എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:48, 28 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adhila Shoukath K (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2000 ത്തിൽ സ്ഥാപിതമായ എം ഇ എസ്സ് എച്ച് എസ്സ് എസ്സ് മണ്ണാർക്കാട് സ്കൂളിന്റെ ഹൈ സ്കൂൾ വിഭാഗം 89 വിദ്യാർഥികളെ കൊണ്ട് തുടങ്ങി ഇപ്പോൾ ഇരുപതു വർഷങ്ങൾക്ക് ശേഷം 2470 വിദ്യാർഥികൾ പഠിക്കുന്ന ഒരു വലിയ സ്ഥാപനം ആയി വളർന്നിരിക്കുന്നു. 2000 മുതൽ 2007വരെ ശ്രീ : ത്വൽഹത് ആയിരുന്നു സ്കൂളിലെ പ്രധാന അദ്ധ്യാപകൻ. 2007 ന് ശേഷം ശ്രീമതി : അയിഷാബി ആണ് സ്ഥാപനത്തിന്റെ പ്രധാന അദ്ധ്യാപിക. SSLC പരീക്ഷയിൽ നല്ല വിജയ ശതമാനം ആണ്  സ്കൂൾ നിലനിർത്തി വരുന്നത്. പാലക്കാട്‌ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ എസ് എസ് എൽ സി ക്ക് പരീക്ഷക്ക്‌ ഇരുത്തുന്ന എയ്ഡഡ് സ്ഥാപനം ആണ് എം ഇ എസ്. ഏഴു വർഷം നൂറു ശതമാനം വിജയവും മറ്റുവര്ഷങ്ങളിൽ ഒന്നോ രണ്ടോ വിദ്യാർഥികൾ മാത്രമാണ് പരാജയപ്പെട്ടത്. അവസാന വർഷം 769 വിദ്യാർഥികൾ പരീക്ഷക്ക്‌ ഇരുന്നതിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. 263 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. പഠ്യേതര പ്രവർത്തനങ്ങളിലും സ്ഥാപനം മികച്ച് നിൽക്കുന്നു. സബ്ജില്ലാതലത്തിൽ കലോത്സവത്തിലും ശാസ്ത്രമേളകളിലും ചാമ്പ്യൻ പട്ടം എം ഇ എസ്സ് മണ്ണാർക്കാട് കരസ്ഥമാക്കി വരുന്നു.