ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

എക്കോ ക്ലബ്

സ്കൂളിലെ എക്കോ ക്ലബ്ബും പ്രവർത്തനങ്ങളും

സ്കൂളിലെ ജൈവവൈവിദ്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന, അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ നടത്തിവരുന്ന ക്ലബ്ബാണ് എക്കോ ക്ലബ്. ജൈവവൈവിദ്യ സംരക്ഷണം ഏറെ പ്രാധാന്യം അർഹിക്കുന്ന ഈ സമയത്തു സ്കൂളിലെ  ജൈവ വൈവിദ്യ സംരക്ഷണത്തിന് ഈ ക്ലബ് വളരെയധികം സഹായിക്കുന്നു.

എക്കോ ക്ലബ്ബിന്റെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്തു വരുന്നു.അവയിൽ ചിലതാണ് താഴെ പറയുന്നവ;

▪️ സ്കൂളിൽ കൃഷി ഒരുക്കം,പൂന്തോട്ട നിർമ്മാണം എന്നിവയാണ് എക്കോ ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ.

▪️വനം വൃക്ഷത്തൈ നടീൽ

ക്ലബ്ബിന്റെ ഭാഗമായി സ്കൂളിലും പരിസരത്തും കുട്ടികളുടെ വീടുകളിലും വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നു.

▪️പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു ധാരാളം പ്രവർത്തനങ്ങൾ ചെയ്യുന്നു.

▪️കൂടാതെ ക്ലബ്ബിന്റെ ഭാഗമായി പഠനയാത്രയും സംഘടിപ്പിക്കുന്നു

ബേഠി ബച്ചാവോ

ജൂലൈ 20 ആം തീയതി വനിത ശിശു വികസന വകുപ്പ് ഐ. സി. ഡി. എസ്.ഭരണിക്കാവിലെ നേതൃത്വത്തിൽ പാലമേൽ ഗ്രാമപഞ്ചായത്ത് വകുപ്പ് പെൺകുട്ടികൾക്കായി ബേഠി  ബച്ചാവോ ബേഠി പഠാവോ എന്നപേരിൽ  ഒരു ബോധവൽക്കരണ ക്ലാസ് എടുത്തു. കൗമാര പ്രായത്തിലുള്ള കുട്ടികൾ ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങൾ  കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഭക്ഷണരീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സംസാരരീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഒരു വ്യക്തിയോട് ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പഠനത്തിലേ കാര്യങ്ങൾ, എന്നിവയെപറ്റി എല്ലാം ക്ലാസിലൂടെ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഒരു പെൺകുട്ടി എങ്ങനെ സമൂഹത്തിൽ ഒരു വിപ്ലവം സൃഷ്ടിക്കാം ലോകത്തിന്റെ കാഴ്ചപ്പാടുകൾ എങ്ങനെ മാറ്റാം എന്നതെല്ലാം വളരെ മനോഹരമായി ആ ക്ലാസിലൂടെ പറഞ്ഞുതന്നു. വളരെ മനോഹരമായ ഒരു ക്ലാസ് ആയിരുന്നു അത്.

ബേഠി ബച്ചാവോടെ ക്ലാസ്സ് എടുക്കുന്ന ദൃശ്യം.