ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 28 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19051 (സംവാദം | സംഭാവനകൾ) (→‎ഗണിത ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബ്

എല്ലാ ശാസ്ത്ര വിഷയങ്ങളുടെയും അടിസ്ഥാനം ഗണിതമാണ്. ഗണിത ശാസ്ത്ര പഠനം പണ്ട് മുതലേ മറ്റ് വിഷയങ്ങളിൽ നിന്നും ബുദ്ധിമുട്ടായാണ് കരുതിപ്പോരുന്നത്. അതിനാൽത്തന്നെ ഭൂരിപക്ഷം കുട്ടികളും ഗണിതത്തിൽ നിന്ന് ഒരു കൈദൂരം നിന്നുപോന്നു എന്ന് പറയാം. എന്നാൽ ഇന്ന് അധ്യാപകരുടെ അത്യുൽസാഹത്തോടെയുള്ള വ്യത്യസ്ത സമീപനം മൂലം ഗണിത പഠനം ലളിതവും രസകരവുമാക്കുന്നു.

പ്രവർത്തനങ്ങൾ

  • വർക്കിംഗ് മോഡൽ
  • നമ്പർ ചാർട്ട്
  • ജ്യോമട്രിക്കൽ ചാർട്ട്
  • കലണ്ടറുകളിലെ ഗണിതം
  • രാമാനുജൻ പേപ്പർ പ്രസന്റേഷൻ
  • ജ്യാമിതി പ്രകൃതിയിൽ
  • ഭാസ്കരാചാര്യ സെമിനാർ

ഗണിത പുസ്തക പരിചയ മത്സരം

വായനാ വാരത്തോടനുബന്ധിച്ച് ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗണിത പുസ്തക പരിചയ മത്സരം നടത്തി.