എസ്സ് .യു .പി .എസ്സ് .പൂവത്തൂർ/എന്റെ ഗ്രാമം
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്തിലെ ചെറിയൊരു ഗ്രാമപ്രദേശമാണ് പൂവത്തൂർ.പള്ളിയോട പാരമ്പര്യത്തിൽ പെരുമയുള്ള കരയാണ് പൂവത്തൂർ കിഴക്ക്. ആറന്മുളയിലെ ആദ്യകാല പള്ളിയോടങ്ങളിൽ പൂവത്തൂർ കിഴക്കും ഉണ്ടായിരുന്നുവെന്നത് പഴമക്കാരുടെ ഓർമകളിലുണ്ട്. പൂവത്തൂർ കിഴക്ക് പാറയ്ക്കൽ കടവിലാണ് പള്ളിയോടപ്പുര സ്ഥിതി ചെയ്യുന്നത്. പള്ളിയോടപ്പുരയ്ക്കു സമീപമാണ് നദിയിലേക്കിറങ്ങി നിൽക്കുന്ന പ്രശസ്തമായ പാൽക്കഞ്ഞിപ്പാറ. 2004, 2005, 2017ൽ മന്നം ട്രോഫിയിൽ മുത്തമിട്ടു. 2006ൽ ഉൾപ്പെടെ രണ്ടാം സ്ഥാനം നേടി. കഴിഞ്ഞ തവണ വഞ്ചിപ്പാട്ട് സോപാനം മത്സരത്തിൽ പള്ളിയോടക്കര ടീം വിജയം നേടിയിരുന്നു. ഭക്തിക്കും ആചാരത്തിനും പ്രാധാന്യം നൽകിയാണ് കരക്കാർ പമ്പയുടെ ഓളപ്പരപ്പിലൂടെ പള്ളിയോടത്തിൽ നീങ്ങുന്നത്. =</nowiki> = പൂവത്തൂർ പ്രദേശത്തെ പന്നിപ്രയാർ മുറി ഉൾപ്പെടുന്നതാണ് പള്ളിയോടക്കര. ആറന്മുള ക്ഷേത്രവും പൂവത്തൂർ ദേശവുമായുള്ള ബന്ധത്തിനും വായ്മൊഴി പഴക്കമേറെയാണ്.
പൊതുസ്ഥാപനങ്ങൾ
സർവോദയ യു. പി സ്കൂൾ
പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ പുല്ലാട് ഉപജില്ലയിൽ പൂവത്തൂർ എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് സർവോദയ അപ്പർ പ്രൈമറി സ്കൂൾ ,ഈ സ്കൂൾ 1953 ആണ് സ്ഥാപിതമായത്.
പ്രാഥമിക ആരോഗ്യ കേന്ദ്രം
പൂവത്തൂരിന്റെ അതിർത്തിയിൽ കോയിപുരത്തിനടുത് നാട്ടുകാരുടെ ആരോഗ്യം ,പരിസ്ഥിതി എന്നിവയ്ക്കു പ്രാധാന്യം നൽകി പ്രവർത്തിച്ചുവരുന്ന നല്ല ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രമാണ്.
പൂവത്തൂരിലെ ജനങ്ങൾക് കൃഷിക് വേണ്ട സഹായങ്ങളും വി,വാക്ദാനങ്ങളും നൽകി നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു .ഇത് പൂവത്തൂരിന് വടക്കു പുല്ലാടിനോട് അടുത്ത് സ്ഥിതിചെയ്യുന്നു.
GLPS,പൂവത്തൂർ
നാട്ടിലുള്ള കൊച്ചുകുരുന്നുകൾക് വേണ്ട പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന ഈ സ്ഥാപനം പൂവത്തൂർ ജംഗ്ഷൻ കിഴക്കു സർവോദയ യു പി സ്കൂളിന്റെ തൊട്ടടുത്ത സ്ഥിതി ചെയ്യുന്നു .
പോസ്റ്റ് ഓഫീസ്
പൂവത്തൂർ ജംഗ്ഷനു പടിഞ്ഞാർ സ്ഥിതിചെയ്യുന്നു
പ്രധാന വ്യക്തികൾ
- ശ്രീ .നെല്ലിക്കൽ മുരളീധരൻ(കവി )
- ശ്രീ.എൻ. കെ.സുകുമാരൻ നായർ (പരിസ്ഥിതി പ്രവർത്തകൻ)
- ശ്രീ.സജിത്ത് പരമേശ്വരൻ (മാധ്യമ പ്രവർത്തകൻ)