കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


സയൻസ് ക്വിസ്സ് ജില്ലയിൽ നാലാമത്
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ സയൻസ് ക്വിസ്സിൽ 10 ബി യിൽ പഠിക്കുന്ന മുഹമ്മദ് അമീൻ നാലാം സ്ഥാനം കരസ്ഥമാക്കി.  72 ഓളം മത്സരാർത്ഥികൾക്കിടയിൽ നിന്നാണ് നാലാം സ്ഥാനം കരസ്ഥസ്ഥമാക്കിയത്.
അറബിക് ക്വിസ്സിൽ രണ്ടാം സ്ഥാനം
പൊതു വിദ്യാഭ്യാസ വകുപ്പും അറബിക് അധ്യാപക അക്കാദമിക്‌ കോംപ്ലെക്സും സംയുക്തമായി നടത്തിയ ഉപജില്ലാ തല അറബിക് ക്വിസ്സ് മത്സരത്തിൽ മുഹമ്മദ് അമീൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി
അറബിക് ടാലെന്റ്റ് ടെസ്റ്റ് 
തളിപ്പറമ്പ സൗത്ത് ഉപജില്ലാ അറബിക് ടാലെന്റ്റ് ടെസ്റ്റിൽ മുഹമ്മദ് അമീൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി
സ്കൂൾ ഗെയിംസ് വിഭാഗത്തിൽ കമ്പിൽ മാപ്പിൽ എച്ച്.എസ്.എസിന് വ്യക്തമായ ആധിപത്യം
തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ഫുട്ബോൾ ചാപ്യൻഷിപ്പിൽ സബ്ജൂനിയർ ഗേൾസ് വിഭാഗത്തിലും സബ്ജൂനിയർ ബോയ്സ് വിഭാഗത്തിലും കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ ചാമ്പിയന്മാരായി.  ഷട്ടിൽ ബാഡ്‌മിന്റൺ ടൂർണ്ണമെന്റിൽ ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും സീനിയർ ഗേൾസ്, സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി
 ശാസ്ത്രമേള ജില്ലാ തല നേട്ടം കൈവരിച്ചവർ
1. നെഹ്‌ല നസീർ (പ്ലസ് ടു) ബീഡ്‌സ് വർക്ക് ഒന്നാം സ്ഥാനം 2. ഫാത്തിമത്തുൽ അഫീഫ (പ്ലസ് ടു) ഫൈബർ വർക്ക് ഒന്നാം സ്ഥാനം 3. ഫാത്തിമത്ത് നഷ നൗറീൻ (പ്ലസ് ടു) സ്റ്റഫ്ഡ് ടോയ്‌സ് 4. ഫാത്തിമത്ത് സന എം പി (എച്ച് എസ്) ഫൈബർ വർക്ക് 5. മിദ എ (എച്ച് എസ്) സ്റ്റഫ്ഡ് ടോയ്‌സ്