ജി എഫ് എൽ പി എസ് എടവിലങ്ങ്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി എഫ് എൽ പി എസ് എടവിലങ്ങ് | |
---|---|
വിലാസം | |
എടവിലങ്ങ് | |
സ്ഥാപിതം | 1 -06-1938 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 23421 |
ചരിത്രം
കൊടുങ്ങല്ലൂര്‍ താലൂക്കിലെ എടവിലങ്ങ് പഞ്ചായത്തിലെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജി.എഫ്.എല്‍.പി .എസ്.എടവിലങ്ങ്. മൂന്നാം വാര്‍ഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്തിലെ 1,2,3,12,13 വാര്‍ഡുകളിലെ കുട്ടികള്‍ ഇവിടെ പഠിയ്ക്കുന്നു.
1938ല്‍ അന്നത്തെ വില്ലേജ് അധികാരിയായിരുന്ന ശ്രീ അഹമ്മദുണ്ണിയുടെ സ്ഥലത്ത് കടലിനോടു ചേര്‍ന്ന ഒരു ഷെഡ്ഡില്‍ 12 ആണ്‍കുട്ടികളും 1 പെണ്‍കുട്ടിയുമായി ഈ വിദ്യാലയം ആരംഭിച്ചു. ആദ്യത്തെ പ്രധാനാധ്യാപകന് ശ്രീകൃഷ്ണന് മാസ്റ്ററും ആദ്യ അദ്ധ്യാപകന് ശ്രീ വേലുമാസ്റ്ററുമായിരുന്നു. ആദ്യത്തെ ആണ്‍കുട്ടി മങ്ങാട്ടറ കൊച്ചയ്യപ്പന് മകന് ഇക്കോരനും വിദ്യാര്‍ത്ഥിനി എടച്ചാലില്‍ കൃഷ്ണന്‍കുട്ടി മകള്‍ മാധവിയുമായിരുന്നു. മഴക്കാലത്ത് സ്കൂളിലെത്താനുള്ള ബദ്ധിമുട്ടും ഓലഷെഡ്ഡിന്റെ അസൗകര്യവും മൂലം താമസിയാതെ ഇന്ന് നിലനില്‍ക്കുന്ന കെട്ടിടങ്ങള്‍ പണിത് കാതിയാളത്തേക്ക് മാറ്റി. ഇന്ന് ഓടുമേഞ്ഞ 5 ക്ലാസ്സ് മുറികളും എം.പി. ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിതി കേന്ദ്രം നിര്‍മിച്ചു നല്കിയ രണ്ട് ക്ലാസ്സ് മുറികളുള്ള കോണ്‍ക്രീറ്റ് കെട്ടിടവും സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിര്‍മ്മിച്ച ഒരു ഓഡിറ്റോറിയവും ഒരു ലൈബ്രറിയും സ്കൂളിനുണ്ട്.