വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 1 ജൂൺ 2024
3-6-2024 തിങ്കളാഴ്ച രാവിലെ 9.30 ന് സംസ്ഥാനതല പ്രവേശനോത്സവം ബഹു. പിണറായി വിജയൻ മുഖ്യമന്ത്രി കൈറ്റ് വിക്ടേഴ്സ് വഴി ഓൺലൈൺ ലൈവ് ഷോ നടത്തി . ഇതിന് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ നേതൃത്വം നൽകി . സ്കൂൾ തല ഉദ്ഘാടനം ശ്രീമതി ഗീതാ സുരേഷ് (കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ ബിനു അധ്യക്ഷ പ്രസംഗം നടത്തി.കുരുന്നുകളെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷേർളി ഡബ്ല്യൂ സ്വാഗതം ചെയ്തു. അധ്യാപകർ നവാഗതരെ മധുരം നൽകി സ്വീകരിച്ചു .നേരനുഭവം പുതിയ കൂട്ടുകാർക്കായി പങ്കുവച്ചു.
പരിസ്ഥിതി ദിനം 5 ജൂൺ 2024
സയൻസ് ക്ലബിന്റെയും എക്കോ ക്ലബിന്റെയും നേതൃത്വത്തിൽ സ്കൂൾ തലത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. വൃക്ഷതൈ വിതരണം പി.ടി.എ പ്രസിഡന്റ് ശ്രീ. ബിനു നിർവഹിച്ചു. പരിസ്ഥിതി ഗാനം, കവിത, പ്രസംഗം, പോസ്റ്റർ, പ്ലക്കാർഡ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പി.ടി.എ പ്രസിഡന്റ് ശ്രീ. ബിനുവും ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷേർളിയും വൃക്ഷതൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് ഔഷധസസ്യങ്ങൾ വിതരണം ചെയ്തു. കരുതലോടെ, സൂക്ഷ്മതയോടെ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം
വായന വാരാഘോഷം ജൂൺ 19 മുതൽ ജൂൺ 25
പി എൻ പണിക്കരെ പരിചയപ്പെടുത്തുന്നതിനായി ആമുഖപ്രഭാഷണം , വായന വാരവുമായി ബന്ധപ്പെടുത്തി പ്രസംഗം , വായനയുമായി ബന്ധപ്പെട്ട മഹത് വചനങ്ങൾ, പ്ലക്കാർഡ് നിർമ്മിച്ച പ്രദർശിപ്പിക്കുക, വായനാദിന പോസ്റ്റർ തയ്യാറാക്കുക. വീട്ടിൽ ഒരു ലൈബ്രറി ക്രമീകരിക്കുക സ്വന്തമായി എഴുതിയ കഥയോ കവിതയോ അനുഭവക്കുറിപ്പ് അവതരിപ്പിക്കൾ. കുട്ടികൾക്ക് ഇഷ്ടമുള്ള കവിതകളുടെ ആലാപനം ജൂൺ 19 മുതൽ ജൂൺ 25 വരെ നീണ്ടുനിൽക്കുന്ന വായനാവാരാഘോഷം അതിഗംഭീരമായി സ്കൂൾതരത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ബഹുമാന്യയായ എച്ച് എം സിസ്റ്റർ മേരി അവർകൾ ഉദ്ഘാടനം നിർവഹിച്ചു കുട്ടികൾ ക്ലാസ് കഥ കവിത ഗാനം വായനക്കുറിപ്പ് അവതരണം എന്നിവ അവതരിപ്പിച്ചു കുട്ടികൾ പി എൻ പണിക്കരുടെ ജീവചരിത്രം ഉദ്ധരണികൾ എന്നിവ എഴുതി ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു സ്കൂൾ ലൈബ്രറിയും കുട്ടികൾക്ക് ആവശ്യമായ വായന പുസ്തകങ്ങൾ കുട്ടികൾക്ക് വായന പീരീഡുകൾ നൽകുകയും ചെയ്തു. കവിതാ ശില്പശാല കുട്ടികൾക്ക് കവിത എഴുത്തിന്റെ ബാലപാഠങ്ങൾ പ്രശസ്ത കവിയും എഴുത്തുകാരിയായ ശ്രീ രാജൻ പൊഴിയൂർ ശില്പശാലയിലൂടെ രസകരമായ ആഖ്യാന ശൈലിയിലൂടെ കുട്ടികൾക്ക് പകർന്നുനൽകി കുട്ടികൾക്ക് സമ്മാനവിതരണവും സാർ നിർവഹിച്ചു.
വായനാവാരാഘോഷങ്ങളുടെ സമാപനവും എല്ലാ ക്ലബ്ബുകളുടെയും ഈ വർഷത്തെ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനവും വായന വാരവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പതിപ്പിൻ്റെ പ്രകാശനവും പ്രശസ്ത കവിയും പാറശ്ശാല ഗവ വി& എച്ച് എസ്സ് എസ്സിലെ അധ്യപകനും നെയ്യാറ്റിൻകര ഡി ഇ ഒ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം കോ ഓർഡിനേറ്ററും ആയ ഡോ. രമേഷ് കുമാർ സാർ നിർവ്വഹിച്ചു.
ലഹരി വിരുദ്ധ ദിനം 26/06/2024
വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രഹരി എന്ന പേരിൽ ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ചു. ജൂൺ 26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പട്ട് അസംബ്ലിയും റാലിയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ദിന ക്വിസും, ഉപന്യാസ രചന മത്സരവും, പോസ്റ്റർ നിർമ്മാണവും സംഘടിച്ചിച്ചു. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനവിതരണവും , വിദ്യാർത്ഥികളുടെയിടയിൽ ലഹരിക്കെതിരെ ഒരവബോധം സൃഷ്ടിക്കാനായി കുട്ടികളുടെ ലഹരി വിരുദ്ധ പാർലമെൻ്റും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പാർലമെൻ്റിന് സ്പീക്കർ നൈനിക , മുഖ്യമന്ത്രി എബിറ്റോ പി, പ്രതിപക്ഷ നേതാവ് ശ്രീഹരി എന്നിവർ നേതൃത്വം നൽകി. ഈശ്വര പ്രാർഥനയോടെ സഭാ നടപടികൾ ആരംഭിച്ചു. സ്പീക്കർ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ഒരാമുഖ പ്രഭാഷണം നടത്തി. തുടർന്ന് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു . പ്രതിപക്ഷ നേതാവ് പ്രമേയത്തെ പിന്താങ്ങി . മന്ത്രിമാരും മറ്റ് സഭാംഗങ്ങളും ചേർന്ന് പ്രമേയം പാസാക്കി . തുടർന്ന് എക്സൈസ് വകുപ്പ് മന്ത്രി ഷെറിൻ ദാസ് ലഹരിക്കെതിരായുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു , എല്ലാവരും പ്രതിജ്ഞ ഏറ്റുചൊല്ലി . ദേശീയ ഗാനത്തോടു കൂടി സഭാനടപടികൾ അവസാനിച്ചു. ലഹരിക്കെതിരായി നടത്തിയ എല്ലാ പ്രവർത്തനങ്ങളും വിദ്യാർഥികൾക്കിടയിൽ ലഹരിക്കെതിരായി നല്ല ഒരു അവബോധം സൃഷ്ടിക്കാൻ കാരണമായി
ഹിരോഷിമ ദിനം 6 ആഗസ്റ്റ് 2024
യുദ്ധവിരുദ്ധ റാലി , പോസ്റ്റർ പ്ലക്കാർഡ് നിർമ്മാണം , സ്പെഷ്യൽ അസംബ്ലി ഹിരോഷിമ ദിന പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ ഓഗസ്റ്റ് ആറാം തീയതി ആരംഭിച്ചു . സഡാക്കോ നിർമ്മിക്കുകയും ചെയ്തു . സഡാക്കു കൊക്കുകളുടെ നിർമ്മാണം ,യുദ്ധവിരുദ്ധ ആശയങ്ങൾ അടങ്ങുന്ന പ്രസംഗം, എസ് പി സി വിമല ഹൃദയ യൂണിറ്റിൻ്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.
വിജയോത്സവം 9/8/2024
വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ വിജയോത്സവം 2024 ആഗസ്റ്റ് 9-ാം തീയതി 3.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി . 2023 - 24 ബാച്ചിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായാണ് വിജയോത്സവം സംഘടിപ്പിച്ചത്. എസ്എസ്എൽസി പരീക്ഷാഫലം മെയ് ന് പ്രഖ്യാപിക്കുകയും അതിൽ 37 ഫുൾ എ പ്ലസും 15 കുട്ടികൾക്ക് 9 എ പ്ലസും ലഭിച്ചു . വിദ്യാർത്ഥികളുടെ ഈശ്വര പ്രാർഥനയോടെ യോഗം ആരംഭിച്ചു. വിജയികളെയും വിശിഷ്ട വ്യക്തികളെയും ഈ സ്കൂളിൻ്റെ പ്രഥമാധ്യാപിക സിസ്റ്റർ ഷെർളി ഡബ്ല്യൂ സ്വാഗതം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ ബിനു ചടങ്ങിന് അധ്യക്ഷപദം അലങ്കരിച്ചു . പ്രതിഭകൾക്കുള്ള പുരസ്കാരവും വിതരണവും ഉദ്ഘാടനവും ബഹുമാനപ്പെട്ട എറണാകുളം മഹാരാജാസ് കോളേജ് പ്രൊഫസർ ഡോ കുമാർ ജെ നിർവഹിച്ചു . സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ജോഫി മേരി , കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത സുരേഷ്, വിരാലിപുരം വാർഡ് മെമ്പർ ശ്രീമതി സുജാത സുനിൽ , സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ജോളി റോബർട്ട് , എസ് ആർ ജി കൺവീനർ ശ്രീമതി ശിവകുമാരി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . 2023-24 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർഥി കുമാരി ശിൻ്റ തൻ്റെ അനുഭവം പങ്കുവച്ചു. ജേതാക്കൾ,മാതാപിതാക്കൾ, വിദ്യാർഥികൾ , അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മെമൻ്റോ , കാശ് പ്രൈസ് എന്നിവ ജേതാക്കൾ എറ്റുവാങ്ങി. ചടങ്ങിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി റെജിമോൾ കൃതജ്ഞത ആശംസിച്ചു.
ഹരിതകേരളം മിഷന്റെ പുലരി 2024 14/8/2024
ഹരിതകേരളം മിഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളായ ശുചിത്വം, ശാസ്ത്രീയമായ രീതികളിലൂടെ മാലിന്യ സംസ്ക്കരണം, ജലസംരക്ഷണം, കാർഷിക വിപുലീകരണം തുടങ്ങി വിവിധ കർമ്മ പദ്ധതികളും കാമ്പയിനുകളും ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, ജലമലിനീകരണം ),കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വെല്ലുവിളികളെ ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ ലക്ഷ്യം വച്ചുകൊണ്ട് പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഹരിത വിദ്യാലയം നയ പ്രഖ്യാപന കലാജാഥ പുലരി 2024 എന്ന പേരിൽ സംഘടിപ്പിച്ചു .
ഇതിന്റെ ഭാഗമായി 2024 ആഗസ്റ്റ് 14 ബുധനാഴ്ച രാവിലെ 11 മണിക്ക് ടീം വിരാലി വിമല ഹൃദയ ഹൈസ്കൂളിൽ എത്തിച്ചേർന്ന് ഒരു തകർപ്പൻ ദൃശ്യാവിഷ്കാരം പ്ലാസ്റ്റിക്ക് മാലിന്യ നിർമ്മാർജനത്തെക്കുറിച്ച് സംഘടിപ്പിച്ചു. ഈ ദൃശ്യാവിഷ്കാരം കുട്ടികളുടെ ഇടയിൽ പ്ലാസ്റ്റിക് നിർമ്മാർജനത്തെക്കുറിച്ച് നല്ലൊരവബോധം സൃഷ്ടിക്കാൻ കാരണമായി. ഈ ദൃശ്യാവിഷ്കാരം കാഴ്ചവച്ച ടീമിന് സ്കൂൾ സീനിയർ അധ്യാപിക ശ്രീമതി ജോളി റോബർട്ട് കൃതജ്ഞ ആശംസിച്ചു.
സ്വാതന്ത്ര്യദിനം 15/8/2024
എഴുപത്തിയേഴാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് , എസ്. പി. സി , സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ ആർ സി എന്നീ സംഘടനകളുടെ നേത്യത്വത്തിൽ സമുചിതമായി ആഘോഷിച്ചു. ഈശ്വരപ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു. 2024 ഓഗസ്റ്റ് 15 രാവിലെ 9 ന് നടന്ന ആഘോഷപരിപാടികളിൽ, പി ടി എ പ്രസിഡൻ്റ് ശ്രീ ബിനു, പ്രഥമാധ്യാപിക സിസ്റ്റർ ഷേർളി ഡബ്ല്യൂ എന്നിവർ ചേർന്ന് ദേശീയപതാക ഉയർത്തി. പൊങ്ങുക പൊങ്ങുക എന്ന ഗാനത്തോടെ ത്രിവർണപതാക വാനിലേക്ക് ഉയർന്നു.
തുടർന്ന് നടന്ന മാർച്ച് പാസ്റ്റിൽ എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് , ജെ ആർ സി വിദ്യാർത്ഥികൾ പങ്കെടുത്തു. എല്ലാവരും ചേർന്ന് ഫ്ലാഗ് സല്യൂട്ട് നടത്തി . ദേശീയ ഗാനം ആലപിച്ചു. ഇന്ത്യൻ പ്രതിജ്ഞ ചൊല്ലി . വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. അതോടൊപ്പം സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷങ്ങൾ ധരിച്ച് വിദ്യാർത്ഥികളും സ്കൂളിലെ എല്ലാ അധ്യാപകരും നടത്തിയ റാലി വളരെ ആകർഷകമായിരുന്നു . സിസ്റ്റർ ഷെർളി ഡബ്ല്യൂ സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡൻ്റ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പോത്തിസ് സ്വർണ മഹലിൽ നിന്നുള്ള പ്രതിനിധി വിശിഷ്ട സാന്നിധ്യമായി . സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ജോളി റോബർട്ട് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. കുമാരി അക്യൂന സ്വാതന്ത്ര്യദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി റെജിമോൾ കൃതജ്ഞത ആശംസിച്ച സംസാരിച്ചു. വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു ഗ്രൂപ്പ് ഫോട്ടോയോടു കൂടി ആഘോഷം സമാപിച്ചു