദിനാചരണം പൊതുസമൂഹത്തിലേക്ക് കൂടി എത്തിക്കുവാൻ സാധിച്ചു.


വായനാമാസാചരണം സെൻ്റ് ജോവാക്ലിംസ് യു. പി. സ്കൂൾ വായനാമാസാചരണം വിവിധ പരിപാടികളോടെ ആരംഭിച്ചു. വായനാദിന പ്രതിജ്ഞയോടെ ആരംഭിച്ച ചടങ്ങ് പ്രധാന അധ്യാപിക സിസ്റ്റർ ജിൻസി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്ത് , വായനാദിന സന്ദേശം നൽകി. വായനാദിന പ്രസംഗം, എൻ. വി. കൃഷ്‌നവാര്യരുടെ ' പുസ്തകങ്ങൾ ' എന്ന കവിത, ഏണസ്റ് ഹെമിങ്‌വേയുടെ ' കിഴവനും കടലും ' എന്ന പുസ്തകത്തിൻ്റെ വയനാകുറിപ്പ്, വായനയുമായി ബന്ധപ്പെട്ട മഹദ് വചനങ്ങൾ എന്നിവ അവതരിക്കപ്പെട്ടു. വായനാദിന പോസ്റ്റർ പ്രദർശനം, ക്വിസ് മത്സരം, ക്ലാസ് തല വായന മത്സരം എന്നിവയും നടന്നു. ജൂൺ 19 മുതൽ ജൂലൈ 18 വരെ നടക്കുന്ന വായന മാസചരണത്തിൽ 30 എഴുത്തുകാരെയും കൃതികളെയും പരിചയപെടുത്തുന്ന പുസ്തകാസ്വാദനം എന്ന പരിപാടി നടന്നു വരുന്നു

ബഷീർദിനം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് കലൂർ സെന്റ്. ജോവാക്കിംസ് യു. പി.സ്കൂളിൽ  ബഷീർ അനുസ്മരണയോഗവും ബഷീർ കഥാപാത്രങ്ങളുടെ രംഗാവിഷ്കരണവും നടത്തുകയുണ്ടായി. ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ കഥാപാത്രങ്ങളുടെ ചിത്രപ്രദർശനം,ക്വിസ് എന്നിവയും നടന്നു.

ചാന്ദ്രദിനം മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയതിന്റെ ഓർമ്മക്കായിട്ടാണ് ചാന്ദ്രദിനം ആചരിക്കുന്നത്.ഈ വർഷത്തെചാന്ദ്രദിനം ജൂലൈ 22 തിങ്കളാഴ്ചയാണ് ഞങ്ങളുടെ സ്കൂളിൽ ആചരിച്ചത്.ചാന്ദ്രദിനത്തേക്കുറിച്ചും ആ ദിനത്തിന്റെ പ്രാധാന്യത്തേക്കുറിച്ചും കുട്ടികൾക്ക് അറിവ് നൽകുന്ന ഒരു പ്രസംഗത്തോട് കൂടി പരിപാടികൾ ആരംഭിച്ചു. ശേഷം ഇന്ത്യയുടെ മൂന്നു ചാന്ദ്രയാൻ ദൗത്യങ്ങളെക്കുറിച്ച് മൂന്നു കുട്ടികൾ വിവരിച്ചു. വിവരണത്തോടൊപ്പം മൂന്നു ചാന്ദ്രയാൻ ദൗത്യങ്ങളുടെയും ചിത്രങ്ങളടങ്ങിയ ചാർട്ട് പ്രദർശനവും ഉണ്ടായിരുന്നു. കൂടാതെ ചന്ദ്രദിനവുമായി ബന്ധപ്പെട്ട ഉദ്ധരണികളും കുറിപ്പുകളും കുട്ടികൾ അവതരിപ്പിച്ചു. ചന്ദ്രദിനവുമായി ബന്ധപ്പെട്ടു വിദ്യാലയത്തിലെ കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകൾ, പോസ്റ്ററുകൾ,പ്ലകാർഡുകൾ എന്നിവയുടെ പ്രദർശനവും ഉണ്ടായിരുന്നു. ക്വിസ് മത്സരവും നടത്തി. ഈ വർഷത്തെ ചാന്ദ്രദിനാചരണം കുട്ടികൾക്ക് അറിവ് പകരുന്നതായിരുന്നു

സ്വാതന്ത്ര്യദിനം

                                ഭാരതത്തിന്റെ 78-ാംമത് സ്വാതന്ത്ര്യ ദിനം സെന്റ് .ജൊവാക്കിംസിൽ ഗംഭീരമായി ആഘോഷിച്ചു. കുട്ടികളിൽ ദേശസ്നേഹം ഉണർത്തുന്നതിനായി വിവിധ മത്സരങ്ങളും പരിപാടികളും വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ദേശഭക്തിഗാന മത്സരം , പതാക നിർമ്മാണം, ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ ഈ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ചു.  സ്വതന്ത്ര ദിനാഘോഷം എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുട്ടികൾ നിർമ്മിച്ച വിവിധ ക്രാഫ്റ്റ് പ്രവർത്തനങ്ങൾ ആകർഷണീയമായിരുന്നു . സ്വാതന്ത്ര്യസമരസേനാനികൾ, സ്വാതന്ത്ര്യ സമര ചരിത്രം എന്നിവ വിഷയമാക്കി കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ, ചാർട്ടുകൾ എന്നിവ വിജ്ഞാനപ്രദവും ആകർഷകവും ആയിരുന്നു.

                ഓഗസ്റ്റ് 15ന് വിശിഷ്ടാതിഥിയായി വിദ്യാലയത്തിലെത്തി പതാക ഉയർത്തിയത് പ്രശസ്ത നോലിസ്റ്റും കഥാകൃത്തുമായ ശ്രീമതി ഗ്ലോറി മാത്യു ആയിരുന്നു.ഗൈഡ്സിന്റെ നേതൃത്വത്തിൽ ഫ്ലാഗ് ഹോസ്റ്റിങ്ങ് സെറിമണി യോടെ ആരംഭിച്ച പരിപാടികളും വിശിഷ്ടാതിഥികൾ നൽകിയ സന്ദേശങ്ങളും കുട്ടികളിൽ ദേശീയ ബോധം ഉണർത്തുന്നതും രാജ്യസ്നേഹം വളർത്തുന്നതും ആയിരുന്നു .



ഓണാഘോഷം

കലൂർ സെന്റ്ജൊവാക്കിംസ് യു.പി. എസ്സിൽ ഓണാഘോഷം സംഘടിപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ജിൻസി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ്  സ്കൂൾ മാനേജർ റവറന്റ്സിസ്റ്റർ മോളി അലക്സ് ഉദ്ഘാടനം നിർവഹിച്ചു. അധ്യാപിക ശ്രീമതി സെൻസാറ സ്വാഗതം ആശംസിച്ച ചടങ്ങിന് പി.ടി. എ പ്രസിഡന്റ് ശ്രീ . ഹാരിസ് ബാസ്റ്റിൻ നന്ദി രേഖപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ഓണപ്പാട്ട്, വഞ്ചിപ്പാട്ട്, കേരളീയ ഫാഷൻ ഷോ, ഓണക്കളികൾ എന്നിവ നടന്നു. പാലട പായസവും പപ്പടവും ഉപ്പേരിയും ശർക്കരപുരട്ടിയും ചേർന്ന വിഭവസമൃദ്ധമായ സദ്യയോടെ സ്കൂളിലെ ഓണാഘോഷങ്ങൾക്ക് സമാപനമായി.

ശാസ്ത്രമേള 2024-25

എറണാകുളം ഉപജില്ല ശാസ്ത്രമേള 2024-25 ൽ സെൻറ്. ജൊവാക്കിംസ് യു.പി സ്കൂൾ, കലൂർ എൽ പി സയൻസ് വിഭാഗത്തിൽ ഫസ്റ്റ് ഓവറോളും, പ്രവർത്തി പരിചയ മേളയിൽ എൽ പി വിഭാഗത്തിലും യുപി വിഭാഗത്തിലും ഫസ്റ്റ് ഓവറോൾ കരസ്ഥമാക്കുകയും, ശാസ്ത്ര -ഗണിത ശാസ്ത്ര- സാമൂഹിക ശാസ്ത്ര  -ഐടി- പ്രവർത്തി പരിചയ മേളകളിൽ സെക്കൻഡ് ഓവർ ഓളും  കരസ്ഥമാക്കി.

കേരളപ്പിറവി ദിനം

കലൂർ സെന്റ്. ജോവാക്കിംസ് യു.പി സ്കൂളിൽ കേരളപ്പിറവിദിനവും മാതൃഭാഷാദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രസംഗം,  ഭാഷാപ്രതിജ്ഞ, കവിതകൾ, കേരളീയ ഫാഷൻ ഷോ, കേരളീയകലകളുടെ വിവരണം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. കേരളത്തിന്റെ അടിസ്ഥാന വിവരങ്ങളും ഓരോ ജില്ലകളുടെയും പ്രാധാന്യം ചിത്രരൂപത്തിൽ ഉൾക്കൊള്ളുന്ന ‘കേരളീയം-2024’ എന്ന കേരളപ്പിറവി പതിപ്പ് പ്രകാശനവും നടന്നു.