ജി. വി. എച്. എസ്. എസ്. മലമ്പുഴ/എന്റെ ഗ്രാമം
പാലക്കാട്
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ് പാലക്കാട്.കേരളത്തെയും തമിഴ് നാടിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള പശ്ചിമഘട്ടത്തിലെ വിടവായ പാലക്കാട് ചുരത്തിനടുത്താണ് പാലക്കാട് നഗരത്തിന്റെ സ്ഥാനം.
തെക്ക് തൃശ്ശൂർ, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ല, പടിഞ്ഞാറ് മലപ്പുറവും തൃശ്ശൂരും എന്നിവയാണ് സമീപ ജില്ലകൾ.
മലമ്പുഴ
13 വാർഡുകളുള്ള മലമ്പുഴ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പശ്ചിമഘട്ടവും, തെക്കുഭാഗത്ത് കോരയാർ പുഴയും, കിഴക്കുഭാഗത്ത് പുതുശ്ശേരി പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് അകത്തേത്തറ പഞ്ചായത്തുമാണ്.
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ.
മലമ്പുഴയിലെ പ്രധാന ആകർഷണങ്ങൾ
- മലമ്പുഴ ഡാം
- മലമ്പുഴ ഉദ്യാനം
- റോപ് വേ
- സ്നേക്ക് പാർക്ക്
- റോക്ക് ഗാർഡൻ
- മത്സ്യ ഉദ്യാനം (അക്വേറിയം)
- ഇക്കോ പാർക്ക്
- ജപ്പാൻ ഗാർഡൻ
- മലമ്പുഴയിലെ യക്ഷി
മലമ്പുഴ അണക്കെട്ട്
കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് ആണിത്.കേരളത്തിലെ ഏറ്റവും വലിയ ജലസേചന ശൃംഖലയാണ് മലമ്പുഴ ഡാമിനോട് സംബന്ധിച്ചുള്ള കനാൽ
സംവിധാനം.
ഫാന്റസി പാർക്ക്
ഫാന്റസി പാർക്ക് എന്ന ഉല്ലാസ കേന്ദ്രം മലമ്പുഴ ഡാമിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ്.
മലമ്പുഴയിലെ യക്ഷി
മലമ്പുഴ ഡാം നൂൽ പാലത്തിന് സമീപം പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ തീർത്ത സിമൻറ്റ് ശില്പം.