ജി എം യു പി എസ്സ് കുളത്തൂർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം വളരെ ഗോഭീരമായി നടന്നു . മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ ഉൽഘാടനം കുട്ടികൾക്ക് കാണിച്ചു കൊടുത്തു . വാർഡ് മെമ്പർ രാവിലെ ലഡുവും ഉച്ചക്ക് പായസവും വിതരണം നടത്തി . PTA പ്രസിഡന്റ് മിഠായി വിതരണം നടത്തി . പുതിയതായി സ്കൂളിൽ വന്ന കുട്ടികൾക്ക് നോട്ട് ബുക്കുകൾ നൽകി സ്വീകരിച്ചു .

പരിസ്ഥിതി ദിനം

നമ്മുടെ സ്കൂളിലെ പരിസ്ഥിതി ദിനം വളരെ വിപുലമായി ആഘോഷിച്ചു . പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി .സ്കൂൾ മുറ്റത്തു വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു . കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചു കുറിപ്പുകൾ ,പോസ്റ്ററുകൾ ,ചുമർ പത്രികകൾ ,പ്ലക്കാർഡുകൾ ,പതിപ്പുകൾ എന്നിവ നിർമിച്ചു .

പ്രതിജ്ഞ
വൃക്ഷതൈ നടീൽ
ക്വിസ് മത്സരം









ബാല വേല വിരുദ്ധ ദിനം

ബാല വേല വിരുദ്ധ ദിന പ്രതിജ്ഞ









പേ-വിഷ ബാധ ബോധവൽക്കരണ ക്ലാസ്സ്

പേവിഷ ബോധ വൽക്കരണ ക്ലാസ്
പേ-വിഷ ബാധ ബോധവൽക്കരണ പ്രതിജ്ഞ







വായനാദിനം

എല്ലാ വർഷത്തെയും പോലെ ഈ വർഷവും വായനാദിനം വിപുലമായി ആഘോഷിച്ചു . ചില പ്രവർത്തനങ്ങൾ ചുവടെ ചേർക്കുന്നു .

വായന ദിന കുറിപ്പ് അവതരണം
വായന ദിന പ്രതിജ്ഞ
വായന ദിന പതിപ്പ് പ്രകാശനം
വായന ദിന ക്വിസ്


ബ്ലൈസ് പാസ്കൽ ദിനം

ബ്ലൈസ് പാസ്കൽ ദിനത്തോടനുബന്ധിച്ചു അന്നേ ദിവസം സ്കൂൾ അസ്സംബ്ലിയിൽ ഗണിത വിഷയം കൈ കാര്യം ചെയ്യുന്ന അനിൽ കുമാർ സർ അന്നേ ദിവസത്തെ പ്രാധാന്യം കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തി . തുടർന്ന് ബ്ലൈസ് പാസ്കൽ ദിന ക്വിസ് നടത്തി .

ബ്ലൈസ് പാസ്കൽ ദിന ക്വിസ്



യോഗ ദിനം

അന്തർ ദേശീയ യോഗ ദിനമായ ഇന്ന് (21/06/24 ) സ്കൂൾ അസ്സംബ്ലിയിൽ യോഗ ദിനത്തെ കുറിച്ച് അനിൽ സാർ സംസാരിച്ചു . തുടർന്ന് കുട്ടികളെ യോഗ ചെയ്യിപ്പിച്ചു .









ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു ലഹരി വിരുദ്ധ പ്രതിജ്ഞ HM ചൊല്ലി . കുട്ടികൾ ഏറ്റു ചൊല്ലി . ഉച്ചയ്ക്ക് ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു .

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി SEP () ശ്രീ .ഫെബിൻ സാറിന്റെ നേതൃത്വത്തിൽ ഒരു ക്ലാസ് നടത്തി . 'ഫോർത്തു വേവ് ഫൌണ്ടേഷൻ ' നേതൃത്വം നൽകുന്ന 'പ്രൊജക്റ്റ് വേണ്ട' വിദ്യാർഥികളെ മയക്കു മരുന്നിനോടും മറ്റു ലഹരി പദാർത്ഥങ്ങളുടെ ദുരുപയോഗത്തോടും വേണ്ട എന്ന് പറയുവാൻ പ്രാപ്തരാക്കുന്ന വളരെ പ്രയോജന പ്രദമായ ഒരു ക്ലാസ് ആയിരുന്നു .

ചാന്ദ്ര ദിനം

ജൂലൈ 21 ചാന്ദ്ര ദിനമാണ് . ഞായറാഴ്ച ആയതിനാൽ ചാന്ദ്ര ദിന പരിപാടികൾ 22 നാണ് നടത്തിയത് . പ്രത്യേക അസംബ്ലി , ദിനാചരണത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തൽ ,ചാന്ദ്ര ദിന പോസ്റ്റർ , റോക്കറ്റ് നിർമാണം , പതിപ്പ് നിർമാണം എന്നീ പ്രവർത്തനങ്ങൾ ചെയ്തു . ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ പ്രദര്ശനവും നടത്തി .

സ്വാതന്ത്ര്യ ദിനാഘോഷം

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

16/08/24 ന് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തുകയുണ്ടായി .സ്കൂൾ boy ആയി  ബ്ലെസ്സ്‌വിൻ വി എസ് നെയും സ്കൂൾ girl ആയി ജിയാ ജോസി യെയും തിരഞ്ഞെടുത്തു .

ഓണാഘോഷം

ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 13/09/24 ന് നടത്തി . രാവിലെ 10 മണി മുതൽ 11 മണി വരെ അത്തപ്പൂക്കള മത്സരം നടത്തി . വാർഡ് മെമ്പർ ശ്രീ .രാജഗോപാൽ സർ ഓണാഘോഷ പരിപാടികൾ ഉൽഘാടനം ചെയ്തു . കുട്ടികളുടെ വിവിധ പരിപാടികൾ നടത്തി . ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യ നൽകി .

പ്രമാണം:20240913 115844.jpg
പ്രമാണം:20240913 113757.resized.jpg