ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
സ്വതന്ത്ര വിജ്ഞാനോത്സവം (FREEDOM FEST 2023)
വിജ്ഞാനത്തിന്റെയും, നൂതന ആശയ നിർമ്മിതയുടെയും , സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് സ്വതന്ത്ര വിജ്ഞാനോത്സവം (FREEDOM FEST 2023) എന്ന പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. സ്കൂളിലെ ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾ ഫെസ്റ്റ് സന്ദർശിക്കുകയുണ്ടായി. റോബോട്ടിക്സ്, പ്രോഗ്രാമിംഗ്, 2d ആനിമേഷൻ, 3d അനിമേഷൻ എന്നീ മേഖലകളിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ മികച്ച പ്രവർത്തനങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. ലിറ്റിൽസ് കുട്ടികളെ സംബന്ധിച്ച് മേള പുതിയ ഒരു അനുഭവമായിരുന്നു
സ്കൂൾ അസംബ്ലി
ഫ്രീഡം ഫസ്റ്റ് 2023 നെ ബേസ് ചെയ്ത് അവനവഞ്ചേരി സ്കൂളിൽ പ്രത്യേക അസംബ്ലി നടന്നു. സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടി ആഗസ്റ്റ് ഒമ്പതാം തീയതി അസംബ്ലി വിളിച്ചുചേർത്ത് സ്വതന്ത്ര വിജ്ഞാനോത്സവമായി ബന്ധപ്പെട്ട ലഭ്യമായ സന്ദേശം വായിക്കുകയും ചെയ്തു
പോസ്റ്റർ നിർമ്മാണം
ഫ്രീഡം ഫസ്റ്റ് മായി സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് സഹായിക്കുന്ന പോസ്റ്റർ നിർമ്മാണ മത്സരം സ്കൂളിൽ നടന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. മികച്ച ചിത്രങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു






ഐ. ടി കോർണർ
ഫ്രീഡം ഫസ്റ്റ് മായി ബന്ധപ്പെട്ട് സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഒരു ഐടി കോർണർ സജ്ജമാക്കി. റോബോട്ടിക്സ്, അനിമേഷൻ, പ്രോഗ്രാമിങ് , ഗ്രാഫിക് ഡിസൈനിങ് എന്നീ മേഖലകളിൽ വിവിധ പ്രവർത്തനങ്ങൾ കോർണറിൽ സജമാക്കി. സ്കൂളിലെ എല്ലാ കുട്ടികളെയും ഐ. ടി കോർണറിന്റെ പ്രവർത്തനങ്ങൾ കാണുന്നതിനു സജ്ജീകരണം ഒരുക്കി. വളരെ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ ഇവിടെ ഒരുക്കിയിരുന്നു